മൊസാദ്
ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദ്. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടനയാണിത്. ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കുമായി മൊസാദ് നിലകൊള്ളുന്നു. 1951 ഏപ്രിലിൽ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെൽ അവീവാണ്. ഇസ്രായേലി പൗരന്മാരെ വധിക്കരുതെന്ന ഉദ്ദേശം പുലർത്തുന്ന ഈ സംഘടനയ്ക്ക് സഖ്യരാജ്യങ്ങളിൽ വച്ച് വധം നടത്താൻ അനുവാദമുണ്ട്. മൊസാദിന്റെ അംഗങ്ങളിൽ പലരും ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയർന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 1600 പേർ ഇതിൽ പ്രവർത്തിക്കുന്നു.
സംഘടനയെക്കുറിച്ച്
[തിരുത്തുക]വിവരശേഖരണം, രാഷ്ട്രീയ കൃത്യനിർവ്വഹണം, വധം, അട്ടിമറി, ഗവേഷണം, സാങ്കേതികവികസനം എന്നീ കാര്യ നിർവ്വഹണത്തിനായി എട്ടു വകുപ്പുകൾ മൊസാദിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
പ്രമുഖ ഓപ്പറേഷനുകൾ
[തിരുത്തുക]സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ്സിൽ, സ്റ്റാലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ക്രൂഷ്ചേവ് നടത്തിയ പ്രസംഗം പുറത്തു കൊണ്ടു വന്നത്, 1972 ലെ മ്യൂണിച്ച് ഒളിമ്പിക്സ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വധിച്ചത്, അഡോൾഫ് ഇച്മാനെ തട്ടിക്കൊണ്ടു പോയത്, ഇറാഖിലെ ഒസിറാഗ് അണു നിലയത്തെക്കുറിച്ച് രഹസ്യ വിവരം ശേഖരിച്ച് 1981ൽ ഇസ്രായേലി വ്യോമാക്രമണത്തിലൂടെ അതു തകർത്തത് എന്നിവ മൊസാദിന്റെ പ്രമുഖ ഓപ്പറേഷനുകളാണ്.[1]
വിമർശനം
[തിരുത്തുക]ഇസ്രയേലിന്റെ ശത്രുക്കൾക്കെതിരെ തീവ്രമായ ആക്രമണങ്ങൾ നടത്തുന്നതായുള്ള വിമർശനം മൊസ്സാദിനെതിരെ പലപ്പോഴും ഉയരാറുണ്ട്[2]. കൊലപാതകങ്ങൾ ,തട്ടിക്കൊണ്ടുപോകൽ പീഡിപ്പിക്കൽ എന്നിവയും ഇതിന്റെ ഭാഗമായി മൊസ്സാദ് ചെയ്യുന്നു[3]. മാത്രമല്ല അന്തർദേശീയ നിയമങ്ങൾ ലംഘിക്കുന്നതായും ആരോപണം ഉണ്ട്[4]. ഹമാസ് സൈനിക കമാണ്ടർ മഹ്മൂദ് അൽ മഫൂഹ്, 2010 ജനുവരി 19 ന് ദുബായിലെ ഒരു ഹോട്ടലിൽ കൊലചെയ്യപ്പെട്ടതിനു പിന്നിലും ഇസ്രയേൽ ചാര സംഘടനായായ മൊസ്സദ് ആണെന്ന് ശക്തമായി സംശയിക്കപ്പെടുന്നു.[5][6]
അവലംബം
[തിരുത്തുക]- ↑ മാതൃഭൂമി ഹരിശ്രീ, 2005 ജനുവരി.2005
- ↑ "Mossd". Archived from the original on 2009-02-06. Retrieved 2009-11-04.
- ↑ Gideon's Spies: The Secret History of the Mossad
- ↑ http://en.wikisource.org/wiki/United_Nations_Security_Council_Resolution_332
- ↑ "മബ്‌ഹൂഹ് വധം: പാസ്സ്പോർട്ട് മറിമായം ബ്രിട്ടണും കണ്ടെത്തി". മലയാള മനോരമ. 2010-03-23. Retrieved 2010-03-23.
- ↑ "Australia expels Israeli diplomat over Dubai killing". ബി.ബി.സി. 2010-05-24. Retrieved 2010-05-24.