Jump to content

വിഷുപ്പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian Cuckoo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിഷുപ്പക്ഷി (Indian Cuckoo)
കണ്ണുരിൽനിന്ന് എടുത്ത ഒരു ചിത്രം.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. micropterus
Binomial name
Cuculus micropterus
Gould, 1837[2]

ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ വടക്കെ ഭാഗം, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് വിഷുപ്പക്ഷി . (ഇംഗ്ലീഷ്:Indian Cuckoo). ഇതിന്റെ ശാസ്ത്രീയനാമം Cuculus micropterus എന്നാണ്. ചക്കയ്ക്കുപ്പുണ്ടോ കുയിൽ, അച്ഛൻ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നു. പ്രധാനമായും വിഷു ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു വ്യാപകമായി വിളിക്കുന്നത്. പ്ലാവുകളിൽ ചക്ക വിളയുന്ന കാലവും ഇതുതന്നെയാണ് (മേടം-ഇടവം/ഏപ്രിൽ-മേയ്). വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് "ചക്കയ്ക്കുപ്പുണ്ടോ" എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറിയ കുയിൽ എത്തുന്നത്.

പ്രത്യേകതകൾ

[തിരുത്തുക]

നാണം കുണുങ്ങി പക്ഷിയായതു കാരണം കണ്ടുകിട്ടുക എളുപ്പമല്ല. ആൺപക്ഷിയും ഏകദേശം പെൺപക്ഷിയും ഒരുപോലെയിരിക്കും. പെൺപക്ഷിയുടെ കഴുത്തിൽ ആൺപക്ഷിയെ അപേക്ഷിച്ച് ചെറുതായി മങ്ങിയ ചാര നിറമാണ്. നെഞ്ചിലും വാലിലും കൂടുതൽ ബ്രൗൺ നിറവുമായിരിക്കും. പക്ഷിയുടെ കൂവലിന് നാലു നോട്ടുകളുണ്ട്. അതിനാൽ പല തരത്തിൽ വ്യാഖ്യാനിക്കാറുണ്ട്.

ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയാണ് ഇന്ത്യയിൽ മുട്ടയിടുന്ന കാലം. മറ്റു സ്ഥലങ്ങളിൽ മുട്ടയിടുന്ന കാലത്തിന് വ്യത്യാസമുണ്ട്. കാക്കയുടേയും കാക്കത്തമ്പുരാട്ടികളുടേയും കൂട്ടിലാണ് മുട്ടയിടുന്നതു്. കൂട്ടിലെ ഒരു മുട്ട കൊത്തി കുടിച്ചു് ആ തോടുമാറ്റിയാണ് മുട്ടയിടുന്നതു്. മുട്ട വിരിയാൻ 12 ദിവസമാണ് വേണ്ടത്.

ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട എന്നിങ്ങനെ പല വിധത്തിൽ ഈ കുയിലിന്റെ ശബ്ദം കുട്ടികൾ അനുകരിച്ച് കളിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. "Cuculus micropterus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2009. Retrieved 21 June 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Gould, John (1837) Proceedings of the Zoological Society of London p. 137 (Himalayas)
"https://ml.wikipedia.org/w/index.php?title=വിഷുപ്പക്ഷി&oldid=3770524" എന്ന താളിൽനിന്ന് ശേഖരിച്ചത്