Jump to content

മതവിചാരണകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Inquisition എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മതവിചാരണകൾ ( Inquisition) കത്തോലിക്കാ സഭയിലുടലെടുത്ത അംഗീകൃതമല്ലാത്ത ചിന്താധാരകൾക്കും നിർവചനങ്ങൾക്കും (Heresies) "ദൈവദൂഷണങ്ങൾക്കുമെതിരെ" (Blasphemies) സഭ വ്യവസ്ഥാപിച്ച വിചാരണ നടപടികളെയാണ് മതവിചാരണകൾ അല്ലെങ്കിൽ Inquisition എന്നു പറയുന്നത്. സഭയുടെ നിയമങ്ങൾക്കെതിരെയും, സഭയുടെ ഭൗതികവും അത്മീയവുമായ നിലപാടുകൾക്കെതിരെ നിന്നവരെയും, വിശുദ്ധ ഗ്രന്ഥങ്ങളും മറ്റും നിർവചിക്കുന്നതിൽ സഭയുടെ നിലപാടുകളിൽ നിന്നും വ്യതിചലിച്ചവരെയും ഇങ്ങനെയുള്ള മതവിചാരണകൾക്ക് വിധേയമാക്കി. 12 -ആം നൂറ്റാണ്ടിനു മുൻപും സഭ ഇങ്ങനെയുള്ള മത-കുറ്റവിചാരണകൾ നടത്തി പലരേയും സഭയിൽ നിന്നും പുറത്താക്കുകയും ജയിൽ വാസം മുതലായ ശിക്ഷകൾ നൽകിപ്പോരുകയും ചെയ്തിരുന്നു. പക്ഷേ, അന്ന് കുറ്റസമ്മതം നടത്തിക്കുന്നതിനായി പീഡനമുറകളൂം വധശിക്ഷയും അപൂർവമായേ ഉപയോഗിച്ചിരുള്ളൂ. 12 -ആം നൂറ്റാണ്ടിൽ കത്താറുകൾ എന്ന വിമത വിഭാഗം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ രൂപം കൊണ്ടപ്പോൾ, അത് സഭയ്ക്കൊരു ഭീഷണിയായപ്പോൾ ആ പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യുവാൻ സഭാധികാരികൾ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് Inquisition എന്ന മതവിചാരണകൾ വ്യവസ്ഥാപിതമായത്. ഇങ്ങനെയുള്ള ആദ്ധ്യത്തെ മതവിചാരണ 1184 -ൽ തെക്കൻ ഫ്രാൻസിലെ ലാങുഡോക്ക് (Languedoc) എന്ന സ്ഥലത്തു വെച്ചാണ് നടന്നത്.

"https://ml.wikipedia.org/w/index.php?title=മതവിചാരണകൾ&oldid=2293714" എന്ന താളിൽനിന്ന് ശേഖരിച്ചത്