നവംബറിന്റെ നഷ്ടം
ദൃശ്യരൂപം
നവംബറിന്റെ നഷ്ടം | |
---|---|
സംവിധാനം | പി. പത്മരാജൻ |
നിർമ്മാണം | എം. അബ്ബാസ് |
രചന | പി. പത്മരാജാൻ |
അഭിനേതാക്കൾ |
|
സംഗീതം |
|
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | മധു കൈനകരി |
സ്റ്റുഡിയോ | ചരഷ്മ |
വിതരണം | വിജയ മൂവീസ് |
റിലീസിങ് തീയതി | 1982 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നവംബറിന്റെ നഷ്ടം. മാധവി, വി. രാമചന്ദ്രൻ, പ്രതാപ് പോത്തൻ, സുരേഖ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചരഷ്മയുടെ ബാനറിൽ എം. അബ്ബാസാണ് ചിത്രം നിർമ്മിച്ചത്.
ഇതിവൃത്തം
[തിരുത്തുക]കാമുകനാൽ ഉപേക്ഷിക്കപ്പെട്ട മീര എന്ന പെൺകുട്ടി നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളെ കുറിച്ചും, അവളുടെ സഹോദരന്റെ പിന്തുണയോടെ അവൾ എങ്ങനെ ആ വിഷമഘട്ടം തരണം ചെയ്യുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കൾ
[തിരുത്തുക]ക്ര.നം. | അഭിനേതാവ് | വേഷം |
---|---|---|
1 | രാമചന്ദ്രൻ വി | ബാലു മീരയുടെ സഹോദരൻ |
2 | മാധവി | മീര |
3 | പ്രതാപ് പോത്തൻ | ദാസ് (മീരയുടെ കാമുകൻ) |
4 | ഭരത് ഗോപി | മീരയുടെ അച്ഛൻ |
5 | സുരേഖ | അംബിക (ബാലുവിന്റെ ഭാര്യ) |
6 | നളിനി | (മീരയുടെ സുഹൃത്ത്) |
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പൂവച്ചൽ ഖാദർ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | സംഗീതം | ഗായകർ | ദൈർഘ്യം | ||||||
1. | "അരികിലോ അകലെയോ" | എം.ജി. രാധാകൃഷ്ണൻ | കെ.എസ്. ചിത്ര, ബി. അരുന്ധതി | 3:04 | ||||||
2. | "ഏകാന്തതേ നിന്റെ" | കെ.സി. വർഗ്ഗീസ് | കെ.ജെ. യേശുദാസ് | 3:09 | ||||||
3. | "ഏകാന്തതേ നിന്റെ" | കെ.സി. വർഗ്ഗീസ് | ജെൻസി | 3:09 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നവംബറിന്റെ നഷ്ടം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നവംബറിന്റെ നഷ്ടം – മലയാളസംഗീതം.ഇൻഫോ