Jump to content

കോലത്തിരി രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോലത്തിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോലത്ത് നാട്ടിലെ പ്രാചീന രാജവംശമായ മൂഷകരാജവംശത്തിലെ ഏറ്റവും മുതിർന്ന കാരണവരുടെ സ്ഥാനപ്പേര്. മൂഷകരാജവംശത്തിന്റെ ക്ഷയത്തെത്തുടർന്ന് അതിന്റെ തുടർച്ചയായി കോലത്ത് നാട്ടിൽ ഉദയംകൊണ്ട രാജവംശമാണിത്. കോലസ്വരൂപം എന്നും ഈ രാജകുടുംബം അറിയപ്പെട്ടിരുന്നു. കരുതുന്സമുദായത്തിൽ പെട്ടവരാണ് കോലത്തിരിമാർ.കോലത്തിരി തുളുനാട്ടിൽനിന്നും വന്ന ബണ്ട് സമുദായത്തിൽ നിന്നുള്ളവരാണെന്ന് ആന്ത്രോപ്പോളജിസ്റ്റായ അയിനാപ്പള്ളി അയ്യപ്പൻ പറയുന്നു 1

ചിറക്കൽ കോവിലകത്തിലെ രാജാക്കന്മാരും കോലത്തിരിമാർ എന്നറിയപ്പെട്ടിരുന്നു. പന്ത്രണ്ടാം ശതകത്തിൽ മഹോദയപുരത്തെ കുലശേഖരപെരുമാളിന്റെ കാലശേഷം ഏറ്റവും ശക്തരായ രാജവംശം ഏഴിമല ആസ്ഥാനമാക്കിയ ഈ രാജകുടുംബത്തിന്റേതായിരുന്നു.

ഉദയവർമ്മൻ കോലത്തിരിയുടെ ആസ്ഥാന കവിയായിരുന്നു ചെറുശ്ശേരി.ചെറുശ്ശേരി കോലത്തിരിയുടെ സുഹൃത്തായിരുന്നു. കേരളോൽപ്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികളിൽ കോലത്തിരിയുടെ ആവിർഭാവത്തെക്കുരിച്ച് പരാമർശമുണ്ട്

  • അവലംബം

1 Indian anthropologist Ayinapalli Aiyappan states that a powerful and warlike clan of the Bunts was called Kola Bari and the Kolathiri Raja of Kolathunadu was a descendant of this clan.[1]

  1. Ayinapalli, Aiyappan (1982). The Personality of Kerala. Department of Publications, University of Kerala. p. 162. Retrieved 27 July 2018. A very powerful and warlike section of the Bants of Tulunad was known as Kola bari. It is reasonable to suggest that the Kola dynasty was part of the Kola lineages of Tulunad.