Jump to content

ചെങ്ങന്നൂർ എഞ്ചിനീയറിംഗ്‌ കോളേജ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
College of Engineering, Chengannur (CEC)
തരംPublic
സ്ഥാപിതം1993
അദ്ധ്യാപകർ
200
സ്ഥലംChengannur, Kerala, India
ക്യാമ്പസ്Rural enrollment = 1200 (total), 270 (+10% lateral entries per year), 120 (+10% lateral entries per year, per trade)

കേരളത്തിലെ മികച്ച എഞ്ചിനീയറിംഗ്‌ കോളേജുകളിൽ ഒന്നാണ്‌ ചെങ്ങന്നൂർ എഞ്ചിനീയറിംഗ്‌ കോളേജ്‌. സി. ഇ.സി(CEC) എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു.

1993ൽ ചെങ്ങന്നൂർ‍ എഞ്ചിനീയറിംഗ്‌ കോളേജ്‌ പ്രവർത്തനമാരംഭിച്ചു. മാനവ വിഭവ വികസന വകുപ്പിന്റെ(IHRD) മേൽനോട്ടത്തിലുള്ള ഈ കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്‌. AICTE അംഗീകാരമുള്ള ഈ സ്ഥാപനത്തിൽ പ്രധാനമായും രണ്ടു ഡിപ്പാർട്ടുമെൻറുകളാണുള്ളത്.

ഡിപ്പാർട്ടുമെന്റുകൾ

[തിരുത്തുക]
  • കമ്പ്യൂട്ടർ സയൻസ്
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ
  • ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ്
  • ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റഷന്

കോഴ്സുകൾ

[തിരുത്തുക]

ബിരുദ കോഴ്സുകൾ

[തിരുത്തുക]
  • ബി ടെക് കമ്പ്യൂട്ടർ സയൻസ്സ് ആൻറ്‌ എഞ്ചിനീയറിംഗ്‌
  • ബി ടെക് ഇലക്ട്രോണിക്സ്‌ ആൻറ്‌ കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്‌
  • ബി ടെക് ഇലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്‌
  • ബി ടെക് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റഷന് എഞ്ചിനീയറിംഗ്‌

കൂടുതൽ വിവരങ്ങൾ

[തിരുത്തുക]

നാലു ഡിപ്പാർട്ടുമെൻറുകളിലുമായി ഏഴു ബാച്ചുകൾ നിലവിലുണ്ട്. ഓരോ ബാച്ചിലും 60 വീതം മൊത്തം 420 പ്രവേശന സീറ്റുകളാണുള്ളത്‌. കേരളത്തിൽ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ്‌ ഈ കോളേജ്‌ സ്ഥിതി ചെയ്യുന്നത്. ബസ്സ് മുഖേനയും ട്രെയിൻ മുഖേനയും വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിയും.