ലാബ്രിന്ത്
ഗ്രീക്ക് പുരാണത്തിൽ ക്രീറ്റ് നാട്ടുരാജ്യത്തിലെ മിനോസ് എന്ന രാജാവിന്റെ ശില്പിയായിരുന്ന ഡേഡലസ് ക്നോസോസ് എന്ന സ്ഥലത്ത് നിർമ്മിച്ച കുരുക്കുകൾ നിറഞ്ഞ വിഭ്രമാത്മകമായ നിർമ്മിതിയാണ് ലാബ്രിന്ത്. മിനോടോർ എന്ന നരഭോജിയായ ഭീകരജന്തുവിനെ പുറത്തുകടക്കാനാവാത്തവിധം തടഞ്ഞു വെക്കാനാണ് ലാബിരിന്ത് രൂപകല്പന ചെയ്യപ്പെട്ടത്. ലാബിരിന്ത് നിർമിച്ചശേഷം ഡെഡാലസിനു പോലും അതിനകത്തു നിന്ന് പുറത്തുകടക്കാൻ ഏറെ ക്ലേശിക്കേണ്ടി വന്നു. [1]. മിനോടോറിനെ പിന്നീട് തെസ്യുസ് കൗശലപൂർവം വധിച്ചു.
430 ബിസി മുതലുള്ള നാണയങ്ങളിൽ വിവിധതരത്തിലുള്ള ലാബ്രിന്തുകളുടെ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്[2]. വിവിധ ശാഖകളായി പിരിഞ്ഞതും അടഞ്ഞ ഇടങ്ങളുള്ളതുമായ പാറ്റേണുകളും[3] പുറത്തേക്ക് ഒരേ ഒരു വഴിമാത്രമുള്ളതും അടഞ്ഞ ഇടങ്ങളില്ലാത്തതുമായ താരതമ്യേന എളുപ്പവുമായ പാറ്റേണുകളും ഇത്തരം നാണയങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലാാബ്രിന്തുകളെ സൂചിപ്പിക്കാനായി അതുപോലുള്ള പല പാറ്റേണുകളും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. എന്തായാലും മിനോടോർ ഈ സങ്കീർണ്ണമായ ചുറ്റുവഴിക്കോട്ടയിൽ കുടുങ്ങിപ്പോയിട്ടുണ്ട്[4]. ലാബ്രിന്തുകളുടെ രൂപകൽപനകൾ വലുതും സങ്കീർണ്ണവുമായിരുന്നുവെങ്കിലും റോമൻ കാലഘട്ടം വരെ ലാബ്രിന്തുകളുടെയെല്ലാം രൂപകൽപ്പനകൾ ഒറ്റവഴിമാത്രമുള്ളതായിരുന്നു. റിനൈസൻസ് കാലഘട്ടത്തിനുശേഷം പൂന്തോട്ട ലാബ്രിന്തുകൾ പ്രചാരത്തിലായതിനുശേഷമാണ് അനേകം അടഞ്ഞവഴികളുള്ള ശിഖിര ചുറ്റുവഴികൾ പ്രാബല്യത്തിൽ വന്നത്.