അത്താലിദ് രാജവംശം
അത്താലിദ് രാജവംശം | |||||||||
---|---|---|---|---|---|---|---|---|---|
282 ബി.സി.–133 ബി.സി. | |||||||||
തലസ്ഥാനം | പെർഗമം | ||||||||
ഗവൺമെൻ്റ് | രാജവാഴ്ച | ||||||||
• 282 - 263 ബി.സി. | ഫിലറ്റൈറസ് | ||||||||
• 263 - 241 ബി.സി. | യൂമെനസ് I | ||||||||
• 241 - 197 ബി.സി. | അത്താലസ് I | ||||||||
• 197 - 159 ബി.സി. | യൂമെനസ് III | ||||||||
• 160 - 138 ബി.സി. | അത്താലസ് III | ||||||||
• 138 - 133 ബി.സി. | അത്താലസ് III | ||||||||
• 133 - 129 ബി.സി. | യൂമെനസ് III | ||||||||
ചരിത്ര യുഗം | ഹെല്ലനിസ്റ്റിക് | ||||||||
• ഫിലറ്റൈറസ് പെർഗമവും സമീപപ്രദേശങ്ങളും സെല്യൂസിദ് രാജാക്കന്മാരുടെ ആശീർവാദത്തോടെ ഭരിക്കാൻ തുടങ്ങി | 282 ബി.സി. 282 ബി.സി. | ||||||||
• അത്താലിദ് രാജ്യം റോമാസാമ്രാജ്യത്തിൽ ലയിച്ചു | 133 ബി.സി. | ||||||||
• ഇല്ലാതായത് | 133 ബി.സി. | ||||||||
|
ബി.സി. മൂന്നും രണ്ടും ശതകങ്ങളിൽ മൈസിയായിലെ ഗ്രീക് നഗരമായ പെർഗമം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശമാണ് അത്താലിദ് രാജവംശം . പെർഗമം അക്കാലത്ത് ഗ്രീക് സംസ്കാരത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഫിലറ്റൈറസ് (ബി.സി. 343 - 263) ആയിരുന്നു ഈ വംശസ്ഥാപകൻ. അദ്ദേഹം ബി.സി. 302 വരെ ആന്റിഗോണസ്സിനുവേണ്ടി ഫ്രിജിയയിൽ സേവനം ചെയ്തു (ബി.സി. 382 - 301) . തുടർന്ന് സേവനം ലിസി മാക്കസിന്റെ (ബി.സി. 355 - 281) കീഴിലായി. ഈ കാലഘട്ടത്തിൽ പെർഗമവും വമ്പിച്ച സ്വത്തും ഫിലറേറ്റസിനധീനമായി. ബി.സി. 282-ൽ ഇദ്ദേഹം സെല്യൂക്കസ് I-ന്റെ ഭാഗം ചേർന്ന് കൂടുതൽ പ്രദേശങ്ങളിൽ ആധിപത്യം ഉറപ്പിച്ചു. അങ്ങനെ ഫിലറ്റൈറസ് പെർഗമവും സമീപപ്രദേശങ്ങളും സെല്യൂസിദ് രാജാക്കന്മാരുടെ ആശീർവാദത്തോടെ ഭരിക്കാൻ തുടങ്ങി.
ചരിത്രം
[തിരുത്തുക]ബി.സി. 280-ൽ സെല്യൂക്കസ് I നിര്യാതനായതോടെ ഫിലറ്റൈറസ് സാമ്രാജ്യവിസ്തൃതി വർധിപ്പിക്കാൻ ശ്രമിച്ചു. ഫിലറേറ്റസിന്റെ പിൻഗാമിയായ യൂമെനസ് I-ാമനായിരുന്നു അടുത്ത അത്താലിദ് രാജാവ്. ബി.സി. 263-ൽ മാതുലനായിരുന്ന ഫിലറേറ്റസിനെ തുടർന്ന് യൂമെനസ് പെർഗമം രാജാവായി. സാർഡിസിനടുത്തുവച്ച് അന്റിയോക്കസ് സോട്ടറെ (ബി.സി 324 - 262) തോല്പിച്ചതാണ് അദ്ദേഹത്തിന്റെ ഏക നേട്ടം. തത്ഫലമായി തലസ്ഥാനത്തിനു ചുറ്റുമുള്ള ചില സ്ഥലങ്ങൾകൂടി അദ്ദേഹത്തിനു ലഭിച്ചു. അടുത്ത അത്താലിദ് രാജാവ് അത്താലസ് I-ാമൻ (ബി.സി. 269-197) ആയിരുന്നു. അദ്ദേഹം മാതുലനായ യൂമെനസ് I-ാമനു ശേഷം ബി.സി. 235-ൽ പെർഗമം രാജാവായി. ഏഷ്യാമൈനറിന്റെ മധ്യഭാഗത്ത് കുടിയേറിപ്പാർത്തിരുന്ന ഗലേഷ്യൻമാരെ അദ്ദേഹം തോൽപ്പിച്ചു. ഈ വിജയത്തിന്റെ സ്മാരകമായി രാജാവെന്ന പദവി അദ്ദേഹം സ്വീകരിച്ചു. മൂന്നു യുദ്ധങ്ങൾ മൂലം അന്റിയോക്കസ് ഹൈറാക്ളിസിനെ (ബി.സി. 263-226) അത്താലസ് തോല്പിച്ചു. ഏഷ്യാമൈനറിലെ സെല്യൂസിദ് സാമ്രാജ്യത്തിന്റെ സിംഹഭാഗവും പെർഗമത്തോടു കൂട്ടിച്ചേർത്തു. ബി.സി 197 വരെ അദ്ദേഹം രാജ്യം ഭരിച്ചു.
അത്താലസ് I-ന്റെ പുത്രനായ യൂമെനസ് II-ാമൻ ബി.സി. 197-ൽ അത്താലിദ് രാജാവായി. റോമാക്കാർ സിറിയയിലെ അന്റിയോക്കസിനെ മഗ്നീഷ്യായുദ്ധത്തിൽ (ബി.സി. 190) തോല്പിച്ചു. ഇത് യൂമെനസിന്റെ സഹായത്തോടെയായിരുന്നു. അദ്ദേഹം പെർഗമം നഗരത്തെ മനോഹരമാക്കുന്നതിൽ മുൻകൈയെടുത്തു. കലാകാരന്മാരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പെർഗമത്തിലെ 'വിമർശനസാഹിത്യപിതാവായ' മാലസി ലെക്രേറ്റ്സ് അവരിലൊരാളായിരുന്നു. യൂമെനസ് സ്ഥാപിച്ച ഗ്രന്ഥശാലയാണ് അദ്ദേഹത്തിന്റെ ശാശ്വതമായ നേട്ടം.
അത്താലസ് I-ന്റെ രണ്ടാമത്തെ പുത്രനായിരുന്നു അത്താലസ് II-ാമൻ (ബി.സി. 220-138). ബി.സി. 160 മുതൽ 138 വരെ അദ്ദേഹം അത്താലിദ് സാമ്രാജ്യം ഭരിച്ചു. ഗലേഷ്യ (ബി.സി. 189), ഗ്രീസ് (ബി.സി. 171) എന്നീ ആക്രമണങ്ങളിൽ അദ്ദേഹം പെർഗമം സൈന്യത്തെ നയിച്ചു. അദ്ദേഹവും റോമാക്കാരുമായി സൌഹാർദത്തിലായിരുന്നു വർത്തിച്ചത്. അത്താലിദ് വംശത്തിലെ അവസാനത്തെ രാജാവായ അത്താലസ് III-ാമൻ യൂമെനസ് II-ാമന്റെ പുത്രനായിരുന്നു. ബി.സി. 138 മുതൽ 133 വരെ അദ്ദേഹം അത്താലിദ് സാമ്രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് ബി.സി.133 -ൽ അത്താലിദ് രാജ്യം റോമാസാമ്രാജ്യത്തിൽ ലയിച്ചു; അതോടൊപ്പം അത്താലിദ് വംശവും അവസാനിച്ചു.
അത്താലിദ് രാജവംശം
[തിരുത്തുക]- ഫിലറ്റൈറസ് (282 ബി.സി.–263 ബി.സി.)
- യൂമെനസ് I (263 ബി.സി.–241 ബി.സി.)
- അത്താലസ് I സോട്ടർ (241 ബി.സി.–197 ബി.സി.)
- യൂമെനസ് II (197 ബി.സി.–159 ബി.സി.)
- അത്താലസ് II ഫിലാഡെൽഫസ് (160 ബി.സി.–138 ബി.സി.)
- അത്താലസ് III (138 ബി.സി.–133 ബി.സി.)
- യൂമെനസ് III അരിസ്റ്റോണിക്കസ് (രാജ്യാവകാശമുന്നയിച്ചയാൾ, 133 ബി.സി.–129 ബി.സി.)
Genealogy
[തിരുത്തുക]അത്താലസ് | ബോഅ | ||||||||||||||||||||||||||||||||||||||||||||||||||
ഫിലറ്റൈറസ് | യൂമെനസ് | സറ്റൈറ | അത്താലസ് | ||||||||||||||||||||||||||||||||||||||||||||||||
യൂമെനസ് I | ഫിലറ്റൈറസ് (?) | അത്താലസ് | ആന്റിയോക്കിസ് | യൂമെനസ്(?) | |||||||||||||||||||||||||||||||||||||||||||||||
അത്താലസ് I | അപ്പോളോണിസ് | ||||||||||||||||||||||||||||||||||||||||||||||||||
സ്ട്രാറ്റോണിസ് | യൂമെനസ് II | (?) | അത്താലസ് II | ഫിലറ്റൈറസ് | അതീനിയസ് | ||||||||||||||||||||||||||||||||||||||||||||||
അത്താലസ് III | യൂമെനസ് III | ||||||||||||||||||||||||||||||||||||||||||||||||||
അവലംബം
[തിരുത്തുക]- Hansen, Esther V. (1971). The Attalids of Pergamon. Ithaca, New York: Cornell University Press; London: Cornell University Press Ltd. ISBN 0-8014-0615-3.
- Kosmetatou, Elizabeth (2003) "The Attalids of Pergamon," in Andrew Erskine, ed., A Companion to the Hellenistic World. Oxford: Blackwell: pp. 159–174. ISBN 1-4051-3278-7. text
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അത്താലിദ്_വംശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |