Jump to content

സുപ്രീം കോടതി (ഇന്ത്യ)

Coordinates: 28°37′20″N 77°14′23″E / 28.622237°N 77.239584°E / 28.622237; 77.239584
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുപ്രീം കോടതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Supreme Court of India
സുപ്രീം കോടതി (ഇന്ത്യ)
സ്ഥാപിതംജനുവരി 28, 1950; 74 വർഷങ്ങൾക്ക് മുമ്പ് (1950-01-28)
രാജ്യംഇന്ത്യ
ആസ്ഥാനംന്യൂ ഡെൽഹി
അക്ഷാംശ രേഖാംശം28°37′20″N 77°14′23″E / 28.622237°N 77.239584°E / 28.622237; 77.239584
രൂപീകരണ രീതിസുപ്രീം കോടതിയുടെ കൊളീജിയം
അധികാരപ്പെടുത്തിയത്ഇന്ത്യൻ ഭരണഘടന
അപ്പീൽ നൽകുന്നത്ഇന്ത്യയുടെ രാഷ്ട്രപതിക്ക് (ദയ/ശിക്ഷാ ഇളവ് എന്നിവക്ക് വേണ്ടി)
ന്യായാധിപ കാലാവധി65 വയസ്സ്
സ്ഥാനങ്ങൾ31 (30+1) {ചീഫ് ജസ്റ്റീസ് ഉൾപ്പടെ)
വെബ്സൈറ്റ്supremecourtofindia.nic.in
ആപ്‌തവാക്യം
यतो धर्मस्ततो जयः॥ "യതോ ധർമ്മസ്തതോ ജയഃ"
അർത്ഥം: എവിടെ നീതിയും ധാർമിക കടമയും (ധർമ്മം) ഉണ്ടോ, അവിടെ വിജയം ഉണ്ട്.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
ഇപ്പോൾഡി.​വൈ. ചന്ദ്രചൂ​ഢ്
മുതൽ2022 നവംബർ 09

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി. (Supreme Court of India). ഇന്ത്യൻ ഭരണഘടനയുടെ ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണിത്. പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിച്ചുകിട്ടുന്നതിനു സുപ്രീം കോടതിയിൽ പരാതി ബോധിപ്പിക്കാവുന്നതാണ്. സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്.

സുപ്രീം കോടതിക്ക് മാത്രം കേൾക്കാൻ അധികാരമുള്ള തർക്കങ്ങളാണ്

  • കേന്ദ്രവും സ്റ്റേറ്റും തമ്മിലുള്ള തർക്കം
  • കേന്ദ്രവും സ്റ്റേറ്റും ഒരു ഭാഗത്തും മറ്റൊരു സ്റ്റേറ്റോ സ്റ്റേറ്റുകളോ മറുഭാഗത്തും
  • സ്റ്റേറ്റുകൾ തമ്മിലുള്ള തർക്കങ്ങൾ


സാധാരണ രീതിയിൽ സുപ്രീം കോടതിയിൽ ഇതിനു കീഴെയുള്ള സംസ്ഥാന ഹൈക്കോടതികളിലെ വിധികൾക്കെതിരേയുള്ള അപ്പീലുകളാണ് പരിഗണിക്കുന്നത്. പക്ഷെ, ഇത് കൂടാതെ സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ നേരിട്ട് അപ്പീൽ കൊടുക്കാവുന്നതാണ്. കോർട്ടലക്ഷ്യത്തിനു ശിക്ഷിക്കാനും ഈ കോടതിക്ക് അധികാരമുണ്ട്. സുപ്രീം കോടതി സ്ഥാപിതമായത് 1950 ജനുവരി 25നാ‍ണ്. പ്രധാന ന്യായാധിപൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആണ്. ഇതു വരെ 24,000 കേസുകളിൽ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]