മോസ് ധാതുകാഠിന്യമാനകം
വസ്തുക്കളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന മാനദണ്ഡമാണ് മോസ് സ്കെയിൽ. 1812ൽ ജർമൻ ശാസ്ത്രജ്ഞനായിരുന്ന ഫ്രെഡറിക്ക് മോസ്സാണ് ഈ സ്കെയിൽ നിർമ്മിച്ചത്.[1]കാഠിന്യം കുറഞ്ഞ വസ്തുക്കളിൽ കാഠിന്യം കൂടിയ വസ്തുക്കൾക്ക് പോറലുകൾ വരുത്താൻ സാധിക്കും എന്ന തത്ത്വം ഉപയോഗിച്ചാണ് മോസ് സ്കെയിൽ നിർമ്മിച്ചത്. ഈ വിദ്യ ഉപയോഗിച്ച് വസ്തുക്കളുടെ കാഠിന്യം താരദമ്യം ചെയ്യാനുള്ള ശ്രമങ്ങൾ പണ്ടുകാലം മുതലേ തുടങ്ങിയിരുന്നു. തിയോഫ്രാസ്റ്റസിന്റെ "ശിലകളെക്കുറിച്ച്"(On Stones) എന്ന കൃതിയിലും പ്ലിനിയുടെ നാച്ചുറാലിസ് ഹിസ്റ്റോറിയ എന്ന കൃതിയിലും ഇതിനെക്കുറിച്ച് പരാമർശങ്ങളുണ്ട്.[2][3][4]
ധാതുക്കൾ
പ്രകൃതിയിൽ കാണപ്പെടുന്ന ഒരു വസ്തുവിന്റെ മറ്റൊരു വസ്തുവിൽ പോറൽ ഏൽപ്പിക്കാനുള്ള ശേഷിയെ ആധാരമാക്കിയാണ് മോസ് ധാതുകാഠിന്യമാനകം പ്രവർത്തിക്കുന്നത്. പ്രകൃതിയിൽ കാണപ്പെടുന്ന ശുദ്ധമായ വസ്തുക്കളാണ് ധാതുക്കൾ. ശിലകൾ ഒന്നോ അതിൽ കൂടുതലോ ധാതുക്കളടങ്ങിയതാണ്..[5] ഈ മാനകം കണ്ടുപിടിക്കപ്പെടുന്ന കാലത്ത് അറിയപ്പെട്ടിരുന്ന ഏറ്റവും കാഠിന്യമേറിയ വസ്തുവായ വജ്രമാണ് ഈ മാനകത്തിൽ മുകളിൽ നില്ക്കുന്നത്. [6]
സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് മോസ് ധാതുകാഠിന്യമാനകം നിർമ്മിച്ചത്. സ്ഥാനങ്ങളും ധാതുക്കൾ തമ്മിലുള്ള കാഠിന്യത്തിന്റെ വ്യത്യാസവും തമ്മിൽ ബന്ധമൊന്നുമില്ല. ഉദാഹരണത്തിന്, ഏറ്റവും കാഠിന്യമേറിയ വജ്രം(10) തൊട്ടടുത്തുള്ള കൊറണ്ടവുമായി(9) താരദമ്യം ചെയ്യുമ്പോൾ ഉദ്ദേശം നാലിരട്ടി കഠിനമാണ്. എന്നാൽ കൊറണ്ടത്തിന് തൊട്ടുപിന്നിലുള്ള ഗോമേദകംവുമായി(8) താരദ്മ്യം ചെയ്യുമമ്പോൾ ഉദ്ദേശം രണ്ടിരട്ടി മാത്രമെ കഠിനമായിട്ടുള്ളു. താഴെ കാണുന്ന പട്ടിക ഒരു സ്ക്ലെറോമീറ്റർ ഉപയോഗിച്ച് കണ്ടെത്തിയ ധാതുകാഠിന്യത്തിന്റെ താരദമ്യം കാണിക്കുന്നു. [7][8]
മോസ് ധാതുകാഠിന്യം | ധാതു | രാസനാമം | കാഠിന്യം | ചിത്രം |
---|---|---|---|---|
1 | ടാൽക്ക് | Mg3Si4O10(OH)2 | 1 | |
2 | ജിപ്സം | CaSO4·2H2O | 3 | |
3 | കാൽസൈറ്റ് | CaCO3 | 9 | |
4 | ഫ്ലൂറൈറ്റ് | CaF2 | 21 | |
5 | അപ്പറ്റൈറ്റ് | Ca5(PO4)3(OH–,Cl–,F–) | 48 | |
6 | ഓർത്തോക്ലേസ് ഫെൽഡ്സ്പാർ | KAlSi3O8 | 72 | |
7 | ക്വാർട്സ് | SiO2 | 100 | |
8 | ഗോമേദകം | Al2SiO4(OH–,F–)2 | 200 | |
9 | കൊറണ്ടം | Al2O3 | 400 | |
10 | വജ്രം | C | 1600 |
വിക്കേർസ് മാനകം
താഴെ കാണുന്ന പട്ടിക വിക്കേർസ് മാനകവും മോസ് ധാതുകാഠിന്യമാനകവും തമ്മിൽ ഒരു താരദമ്യമാണ്[9]
ധാതു | കാഠിന്യം (മോസ്) | കാഠിന്യം (വിക്കേർസ്) kg/mm2 |
---|---|---|
ഗ്രാഫൈറ്റ് | 1 - 2 | VHN10=7 - 11 |
വെളുത്തീയം | 1½ - 2 | VHN10=7 - 9 |
ബിസ്മത് | 2 - 2½ | VHN100=16 - 18 |
സ്വർണം | 2½ - 3 | VHN10=30 - 34 |
വെള്ളി | 2½ - 3 | VHN100=61 - 65 |
ചാൽക്കോസൈറ്റ് | 2½ - 3 | VHN100=84 - 87 |
ചെമ്പ് | 2½ - 3 | VHN100=77 - 99 |
ഗലേന | 2½ | VHN100=79 - 104 |
സ്ഫാലെറൈറ്റ് | 3½ - 4 | VHN100=208 - 224 |
ഹീസിൽവുഡൈറ്റ് | 4 | VHN100=230 - 254 |
കരോളൈറ്റ് | 4½ - 5½ | VHN100=507 - 586 |
ഗോദൈറ്റ് | 5 - 5½ | VHN100=667 |
ഹേമറ്റൈറ്റ് | 5 - 6 | VHN100=1,000 - 1,100 |
ക്രോമൈറ്റ് | 5½ | VHN100=1,278 - 1,456 |
അനറ്റേസ് | 5½ - 6 | VHN100=616 - 698 |
റൂട്ടൈൽ | 6 - 6½ | VHN100=894 - 974 |
പൈറൈറ്റ് | 6 - 6½ | VHN100=1,505 - 1,520 |
ബോവിറ്റൈറ്റ് | 7 | VHN100=858 - 1,288 |
യൂക്ക്ലേസ് | 7½ | VHN100=1,310 |
ക്രോമിയം | 9 | VHN100=1,875 - 2,000 |
അവലംബം
- ↑ Encyclopædia Britannica. 2009. Encyclopædia Britannica Online. 22 Feb. 2009 "Mohs hardness."
- ↑ Theophrastus on Stones
- ↑ Pliny the Elder.Naturalis Historia.Book 37.Chap. 15. ADamas: six varieties of it. Two remedies.
- ↑ Pliny the Elder.Naturalis Historia.Book 37.Chap. 76. The methods of testing precious stones.
- ↑ Learn science, Intermediate p. 42
- ↑ American Federation of Mineralogical Societies. "Mohs Scale of Mineral Hardness" Archived 2023-03-11 at the Wayback Machine.
- ↑ Amethyst Galleries' Mineral Gallery What is important about hardness? Archived 2006-12-30 at the Wayback Machine.
- ↑ Inland Lapidary Mineral Hardness and Hardness Scales Archived 2008-10-17 at the Wayback Machine.
- ↑ "[[Mindat.org]]".
{{cite web}}
: URL–wikilink conflict (help)