ഓറഞ്ച് (സസ്യം)
ഓറഞ്ച് | |
---|---|
ഓറഞ്ചുപഴം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. sinensis
|
Binomial name | |
Citrus sinensis |
സിട്രസ് വർഗത്തിൽപെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. ഗ്രേപ്ഫ്രൂട്, ടാൻഗറിൻ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകൾക്ക് 4 മുതൽ 10. സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തിൽ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിലെ ഇന്ത്യയിലോ വിയറ്റ്നാമിലോ ചൈനയിലോ ആണ് ഇതിന്റെ ഉത്ഭവം. ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് വിറ്റാമിൻ സി, തയമിൻ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ഓറഞ്ചിന്റെ ഫലം. ഇത് ഹൃദയാരോഗ്യം, ചർമ്മത്തിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി എന്നിവ വർധിപ്പിക്കുന്നു. പ്രമേഹരോഗികൾക്കും ഉപയോഗിക്കാവുന്ന ഒരു ഫലമാണ് ഓറഞ്ച്.
പോമെലോ (കമ്പിളിനാരങ്ങാ) ഓറഞ്ച് ഹൈബ്രിഡകൽ ഇന്ന് ലഭ്യം അണ്, സയാമീസ് സ്വീറ്റ് പോമെലോ x മാൻഡറിന് ഓറഞ്ച് സങ്കരങ്ങൾ അണ് ഇവാ മിക്കവയും. വാലൻന്റൈൻ,[1] കോക്‌ടെയ്ൽ[2] സങ്കരങ്ങൾക്ക് അണ് കമ്പോളങ്ങളിൽ പ്രിയം ഏറെ, പുളി കുറവ് ആണാനുള്ളതുമാണ് ഇതിന്റെ മികവ്. കേരളത്തിലെ കാലാവസത്തേക്കു വളർത്തുന്നതിന് അനുയോജ്യയവും, ചെലവ് കുറഞ്ഞ രിതിയിൽ ജീവകം സി ലഭ്യമാകുന്ന ഒരു സ്ത്രോതസ്സു അണ് ഇത്.[3] ചൈനീസ് പുതുവർഷഘോഷങ്ങൾക്ക് പ്രധാന വിഭവവും നേർച്ച പഴവും അണ് ഇവ.
ചിത്രശാല
[തിരുത്തുക]-
ഓറഞ്ച്
-
ഇന്ത്യൻ വാലൻന്റൈൻ സങ്കരയിനയം
-
കുരുവില്ലാത്ത ആസ്ത്രേലിയൻ ഇനം
-
ഓറഞ്ച് ചെടിയും കായ്കളും; ചട്ടിയിൽ വളർത്തിയത്.
-
ഓറഞ്ച് ഫലം മുറിച്ചത്
അവലംബങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-18. Retrieved 2017-02-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-01. Retrieved 2017-03-02.
- ↑ http://nutritiondata.self.com/facts/fruits-and-fruit-juices/2047/2