ബയോഡീസൽ
ഡീസൽ യന്ത്രത്തിൽ അഥവാ സങ്കോചജ്വലനയന്ത്രത്തിൽ (Compression ignition engine) ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ (Diesel). ക്രൂഡ് ഓയിൽ വാറ്റുമ്പോൾ ബാഷ്പീകരിക്കപ്പെട്ടു ലഭിക്കുന്ന ഒരു ഘടകമായ ഇതിനെ പെട്രോഡീസൽ എന്ന് പറയുന്നു. പെട്രോഡീസലിന് ബദലായി, സസ്യജന്യമോ ജന്തുജന്യമോ ആയ കൊഴുപ്പിൽ ആല്കഹോൾ പ്രതി പ്രവർത്തിപ്പിച്ച് ( ട്രാൻസ്-എസ്ടിറേഷൻ ) ഉൽപ്പാദിപ്പിക്കുന്ന പുന:ചംക്രമണം ചെയ്യാവുന്ന പരിസ്ഥിതി സൌഹൃദ ഇന്ധനമാണ് ജൈവഡീസൽ / ജീവഡീസൽ അഥവാ ബയോഡീസൽ (Biodiesel ). ഏത് തരം എണ്ണയും ബയോഡീസൽ ആക്കി മാറ്റാം. സാങ്കേതികമായി, ഫാറ്റിആസിഡുകളുടെ മോണോആൽക്കലൈൻഎസ്ടരുകാളായ ബയോഡീസൽ , ഇന്ന് ലഭ്യമായ ഏറ്റവും നല്ല പരിസ്ഥിതി സൌഹൃദ പാരമ്പര്യേതര ഇന്ധനമാണ്. ,
1920 -40 കാലഘട്ടത്തിൽ, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ, പോര്ടുഗൽ, ജർമനി, അർജന്റീന , ജപ്പാൻ , ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ ജന്തുജന്യ കൊഴുപ്പ് ഉപയോഗിച്ച് ഡീസൽ ഉൽപ്പാദിപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടോ ഈ രീതി അധിക കാലം തുടർന്നില്ല.
എല്ലാ വർഷവും ഓഗസ്റ്റ് പത്ത്, അന്തർരാഷ്ട്ര ബയോഡീസൽ ദിനമാണ് (International Biodiesel Day). ജർമ്മൻ ശാസ്ത്രജ്ഞൻ റുഡോൾഫ് ഡീസൽ,1893 ഓഗസ്റ്റ് പത്തിന് ആഗ്‍സ്ബർഗ് എന്നാ സ്ഥലത്ത് നിലക്കടല എണ്ണ കൊണ്ട് ആദ്യത്തെ ഡീസൽ എഞ്ചിൻ പ്രവർത്തിപ്പിച്ചു.. ഇതേ എഞ്ചിൻ കാലാന്തരത്തിൽ മാറ്റം വരുത്തി പെട്രോഡീസലിലും ബയോ ഡീസലിലും പ്രവർത്തിക്കുന്ന മോഡൽ ആക്കിയതാണ് ഇന്നത്തെ ഡീസൽ എഞ്ചിൻ.
അവലംബം
[തിരുത്തുക]2011 ഓഗസ്റ്റ് 10 മലയാളമനോരമ, കൊച്ചി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Biodiesel ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- European Biodiesel Board website - European Biodiesel Industry.
- Sustainable Biodiesel Alliance Archived 2010-03-05 at the Wayback Machine.
- International Energy Agency: Biofuels for Transport - An International Perspective
- National Biodiesel Education Program, University of Idaho Archived 2021-04-15 at the Wayback Machine. -- unbiased, science-based information on biodiesel for biodiesel producers and distributors, fleet operators, farmers and feedstock producers, policy makers, and consumers.
- Towards Sustainable Production and Use of Resources: Assessing Biofuels Archived 2009-11-22 at the Wayback Machine. by the United Nations Environment Programme, October 2009.
- Biodiesel Articles on eXtension Archived 2010-08-16 at the Wayback Machine. -- eXtension (pronounced "E-Extension") is a wiki for extension professors and agents across the United States. The Farm Energy section contains over 30 articles on biodiesel, from the basics to more technical information.
-
ഫ്ലാസ്ക്കിൽ ബയോഡീസൽ സാമ്പിൾ
-
പഴയ ഡീസൽ മെഴ്സിഡസ് ബയോഡീസലിൽ പ്രവർത്തിക്കാൻ ജനപ്രിയമാണ്
-
ചില രാജ്യങ്ങളിൽ പരമ്പരാഗത ഡീസലിനേക്കാൾ വിലകുറഞ്ഞതാണ് ബയോഡീസൽ