അങ്കം
ദൃശ്യരൂപം
(Kalarippayattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അങ്കം എന്ന മലയാളപദത്തിന്റെ അർത്ഥം യുദ്ധം എന്നാണ്.
പ്രാചീനകേരളത്തിലെ നികുതി ഇനത്തിൽ ഒന്നായി അങ്കം അറിയപ്പെടുന്നു. രണ്ടു കക്ഷികളോ രണ്ട് വ്യക്തികളോ തമ്മിലുള്ള തർക്കം തീർക്കുന്നതിനുള്ള പേരാണ് അങ്കം . അങ്കം വെട്ടുന്നത് തർക്കകക്ഷികൾ തമ്മിലല്ല, അവരുടെ ചേകോന്മാർ തമ്മിലാണ്. പാരമ്പര്യമായി ആയുധാഭ്യാസം നടത്തുന്നവരും സൈനികവൃത്തി അനുഷ്ഠിക്കുന്നവരുമാണ് ചേകോന്മാർ.[1]
അങ്കം-വ്യതിയാനങ്ങൾ
[തിരുത്തുക]- ഏതാനും നൂറ്റാണ്ടുമുൻപുവരെ വടക്കൻ കേരളത്തിലെ ചെറുരാജ്യങ്ങളിലെ നാടുവാഴികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നത് അങ്കത്തിലൂടെയായിരുന്നു. ഓരോ നാടുവാഴിയെയും ഓരോ അങ്കച്ചേകവൻ പ്രതിനിധീകരിച്ചിരുന്നു. മരണം വരെ നടക്കുന്ന ഈ പോരാട്ടത്തിൽ വിജയിക്കുന്ന അങ്കച്ചേകവർ ഏതു നാട്ടുരാജ്യത്തിൽനിന്നാണോ ആ രാജ്യത്തെ നാടുവാഴി തർക്കത്തിൽ വിജയിയായി തീർപ്പുകൽപ്പിക്കപ്പെട്ടിരുന്നു.
- നാടുവാഴികൾ തമ്മിലുള്ള യുദ്ധത്തിനെയും അങ്കം എന്നുവിളിച്ചിരുന്നു. ഈ യുദ്ധങ്ങളിലും അങ്കച്ചേകവന്മാർ തങ്ങളുടെ രാജ്യത്തിനും നാടുവാഴിക്കും വേണ്ടി പടവെട്ടിയിരുന്നു.
അങ്കക്കളരി
[തിരുത്തുക]അങ്കക്കളരി എന്ന മലയാളപദത്തിന്റെ അർത്ഥം അങ്കം നടക്കുന്ന സ്ഥലം എന്നാണ്. തുറസ്സായ അങ്കക്കളരിയുടെ മദ്ധ്യത്തിൽ അങ്കത്തട്ട് കെട്ടിയുണ്ടാക്കിയിരുന്നു. ജനങ്ങൾ അങ്കക്കളരിയിൽ നിന്ന് അങ്കം കണ്ടിരുന്നു.
ഇതും കാണുക
[തിരുത്തുക]- ↑ പണിക്കശ്ശേരി, വേലായുധൻ. കേരള ചരിത്ര പഠനങ്ങൾ. കറൻ്റ് ബുക്സ്. ISBN 81-240-0584-2.