ബാംഗ്ലൂർ കൊട്ടാരം
ദൃശ്യരൂപം
(Bangalore Palace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇംഗ്ലണ്ടിലെ വിൻഡ്സോർ കാസിലിന്റെ രൂപത്തിൽ ബാംഗ്ലൂരിൽ നിർമ്മിച്ച ഒരു കൊട്ടാരമാണ് ബാംഗ്ലൂർ കൊട്ടാരം. ബാംഗ്ലൂർ സെൻട്രൽ ഹൈസ്കൂളിലെ ആദ്യത്തെ പ്രധാനാദ്ധ്യാപകനായ റെവ്. ഗാരെട്ടാണ് ഈ കൊട്ടാരം നിർമ്മിച്ചത്.
നിർമ്മാണം
[തിരുത്തുക]1862-ൽ തുടങ്ങിയ ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായത് 1944ലാണ്. 1884-ൽ മൈസൂർ രാജാവായ ചാമരാജ വോഡയാർ ഈ കൊട്ടാരം വിലയ്ക്കു വാങ്ങിയിരുന്നു. ഇപ്പോഴും ഈ കൊട്ടാരം മൈസൂർ രാജകുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലാണ്
നിർമ്മാണ ചരിത്രം
[തിരുത്തുക]45,000 സ്ക്വയർ ഫീറ്റ് തറ വിസ്തൃതിയുള്ള ഈ കൊട്ടാരത്തിന്റെ പണി ആദ്യമായി ആരംഭിച്ചത് റെവ്. ഗാരെട്ടാണ്. കൊട്ടാരവും അതിനോട് ചേർന്നുള്ള മൈതാനവും ഉൾപ്പെടുന്ന സ്ഥലം ഏകദേശം 454 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. 1884-ൽ മൈസൂർ രാജാവായ ചാമരാജ് വൊഡയാർ 40,000 രൂപയ്ക്കാണ് ഈ കൊട്ടാരം വിലയ്ക്കു വാങ്ങിയത്. പിന്നീട് ഈ കൊട്ടാരം പുതുക്കി പണിയുകയുണ്ടായി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Bangalore Palace എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.