അനന്തരം
ദൃശ്യരൂപം
അനന്തരം | |
---|---|
സംവിധാനം | അടൂർ ഗോപാലകൃഷ്ണൻ |
നിർമ്മാണം | രവി |
രചന | അടൂർ ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | മമ്മുട്ടി അശോകൻ ശോഭന |
സംഗീതം | എം. ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | മങ്കട രവിവർമ്മ |
ചിത്രസംയോജനം | എം. മണി |
സ്റ്റുഡിയോ | ജനറൽ പിക്ചേഴ്സ് |
വിതരണം | ജനറൽ പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 1987 ഒക്ടോബർ 1 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 125 മിനിറ്റ് |
അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അനന്തരം. അശോകൻ, ശോഭന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുക്കുന്ന ഈ ചലച്ചിത്രം ആത്മഗത രീതിയിലുള്ള കഥപറച്ചിൽ ഘടനയാണ് സ്വീകരിച്ചിരിക്കുന്നത്."[1] ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങളും ഏറ്റവും മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയപുരസ്ക്കാരവും നേടുകയുണ്ടായി.
അഭിനേതാക്കൾ
[തിരുത്തുക]- അശോകൻ... അജയൻ
- ശോഭന... സുമംഗലി/ നളിനി (ബാലുവിന്റെ ഭാര്യ)
- മമ്മുട്ടി... ഡോക്ടർ ബാലു
- ബഹദൂർ... ഡ്രൈവർ മത്തായി
- ബി.കെ. നായർ
- വെമ്പായം തമ്പി
- കൃഷണൻകുട്ടി നായർ... ഡിസ്പെൻസറിയിലെ രോഗി
- സുധീഷ്... അജയൻറ്റെ കുട്ടികാലം
- കവിയൂർ പൊന്നമ്മ.... യോഗിനി അമ്മ
- അടൂർ പങ്കജം
- കുക്കു പരമേശ്വരൻ... നഴ്സ്
സംഗീതം
[തിരുത്തുക]എം. ബി. ശ്രീനിവാസനാണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
പുരസ്കാരങ്ങൾ
[തിരുത്തുക]1987 FIPRESCI Prize (Karlovy Vary)
1987 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)
- ഏറ്റവും മികച്ച സംവിധായകൻ – അടൂർ ഗോപാലകൃഷ്ണൻ
- ഏറ്റവും മികച്ച തിരക്കഥ – അടൂർ ഗോപാലകൃഷ്ണൻ
- ഏറ്റവും മികച്ച ശബ്ദലേഖനം – ദേവദാസ്, കൃഷ്ണനുണ്ണി, ഹരികുമാർ
1987 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- ഏറ്റവും മികച്ച സംവിധായകൻ – അടൂർ ഗോപാലകൃഷ്ണൻ
References
[തിരുത്തുക]- ↑ Gowri Ramnarayan. "A constant process of discovery". Frontline. Archived from the original on 2010-02-10.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)