Jump to content

ബെൽച്ചർ ദ്വീപുകൾ

Coordinates: 56°20′N 79°30′W / 56.333°N 79.500°W / 56.333; -79.500 (Belcher Islands)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Belcher Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെൽച്ചർ ദ്വീപുകൾ
Native name: Sanikiluaq
Belcher Islands, Nunavut (red).
Geography
LocationHudson Bay
Coordinates56°20′N 79°30′W / 56.333°N 79.500°W / 56.333; -79.500 (Belcher Islands)
ArchipelagoBelcher Islands Archipelago
Total islands1,500
Major islandsFlaherty Island, Kugong Island, Tukarak Island, Innetalling Island
Area2,896 കി.m2 (1,118 ച മൈ)
Administration
TerritoryNunavut
RegionQikiqtaaluk
Demographics
Population882 (2011)
Pop. density4.0 /km2 (10.4 /sq mi)
Ethnic groupsInuit

ബെൽച്ചർ ദ്വീപുകൾ ([Inuit]: Sanikiluaq)[1] ഹഡ്സൺ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ്. ബെൽച്ചർ ദ്വീപുകൾ ഏകദേശം 3,000 ചതുരശ്ര കിലോമീറ്റർ (1,160 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ഭരണപരമായി, ഈ ദ്വീപുകൾ കാനഡയിലെ നുനാവട് പ്രദേശത്തെ ക്വിക്കിഖ്ട്ടാലുക് മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. സാനിക്കില്വാക്ക് എന്ന കുഗ്രാമം (ദ്വീപസമൂഹത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും വസിക്കുന്നത് ഇവിടെയാണ്) നുനാവടിന്റെ ഏറ്റവും തെക്കുഭാഗത്തായി ഫ്ലാഹെർട്ടി ദ്വീപിന്റെ വടക്കൻ തീരത്തായി സ്ഥിതിചെയ്യുന്നു.

ഫ്ലാഹെർട്ടി ദ്വീപിനു സമാന്തരമായി സ്ഥിതിചെയ്യുന്ന മറ്റ് വലിയ ദ്വീപുകൾ കുഗോങ് ദ്വീപ്, ടുക്കരാക് ദ്വീപ്, ഇന്നെറ്റാല്ലിങ് ദ്വീപ് എന്നിവയാണ്.[2] 1,500 ദ്വീപുകൾ ഉൾപ്പെടുന്ന ഈ ദ്വീപസമൂഹത്തിലെ മറ്റു പ്രധാന ദ്വീപുകളിൽ മൂർ ദ്വീപ്, വീഗാന്റ് ദ്വീപ്, സ്പ്ലിറ്റ് ദ്വീപ്, സ്നേപ്പ് ദ്വീപ്, മാവർ ദ്വീപ് എന്നിവയും ദ്വീപ സമൂഹങ്ങളായ സ്ലീപ്പർ ദ്വീപുകൾ, കിംഗ് ജോർജ് ദ്വീപുകൾ, ബേക്കർ ഡസൻ ദ്വീപുകൾ എന്നിവയും ഉൾപ്പെടുന്നു.[3]

ചരിത്രം

[തിരുത്തുക]

1914 ന് മുമ്പ്, ഇംഗ്ലീഷ് സംസാരിക്കുന്ന ഭൂപട നിർമ്മാതാക്കൾക്ക് ബെൽച്ചർ ദ്വീപുകളെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമായിരുന്നതിനാൽ അവർ ഭൂപടങ്ങളിൽ ദ്വീപുകളെ അവയുടെ യഥാർത്ഥ വ്യാപ്തിയെക്കാൾ ഏറെ ചെറുതായി പൊട്ടുകൾ പോലെ കാണിച്ചു. ആ വർഷം ജോർജ്ജ് വീറ്റാൽതക്[4] വരച്ച ഒരു ഭൂപടം റോബർട്ട് ഫ്ലാഹെർട്ടിയുടെ കൈകളിലെത്തിയതോടെ ഭൂപട രചയിതാക്കൾ ദ്വീപുകളെ കൂടുതൽ വ്യക്തതയോടെ സൂചിപ്പിച്ചു തുടങ്ങി.[5] റോയൽ നേവി അഡ്മിറലായിരുന്ന സർ എഡ്വേർഡ് ബെൽച്ചറിന്റെ (1799-1877) പേരിലാണ് ദ്വീപുകൾ അറിയപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. Issenman, Betty. Sinews of Survival: The living legacy of Inuit clothing. UBC Press, 1997. pp252-254
  2. "Section 15, Chart Information" (PDF). pollux.nss.nima.mil. p. 322. Archived from the original (PDF) on 2004-11-19. Retrieved 2009-08-04.
  3. Johnson, Martha (1 June 1998). Lore: Capturing Traditional Environmental Knowledge. DIANE Publishing. pp. 71–. ISBN 978-0-7881-7046-1. Retrieved 17 November 2012.
  4. "George Weetaltuk (ca. 1862-1956)" (PDF). Archived from the original (PDF) on 2011-05-24. Retrieved 2020-09-26.
  5. Harvey, P.D.A. (1980). The History of Topographical Maps. Thames and Hudson. pp. 34–35. ISBN 0-500-24105 8.