ഹോണ്ട മോട്ടോർ കമ്പനി
യഥാർഥ നാമം | 本田技研工業株式会社 |
---|---|
Romanized name | Honda Giken Kōgyō Kabushiki-gaisha |
Public KK | |
Traded as | TYO: 7267 NYSE: HMC TOPIX Core 30 Component |
വ്യവസായം | Conglomerate |
സ്ഥാപിതം | Hamamatsu, Japan (ഒക്ടോബർ 1946 , incorporated 24 സെപ്റ്റംബർ 1948 ) |
സ്ഥാപകൻ | Soichiro Honda Takeo Fujisawa |
ആസ്ഥാനം | Minato, Tokyo, Japan |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Toshiaki Mikoshiba (Chairman) Takahiro Hachigo (President and CEO) |
ഉത്പന്നങ്ങൾ | |
വരുമാനം | ¥15.36 trillion (2018)[1] |
¥833.5 billion (2018)[1] | |
¥1.05 trillion (2018)[1] | |
മൊത്ത ആസ്തികൾ | ¥19.34 trillion (2018)[1] |
Total equity | ¥8.23 trillion (2018)[1] |
ഉടമസ്ഥൻ |
|
ജീവനക്കാരുടെ എണ്ണം | 215,638 (2018)[1] |
ഡിവിഷനുകൾ | |
അനുബന്ധ സ്ഥാപനങ്ങൾ | List
|
വെബ്സൈറ്റ് | Honda Worldwide: Honda Motor Co., Ltd. |
1959 മുതൽ ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമ്മാണ കമ്പനിയാണ് ഹോണ്ട മോട്ടോർ കമ്പനി. [2] 2015 ൽ ലോകത്തിലെ എട്ടാമത്തെ വലിയ വാഹന നിർമാതാക്കളായി മാറി. ഓട്ടോമൊബൈൽ, മോട്ടോർ സൈക്കിൾ ബിസിനസുകൾ, പൂന്തോട്ട ഉപകരണങ്ങൾ, മറൈൻ എഞ്ചിനുകൾ, വാട്ടർക്രാഫ്റ്റ്, പവർ ജനറേറ്ററുകൾ എന്നിവയും ഹോണ്ട മോട്ടോർസ് നിർമ്മിക്കുന്നു. [3] 1986 മുതൽ, ഹോണ്ട കൃത്രിമ ഇന്റലിജൻസ് / റോബോട്ടിക് ഗവേഷണങ്ങളിൽ ഏർപ്പെടുകയും 2000 ൽ അസിമോ എന്ന പേരിൽ കമ്പനി ഒരു റോബോട്ട് പുറത്തിറക്കുകയും ചെയ്തു. [4]
ചരിത്രം
[തിരുത്തുക]ജീവിതത്തിലുടനീളം വാഹനങ്ങളിൽ താൽപ്പര്യമുണ്ടായിരുന്നു ഹോണ്ടയുടെ സ്ഥാപകനായ സോചിരോ ഹോണ്ടയുടെ പരിശ്രമത്തിന്റെ ഫലമായാണ് ഹോണ്ട മോട്ടോർസ് രൂപംകൊള്ളുന്നത്. [5] രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് അതിരൂക്ഷമായ ഇന്ധനക്ഷാമം അനുഭവിച്ച ജപ്പാനിൽ ഹോണ്ടാ കമ്പനി സ്ഥാപകനായ സോചിരോ ഹോണ്ട, താൻ നിർമ്മിച്ച ചെറിയ എഞ്ചിൻ സൈക്കിളിൽ ഘടിപ്പിച്ച് ലോകത്തെ ആദ്യത്തെ മോട്ടോർ സൈക്കിളിനു രൂപം നൽകി. തുടർന്ന് അദ്ദേഹം മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനി തുടങ്ങാൻ ജപ്പാനിലെ 18,000 സൈക്കിൾ ഷോപ്പുകാരുടെ സഹായം തേടി. അവരിൽ മൂവായിരം ആളുകൾ ഹോണ്ടയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചു. അങ്ങനെയാണ് 1948 ൽ ഹോണ്ട മോട്ടോർ കമ്പനി രൂപീകരിക്കുന്നത്. ആദ്യം നിരത്തിലിറക്കിയ ബൈക്കുകൾ പരാജയമായിരുന്നെങ്കിലും പരിഷ്കരിച്ച പുതിയ മോഡൽ വിജയം കണ്ടു. ഹോണ്ടയ്ക്ക് പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ മോട്ടോർ സൈക്കിളുകൾ ഉൽപാദിപ്പിക്കുന്നത് ഹോണ്ടയാണ്.
ഇലക്ട്രിക്ക് കാർ
[തിരുത്തുക]സമീപ ഭാവിയിൽ ഹോണ്ട വിപണിയിലിറക്കാൻ പോകുന്ന ഇലക്ട്രിക്ക് കാറാണ് ഹോണ്ട ഇ. 2019 ജനീവ മോട്ടോർ ഷോയിൽ ഇതിന്റെ ഏകദേശ നിർമ്മാണ മാതൃകയും കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാർജ്ജിൽ 201 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഹോണ്ട ഇയ്ക്ക് ആകും. 30 മിനുട്ടുകൾക്കുള്ളിൽ 80 ശതമാനം ചാർജ് ആകുന്ന ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനം കാറിനുണ്ട്. ആദ്യ ഘട്ടത്തിൽ യൂറോപ്യൻ വിപണിയെ ലക്ഷ്യമാക്കിയാവും കമ്പനി ഇലക്ട്രിക്ക് കാർ പുറത്തിറക്കുക. ഇന്ത്യയിലേക്ക് ഹോണ്ട ഇ എന്ന് എത്തുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. [6]
ഇന്ത്യയിലെ പുതിയ ഹോണ്ട കാർ മോഡലുകൾ
[തിരുത്തുക]- നിലവിൽ 9 കാറുകളാണ് ഹോണ്ട ഇന്ത്യയിൽ പുറത്തിറക്കുന്നത്. [7]
- ഹോണ്ട ബ്രിയോ
- ഹോണ്ട അമേസ്
- ഹോണ്ട ജാസ്
- ഹോണ്ട WR-V
- ഹോണ്ട BR-V
- ഹോണ്ട സിറ്റി
- ഹോണ്ട CIVIC
- ഹോണ്ട CR-V
- ഹോണ്ട അക്കോർഡ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "Financial Results: Honda Motor Company" (PDF). May 2019. Archived from the original (PDF) on 2020-05-27. Retrieved 15 June 2018.
- ↑ https://www.honda2wheelersindia.com/
- ↑ https://marketbusinessnews.com/honda-motor-company-information/12580/
- ↑ https://www.honda2wheelersindia.com/
- ↑ https://www.honda.com/history
- ↑ https://www.livemint.com/companies/news/electric-vehicle-journey-to-begin-with-hybrid-technology-in-india-honda-1558867265801.html
- ↑ https://www.carwale.com/honda-cars/