ബെൻ ആഫ്ലെക്ക്
ബെൻ ആഫ്ലെക്ക് | |
---|---|
ജനനം | ബെഞ്ചമിൻ ഗിസാ ആഫ്ലെക്ക്-ബോൾട്ട് ഓഗസ്റ്റ് 15, 1972 ബെർക്ക്‌ലി, കാലിഫോർണിയ, യു.എസ്. |
കലാലയം | ഓക്സിഡെന്റൽ കോളേജ് വെർമോണ്ട് യൂണിവേഴ്സിറ്റി |
തൊഴിൽ | അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് |
സജീവ കാലം | 1981–തുടരുന്നു |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റ് പാർട്ടി |
ജീവിതപങ്കാളി(കൾ) | ജെന്നിഫർ ഗാർനർ (2005–2017-ൽ വേർപിരിയാൻ തീരുമാനിച്ചു) |
കുട്ടികൾ | 3 |
ബന്ധുക്കൾ | കാസി ആഫ്ലെക്ക് (സഹോദരൻ) |
ഒരു അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് ബെൻ ആഫ്ലെക്ക് (ജനനം ഓഗസ്റ്റ് 15, 1972). മാൾ റാറ്റ്സ്(1995), ചേസിംഗ് ഏയ്മി(1997) ഡോഗ്മ(1999) തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. മാറ്റ് ഡാമണുമായി ചേർന്നു രചിച്ച ഗുഡ് വിൽ ഹണ്ടിംഗ് (1997) എന്ന ചിത്രത്തിലൂടെ തിരക്കഥക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും അക്കാഡമി അവാർഡും നേടി[1]. ആർമഗെഡൺ(1998), പേൾ ഹാർബർ (2001) തുടങ്ങിയ മുഖ്യധാരാ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു.
നിരൂപകപ്രശംസ നേടിയ ഒരു സംവിധായകൻ കൂടിയാണ് ബെൻ ആഫ്ലെക്ക്. ഇദ്ദേഹം സംവിധാനം ചെയ്ത ആർഗോ(2012) എന്ന ചിത്രം മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള 2013-ലെ ഗോൾഡൻ ഗ്ലോബ് അവാർഡുകളും[2] മികച്ച ചിത്രത്തിനുള്ള അക്കാഡമി അവാർഡും[3] നേടി.
ഡെമോക്രാറ്റ് പാർട്ടിയുടെ അനുഭാവിയായ ഇദ്ദേഹം രാഷ്ട്രീയത്തിലും സാമൂഹ്യസേവനപ്രവർത്തനങ്ങളിലും വ്യാപൃതനാണ്. നല്ലൊരു പോക്കർ കളിക്കാരൻ കൂടിയായ ബെൻ ആഫ്ലെക്ക് 2004 ജൂൺ 20-നു നടന്ന കാലിഫോർണിയ സ്റ്റേറ്റ് പോക്കർ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി[4].
2005-ൽ ജെന്നിഫർ ഗാർനറിനെ വിവാഹം കഴിച്ചു. 2017-ൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. വയലറ്റ്, സെറാഫിന എന്നീ രണ്ട് പെണ്മക്കളും സാമുവൽ എന്നൊരു മകനും ഉണ്ട്.
മാറ്റ് ഡാമണുമായി ചേർന്ന് ലൈവ്‌പ്ലാനറ്റ് എന്നൊരു നിർമ്മാണക്കമ്പനി ആരംഭിച്ചിരുന്നു. 2012-ൽ ഇവർ പേൾ സ്‌റ്റ്രീറ്റ് ഫിലിംസ് എന്നൊരു കമ്പനി രൂപീകരിച്ചു[5].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-10. Retrieved 2018-02-13.
- ↑ https://www.goldenglobes.com/film/argo
- ↑ https://www.theguardian.com/film/2013/feb/25/oscars-2013-argo-wins-best-picture
- ↑ http://people.com/celebrity/ben-affleck-wins-356000-in-poker-tourney/
- ↑ https://www.themarysue.com/matt-damon-ben-affleck-production-company-diversity/