ആഹാരം
നിലനില്പിനുവേണ്ടിയോ വിനോദത്തിനു വേണ്ടിയോ മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം. ശരീരഘടന സസ്യഭുക്കിന്റെതാണെങ്കിലും മനുഷ്യൻ ആദികാലം മുതൽക്കേ മിശ്രഭുക്കാണ്. ഓരോ സംസ്കാരങ്ങൾക്കും അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് തണുപ്പുകൂടുതലുള്ള രാജ്യങ്ങളിൽ ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങൾ കൂടുതലും മാംസ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നു. അതുകൊണ്ട് തണുപ്പുരാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തിൽ മാംസം കൂടുതൽ അടങ്ങിയിരിക്കുന്നതായി കാണാം. കേരളത്തിലെയും ബംഗാളിലെയും ജനങ്ങൾ സുലഭമായ മത്സ്യം കൂടുതൽ ഭക്ഷിക്കുന്നു..സത്യസനാതന ധാർമ്മികളായ ഹൈന്ദവർ ഭക്ഷണം പ്രസീതഭോജനമന്ത്ര൦ ചൊല്ലി ഭക്ഷിക്കുന്നു .ഇസ്ലാം മത വിശ്വാസികൾ ബിസ്മി ചൊല്ലിക്കഴിക്കുന്നു ..ക്രിൈസ്തവർ ....അവരുടേതായ പ്രാർഥന ചൊല്ലി കഴിക്കുന്നു ..tmc
പോഷകാഹാരം
[തിരുത്തുക]നമ്മുടെ ശരീരത്തിനാവശ്യമായ സുപ്രധാന ഘടകങ്ങളാണ് പോഷകാഹാരങ്ങൾ. വിറ്റാമിൻ എ, വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 2 , വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 9, വിറ്റാമിൻ ബി 12, വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവ പോഷക ഘടകങ്ങളാണ് അഥവാ ധാതുക്കൾ.
കേരളത്തിൽ
[തിരുത്തുക]മലയാളികളുടെ പ്രധാന ഭക്ഷണം അരിയാണ്. മൂന്നു നേരത്തെ ആഹാരത്തിലും അരി വിഭവങ്ങൾ കാണാം. പണ്ടുകാലത്ത് ചോറല്ല കഞ്ഞിയായിരുന്നു ഭക്ഷണം. മലയാളിയുടെയും മറുനാട്ടുകാരുടെയും ഇഷ്ടഭക്ഷണമാകാൻ കഞ്ഞിക്കു കഴിഞ്ഞു. ധാന്യങ്ങളും, കിഴങ്ങു വർഗങ്ങളും മത്സ്യവും മാംസവും പച്ചക്കറികളും ഇവിടെ ധാരാളമായി ഉപയോഗിച്ചിരുന്നു.