Jump to content

ബുഷൻവാൾട് തടങ്കൽപ്പാളയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Buchenwald concentration camp എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Watchtower at the memorial site Buchenwald, in 1983

രണ്ടാംലോകമഹായുദ്ധകാലത്ത്നാസിജർമ്മനിയിലെ വീമർ പ്രവിശ്യയിൽ 1937ൽ പ്രവർത്തനം ആരംഭിച്ച തടങ്കൽ പാളയമാണ് ബുഷൻവാൾട്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും സോവിയറ്റ് യൂണിയനിൽ നിന്നും പിടിക്കപ്പെടുന്ന ജൂതന്മാരേയും കുറ്റവാളികളേയും ഇവിടെ നാസികൾ തടവിലാക്കിയിരുന്നു.കഠിനമായ ജോലിയും, ഭക്ഷണമില്ലായ്മയും വൃത്തിഹീനമായ ചുറ്റുപാടുകളും ഇവിടത്തെ മരണനിരക്ക്‌ കൂടുന്നതിനു കാരണമായി. അന്തേവാസികൾ കഠിനമായ തൊഴിലുകൾക്ക് വിധേയമായിരുന്നതിനു പുറമേ അനാരോഗ്യം ബാധിച്ച തടവുകാരെ കൂട്ടത്തോടെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 1945 ഏപ്രിൽ 4 നു അമേരിക്കൻ സേന നാസികളിൽ നിന്ന് ക്യാമ്പിൽ അവശേഷിച്ചിരുന്ന അന്തേവാസികളെ മോചിപ്പിച്ചു.[1]

അവലംബം

[തിരുത്തുക]
  1. [http://www.ushmm.org/wlc/article.php?lang=en&ModuleId=10006145 "Holocaust Encyclopedia – The US 83rd Infantry Division". United States Holocaust Memorial Museum (USHMM).