Jump to content

കിഴക്കൻ യൂറോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eastern Europe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Geographic features of Eastern Europe

യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ് യൂറോപ്പ്. രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും സാംസാകാരികമായും സാമൂഹ്യ-സാമ്പത്തികപരമായും വ്യത്യസ്തങ്ങളായ വേർതിരിവുകൾ ഉള്ളതിനാൽ ഈ പ്രദേശത്തിന്റെ കൃത്യമായ അതിരുകളെ സംബന്ധിച്ച് ഏകാഭിപ്രായം ഇല്ല. ഓരോരുത്തരും അവരവരുടെ വ്യാഖ്യാനങ്ങൾക്ക് അനുസൃതമായി വ്യത്യസ്തങ്ങളായ നിർവ്വചനങ്ങളാണ് കിഴക്കൻ യൂറോപ്പിന് നൽകിയിട്ടുള്ളത്. സാമൂഹികവും സാംസ്കാരികവുമായ പൊരുത്തപ്പെടലുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഭൂമിസാസ്ത്ര മേഖലകളെ കണക്കാക്കേണ്ടത് എന്ന് ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർത്തിട്ടുണ്ട്.[1]

ഒരു നിർവചനം കിഴക്കൻ യൂറോപ്പിനെ ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ വിവരിക്കുന്നുണ്ട്: ഗ്രീക്ക്, ബൈസന്റൈൻ, കിഴക്കൻ ഓർത്തഡോക്സ്, റഷ്യൻ, ഓട്ടമൻ സംസ്കാരങ്ങളുടെ സ്വാധീനമുള്ള യൂറോപ്യൻ പ്രദേശമായി കിഴക്കൻ യൂറോപ്പിനെ നിർവ്വചിക്കുന്നു. ശീതയുദ്ധകാലത്ത് മറ്റൊരു നിർവ്വചനം സൃഷ്ടിക്കപ്പെട്ടു. കിഴക്കൻ ബ്ലോക്ക് എന്ന പദവുമായി സാമ്യമുള്ളതായിരുന്നു ഇത്.[2][3]

അവലംബം

[തിരുത്തുക]
  1. A Subdivision of Europe into Larger Regions by Cultural Criteria prepared by Peter Jordan, the framework of the Permanent Committee on Geographical Names (StAGN), Vienna, Austria, 2006
  2. "United Nations Statistics Division- Standard Country and Area Codes Classifications (M49)-Geographic Regions".
  3. Ramet, Sabrina P. (1998). Eastern Europe: politics, culture, and society since 1939. Indiana University Press. p. 15. ISBN 0253212561. Retrieved 2011-10-05.