Jump to content

ആര്യൻ റോബൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആര്യൻ റോബൻ
2012-ൽ ബയേൺ മ്യൂണിക്കിനു വേണ്ടി കളിക്കുമ്പോൾ റോബൻ
Personal information
Full name ആര്യൻ റോബൻ[1]
Date of birth (1984-01-23) 23 ജനുവരി 1984  (40 വയസ്സ്)
Place of birth ബേഡും, നെതർലന്റ്സ്
Height 1.80 മീ (5 അടി 11 ഇഞ്ച്)[2]
Position(s) വിങ്ങർ
Club information
Current team
FC GRONINGEN
Number 10
Youth career
1989–1996 വിവി ബേഡും
1996–2000 ഗ്രോണിഞ്ചെൻ
Senior career*
Years Team Apps (Gls)
2000–2002 ഗ്രോണിഞ്ചെൻ 50 (0)
2002–2004 പി.എസ്.വി. 56 (27)
2004–2007 ചെൽസി 67 (15)
2007–2009 റയൽ മാഡ്രിഡ് 50 (11)
2009– ബയേൺ മ്യൂണിക്ക് 123 (70)
National team
1999 നെതർലന്റ്സ് U15 1 (0)
1999–2000 നെതർലന്റ്സ് U16 11 (4)
2000 നെതർലന്റ്സ് U17 3 (1)
2001–2002 നെതർലന്റ്സ് U19 8 (2)
2001–2003 നെതർലന്റ്സ് U21 8 (1)
2003– നെതർലന്റ്സ് 86 (28)
*Club domestic league appearances and goals, correct as of 15:31, 10 May 2014 (UTC)
‡ National team caps and goals, correct as of 18 June 2014

ഒരു ഡച്ച് ഫുട്ബോൾ കളിക്കാരനാണ് ആര്യൻ റോബൻ. നെതർലാൻഡ് ദേശീയ ടീമിനുവേണ്ടിയും, ക്ലബ് തലത്തിൽ ബയേൺ മ്യൂണിക്കിന് വേണ്ടിയും കളിച്ചു വരുന്നു. 2004, 2008, 2012 എന്നീ വർഷങ്ങളിലെ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും, 2006, 2010, 2014 എന്നീ വർഷങ്ങളിലെ ഫിഫ ലോകകപ്പുകളിലും അദ്ദേഹം നെതർലന്റ്സിനായി കളിച്ചിട്ടുണ്ട്. ആക്രമണനിരയിലെ കളിക്കാരനായ അദ്ദേഹം ഇടതോ വലതോ വശങ്ങളിലെ വിങ്ങറായാണ് സാധാരണ കളിക്കുന്നത്. ഡ്രിബ്ലിങ്ങ് കഴിവുകൾ, വേഗത, പന്ത് ക്രോസ് ചെയ്യാനുള്ള കഴിവ്, വലത് വശത്ത് നിന്ന് ഇടതു കാൽ കൊണ്ട് തൊടുക്കുന്ന കൃത്യതയേറിയ ലോങ്ങ് റേഞ്ച് ഷോട്ടുകൾ എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്.

2000-01 സീസണിൽ ഗ്രോണിഞ്ചെനു വേണ്ടി കളിക്കുകയും ഈറെഡീവീസീയിലെ ആ സീസണിലെ മികച്ച കളിക്കാരനാവുകയും ചെയ്തതിലൂടെയാണ് അദ്ദേഹം ആദ്യം പ്രശസ്തിയിലേക്കെത്തിയത്. രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം പി.എസ്.വി.യുമായി കരാറിലേർപ്പെടുകയും അവിടെ വെച്ച് നെതർലന്റ്സ് യങ്ങ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ഈറെഡീവീസീ പട്ടവും നേടി.[3] അടുത്ത സീസൺ മുതൽ ധാരാളം മുൻനിര ഇംഗ്ലീഷ് ക്ലബ്ബുകൾ റോബനെ ടീമിലുൾപ്പെടുത്താൻ ശ്രമിക്കുകയും, നീണ്ട കൂടിയാലോചനകൾക്കൊടുവിൽ അദ്ദേഹം 2004-ൽ ചെൽസിയിൽ ചേരുകയും ചെയ്തു.

ചെൽസിയിലെ റോബന്റെ ആദ്യ കളിക്കുള്ള അവസരം പരിക്കുമൂലം നീണ്ടുകൊണ്ടിരുന്നു. എന്നാൽ പരിക്കിൽ നിന്നു മുക്തനായ ശേഷം അടുത്തടുത്ത രണ്ട് വർഷങ്ങളിൽ പ്രീമിയർ ലീഗ് പട്ടം സ്വന്തമാക്കുന്നതിനായി വിലപ്പെട്ട സംഭാവനകൾ അദ്ദേഹം ചെൽസിക്കു നൽകുകയും, 2005 നവംബറിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം നേടുകയും ചെയ്തു.[4][5] പരിക്കുകൾ നിറഞ്ഞ മൂന്നാം സീസണിനു ശേഷം ഇംഗ്ലണ്ടിൽ നിന്ന് 35 ദശലക്ഷം യൂറോ എന്ന തുകക്ക് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ റോബൻ ചേർന്നു. 2009 ഓഗസ്റ്റിൽ, ഏകദേശം 25 ദശലക്ഷം യൂറോക്ക് അദ്ദേഹം ബയേൺ മ്യൂണിക്കിൽ ചേരുകയും ആദ്യ കളിയിൽ തന്നെ രണ്ട് ഗോളുകൾ നേടുകയും ചെയ്തു.[6] മ്യൂണിക്കിലെ റോബന്റെ ആദ്യ സീസണിൽ തന്നെ ബയേൺ ലീഗ് കിരീടം നേടി. എട്ട് വർഷങ്ങൾക്കിടെ പല ലീഗുകളിലായി റോബന്റെ അഞ്ചാമത്തെ ലീഗ് കിരീടമായിരുന്നു അത്. ബൊറൂസിയ ഡോർട്ടുമണ്ടിനെതിരായി നടന്ന 2013 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനായി വിജയഗോൾ നേടിയത് റോബനാണ്. ബയേണിനൊപ്പമുള്ള ആദ്യ സീസണിനു ശേഷം ഫുട്ബോളർ ഓഫ് ദി ഇയർ ഇൻ ജർമ്മനി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.[7]

അവലംബം

[തിരുത്തുക]
  1. "FIFA Club World Cup Morocco 2013: List of Players" (PDF). FIFA. 7 December 2013. p. 5. Archived from the original (PDF) on 2018-12-24. Retrieved 7 December 2013.
  2. "Player Profile". Bayern Munich. Retrieved 24 April 2014.
  3. "UEFA Champions League – Players – Robben". uefa.com. Archived from the original on 2008-09-27. Retrieved 3 August 2008.
  4. "Arjen Robben". ChelseaFC.com. Archived from the original on 2008-06-16. Retrieved 3 August 2008.
  5. "FA Premier League Seasonal awards 2004/05". Premierleague.com. Archived from the original on 2007-06-20. Retrieved 3 August 2008.
  6. "Real cash in on Dutch duo". sky sports. 28 August 2009. Retrieved 30 August 2009.
  7. "Arjen Robben ist Fußballer des Jahres" (in German). kicker Online. 8 August 2010. Archived from the original on 2010-08-14. Retrieved 8 August 2010. {{cite web}}: Unknown parameter |trans_title= ignored (|trans-title= suggested) (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ആര്യൻ_റോബൻ&oldid=4098838" എന്ന താളിൽനിന്ന് ശേഖരിച്ചത്