ആളൊരുങ്ങി അരങ്ങൊരുങ്ങി
ആളൊരുങ്ങി അരങ്ങൊരുങ്ങി | |
---|---|
സംവിധാനം | തേവലക്കര ചെല്ലപ്പൻ |
നിർമ്മാണം | വിജയ ഫിലിം സർക്യൂട്ട് |
രചന | ജോൺസൺ പുളിങ്കുന്ന് കലൂർ ഡെന്നീസ് (സംഭാഷണം) |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മമ്മുട്ടി ശോഭന മേനക തിലകൻ |
സംഗീതം | ജെറി അമൽദേവ് |
ഛായാഗ്രഹണം | കെ. ബി ദയാളൻ |
ചിത്രസംയോജനം | വി പി കൃഷ്ണൻ |
സ്റ്റുഡിയോ | വിജയ ഫിലിം സർക്യൂട്ട് |
വിതരണം | വിജയ ഫിലിം സർക്യൂട്ട് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ജോൺസൺ പുളിങ്കുന്നിന്റെ കഥക്ക് കലൂർ ഡെന്നീസ് തിരക്കഥയും സംഭാഷണവും എഴുതി തേവലക്കര ചെല്ലപ്പൻ സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ആളൊരുങ്ങി അരങ്ങൊരുങ്ങി. മമ്മുട്ടി, ശോഭന, മേനക, തിലകൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു. ജെറി അമൽദേവ് സംഗീതം കൈകാര്യം ചെയ്യുന്നു..[1][2][3][4]
കഥാസാരം
[തിരുത്തുക]ഇൻസ്പെക്റ്റർ രാജൻ വഴിയിൽ വച്ച് നഴ്സ് ഗീതയെ കാണുന്നു. ചേട്ടൻ തമ്പിയെ പൊലിസ് പിടിച്ചപ്പോൽ രാധയാണ് വിടുവിക്കുന്നത്. അത് പരദൂഷണത്തിനു കാരണമകുന്നു. തമ്പി ഗീതയെ ശാസിക്കുന്നു. ഇൻസ്പെക്റ്റർ രാജനെ തന്റെ മരുമകനാക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് പ്രഭാകരമേനോൻ ശ്രമിക്കുന്നു. മകളെ അയാളുടെ അടുത്തു വിടുന്നു എങ്കിലും അയാൾ ഗൗനിക്കുന്നില്ല. അതിനിടയിൽ റൗഡി തോമാച്ചനെ അറസ്റ്റു ചെയ്യുന്നതിനിടയിൽ തെന്റെ കളിക്കൂട്ടുകാരി മേരിക്കുട്ടി യാണ് അവന്റെ ഭാര്യ എന്നറിയുന്നു. അയാൾ ഈ പെരും പറഞ്ഞ് അവളെ ദ്രോഹിക്കുന്നു കൊല്ലുന്നു. രാജൻ തമ്പിക്ക് ഒരു ജോലിയും അളിയസ്ഥാനവും നൽകുന്നു. അതിനിടയിൽ ഒരു ദിവസം നൈറ്റ് ഡ്യൂട്ടിക്കിടയിൽ ഹോസ്പിറ്റൽ ഉടമ വിനോദ് ഗീതയെ കയറിപ്പിടിക്കുന്നു. അവൾ അയാളെ കൊല്ലുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മുട്ടി -ഇൻസ്പെറ്റ്രർ രാജൻ
- ശോഭന -ഗീത (നേർഴ്സ്)
- മേനക -മേരിക്കുട്ടി
- തിലകൻ -പ്രഭാകരമേനോൻ
- പട്ടം സദൻ-വറീച്ചൻ
- സത്താർ-കടുവാ തോമാച്ചൻ
- കടുവാക്കുളം ആന്റണി- പി സി കുഞ്ഞപ്പൻ
- കുയിലി - നിഷ
- ലളിതശ്രീ - ശോശാമ്മ
- ലാലു അലക്സ് -തമ്പി
- മാള അരവിന്ദൻ - മാത്തുണ്ണി ചാക്കുണ്ണി (ഇരട്ടവേഷം)
- മീന -പദ്മാവതി
- ഭാഗ്യലക്ഷ്മി- രാധ
- പി.കെ. എബ്രഹാം -ഡോക്റ്റർ
- മുകേഷ് -വിനോദ്
- കൊല്ലം അജിത് ഗുണ്ട
ഗാനങ്ങൾ
[തിരുത്തുക]പൂവച്ചൽ ഖാദരിന്റെ വരികൾക്ക് ജെറി അമൽദേവ് ഈ ണം നൽകിയ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ദേവത നീ വരദേ | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | ജെറി അമൽദേവ് |
2 | കനകമുന്തിരി | കെ ജെ യേശുദാസ് , കെ എസ് ചിത്ര | പൂവച്ചൽ ഖാദർ | ജെറി അമൽദേവ് |
3 | നവം നവം പ്രകാശമായ് | ബ്രഹ്മാനന്ദൻ, സി.ഒ. ആന്റോ | പൂവച്ചൽ ഖാദർ | ജെറി അമൽദേവ് |
അവലംബം
[തിരുത്തുക]- ↑ "Aalorungi Arangorungi". www.malayalachalachithram.com. Retrieved 22 ഒക്ടോബർ 2014.
- ↑ "Aalorungi Arangorungi". malayalasangeetham.info. Retrieved 22 ഒക്ടോബർ 2014.
- ↑ "Aalorungi Arangorungi". spicyonion.com. Retrieved 22 ഒക്ടോബർ 2014.
- ↑ "Aalorungi Arangorungi". entertainment.oneindia.in. Archived from the original on 19 ജൂലൈ 2014. Retrieved 22 ജൂലൈ 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ആളൊരുങ്ങി അരങ്ങൊരുങ്ങി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ആളൊരുങ്ങി അരങ്ങൊരുങ്ങി - മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (എംത്രീഡിബി.കോം)
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ആളൊരുങ്ങി അരങ്ങൊരുങ്ങി
ചിത്രം കാണുവാൻ
[തിരുത്തുക]- Pages using the JsonConfig extension
- Use dmy dates from November 2015
- Use Indian English from November 2015
- 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- സത്താർ അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ
- കെ. ബി ദയാളൻ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- ജെറി അമലദേവ് സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- പൂവച്ചൽ- ജെറി ഗാനങ്ങൾ
- മമ്മുട്ടി-ശോഭന ജോഡി