മഞ്ഞത്താലി
മഞ്ഞത്താലി | |
---|---|
നാഗ്പൂരിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Family: | |
Genus: | |
Species: | G. xanthocollis
|
Binomial name | |
Gymnoris xanthocollis (E. Burton, 1838)
| |
Synonyms[2] | |
Fringilla flavicollis Franklin, 1831 (preoccupied) |
മഞ്ഞത്താലിയുടെ[3] [4][5][6] ഇംഗ്ലീഷിലെ പേര് Chestnut-shouldered Petronia എന്നും ശാസ്ത്രീയ നാമം Gymnoris xanthocollis എന്നുമാണ്. ഇത് ഏഷ്യയിൽ കാണപ്പെടുന്ന ഒരു കുരുവിയാണ്. അങ്ങാടിക്കുരുവിയുടെ അടുത്ത ബന്ധുവാണ് ഇംഗ്ലീഷിൽ Yellow throated sparrow എന്ന് കൂടി അറിയപ്പെടുന്ന മഞ്ഞത്താലി. നാട്ടിൻ പുറത്തും പട്ടണങ്ങളിലും മനുഷ്യ വാസമില്ലാത്ത കാട്ടുപ്രദേശങ്ങളിലും എല്ലാം ഇവയെ കാണാം.
വിവരണം
ഇവയ്ക്ക് ചെറിയ കൊക്കുകളാണ് ഉള്ളത്. എന്നാൽ മറ്റുള്ള കുരിവികളെപോലെ തൂവലിൽ വരകളില്ല. ചിറകിൽ തോളിന്റെ ഭാഗത്ത് രണ്ടു വെള്ളവരകളുണ്ട്. ഈ വരകൾ ഒഴിവാക്കിയാൽ ഇതൊരു ചാര-തവിട്ടു നിറമുള്ള പക്ഷിയാണ്. ചിലപ്പോൾ കഴുത്തിൽ മഞ്ഞപ്പൊട്ടുകാണാം. പൂവന് തോളിൽ ചെമ്പിച്ച നിറം കാണാം.പുറവും ചിറകുകളും വാലും കടുത്ത തവിട്ടു നിറമാണ്. ചിറകുകളുടെ മേൽപകുതി ചെമ്പിച്ച കടും തവിട്ടു നിറം. അതിനു തൊട്ടു താഴെ തെളിഞ്ഞു കാണുന്ന രണ്ടു വെള്ള പക്ഷ രേഖകൾ. പൂവന് പ്രജനന കാലത്തു നല്ല കറുത്ത കൊക്കാണ്. അതിൽ നിന്ന് പുറകോട്ടു കണ്ണിൽ കൂടി പിന്നറ്റം കൂർത്തതും കറുത്തതുമായ പട്ട കാണാം. തൊണ്ടയിൽ മഞ്ഞ നിറത്തിൽ പട്ടയുണ്ട്.[7]
മരത്തെ സ്നേഹിക്കുന്ന പക്ഷിയാണ്. എന്നാൽ കമ്പികളിലും ചിലപ്പോൾ നിലത്തും ഇവയെ കാണാറുണ്ട്. ചാടിച്ചാടി പറക്കുമ്പോൾ ഒന്ന് താഴ്ന്നിട്ടാണ് മുകളിലേക്ക് ഉയരുന്നത്[8].
മൂന്ന് ഉപവിഭാഗങ്ങളുണ്ട്.
- P. x. transfuga, ബലൂചിസ്ഥാൻ, സിന്ധ്, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ കാണുന്നവ.
സ്വഭാവം
ഇവയെ കേരളത്തിൽ കണ്ടു തുടങ്ങുന്നത് സാധാരണ സെപ്റ്റംബർ മാസത്തിലാണ്. ഈ സമയങ്ങളിൽ കുറ്റിക്കാട്ടിലും പാതവക്കത്തുള്ള മരങ്ങളിലും തേക്കിൻകാടുകളിലും എങ്ങും ഇവയെ കണ്ടു തുടങ്ങും. പാടത്തു കൊയ്ത്തു കഴിഞ്ഞ ഉടൻ ഇവ നെന്മണികൾ കൊത്തി തിന്നാൻ എത്തും. കൂടു കെട്ടാത്ത കാലത്തു ഈ കുരുവികൾ വലിയ കൂട്ടം ചേർന്നാണ് ചേക്കിരിക്കുന്നത്. വേനൽ കഴിഞ്ഞു മഴ തുടങ്ങുമ്പോൾ മഞ്ഞത്താലി കേരളം വിട്ടു പോകുന്നു.
പ്രജനനം
മറ്റു പക്ഷികൾ ഉണ്ടാക്കിയ മരപ്പൊത്തുകളിലെ കൂടാണ് ഇവ കൂടാക്കുന്നത്. കെട്ടിടങ്ങളിലെ പൊത്തുകളിലും കൂടുണ്ടാക്കാറുണ്ട്. പിടയാണ് കൂടുണ്ടാക്കി അടയിരിക്കുന്നത്. അപൂർവ്വമായി പൂവൻ സഹായിക്കാറുണ്ട്[12]. നല്ല ചൂടുള്ളപ്പോൾ കുറച്ചുനേരത്തേക്ക് കൂടുവിട്ടുപോവ്വാറുണ്ട്[13]. 12-14 ദിവസംകൊണ്ട് മുട്ട വിരിയും[14][15].
ചില ഇനങ്ങൾ ദേശാടനം നടത്തുന്നവയാണ്. മഴക്കനുസരിച്ച് സ്ഥലം മാറുന്നു.[8][12].[12]
ഭക്ഷണം
ഇവയുടെ പ്രധന ഭക്ഷണം ധാന്യങ്ങളാണ്. പ്രാണികളും ചെറുപഴങ്ങളും തേനുമാണ് ഭക്ഷണം. പൂവിന്റെ ഇതളും ഇവ ഭക്ഷിക്കാറുണ്ട്. അരിപ്പൂ ചെടിയുടെ പഴങ്ങൾ ഇതിനു പഥ്യമാണ്. പൂള, മുറിക്കു, പ്ലാശ് മുതലായ മരങ്ങൾ പൂത്തു നിൽക്കുമ്പോൾ അവിടെ തേൻ കുടിക്കുവാനെത്തുന്ന പക്ഷികൾക്കിടയിലും മഞ്ഞത്താലിയെ കാണാം [16]
വിതരണം
ഇവയെ തുർക്കി മുതൽ ഇറാൻ വരെയും അഫ്ഘാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ, അപൂർവമായി ശ്രീലങ്ക എന്നിവിടങ്ങളിലും [17] മ്യാന്മാറിലും കാണാം[18].
അവലംബം
- ↑ "Gymnoris xanthocollis". IUCN Red List of Threatened Species. Version 2016. International Union for Conservation of Nature. 2016. Retrieved 30 September 2017.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Gregory, S. M. S. (2006). "Systematic notes on Asian birds. 57. The authorship of the generic name Gymnoris". Zoologische Mededelingen. 80 (5). Leiden: 185–188. Archived from the original on 2011-07-24. Retrieved 2014-06-07.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 505. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ https://birder.in/info/372
- ↑ 8.0 8.1 Clement, P.; Harris, Alan; Davis, John (1999). Finches and Sparrows. Princeton University Press. p. 469.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Beolens, B.; Watkins, M.; Grayson, M. (2009). The Eponym Dictionary of Mammals. Johns Hopkins University Press. p. 66. ISBN 0-8018-9304-6.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Burton, Edward (1838). Catalogue of the Collection of Mammalia and Birds in the Museum of the Army Medical Department, at Fort Pitt, Chatham. p. 23.
- ↑ http://hdl.handle.net/2246/2345
expand this citation by hand - ↑ 12.0 12.1 12.2 Ali, S. and Ripley, S. D. (1999). Handbook of the Birds of India and Pakistan. Volume 10 (2 ed.). New Delhi: Oxford University Press. pp. 81–86.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Misra, M. K. (1990). "Observations on the nesting behaviour of yellow throated sparrow". Newsletter for Birdwatchers. 30 (7&8): 4–5.
- ↑ Soni, R. G. (1993). "Breeding of Yellow-throated Sparrow". Newsletter for Birdwatchers. 33 (3): 51.
- ↑ Soni, R. G. (1993). "Breeding of Yellowthroated Sparrow". Newsletter for Birdwatchers. 33 (4): 78.
- ↑ Bharos, A. M. K. (1992). "Interesting feeding pattern of Yellowthroated Sparrow Petronia xanthocollis (Burton)". Journal of the Bombay Natural History Society. 89 (1): 128.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;pcr
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Robinson, S. M. (1925). "Nesting of the Yellowthroated Sparrow Gymnoris xanthosterna xanthosterna at Kalan, Shan States". Journal of the Bombay Natural History Society. 30 (2): 477.
കൂടുതൽ വായനയ്ക്ക്
- Bhat, G. (1984). "Breeding Biology of Indian Yellow-throated Sparrow, Petronia xanthocollis (Burton) – a Grain eating Pest Bird. Ph.D. Thesis". University of Calcutta.
{{cite journal}}
: Cite journal requires|journal=
(help) - Bhat, G. and Maiti, B. (1993). "Effects of Nitrofurantoin and Cadmium Chloride on Spermatogenetic Activity in an Avian Pest, the Yellow-throated Sparrow (Petronia xanthocollis Burton )". Journal of the Yamashina Institute for Ornithology. 25 (1): 62–67. doi:10.3312/jyio1952.25.62.
{{cite journal}}
: CS1 maint: multiple names: authors list (link) - Reddy, V. R. (2006). "Evaluation of bird depredations to important standing crops in southern Telangana zone (STZ), Andhra Pradesh, India". Journal of Ecotoxicology and environmental monitoring. 16 (5): 417–424.
- Ghose, R. K. (1969). "Behaviour of the Yellowthroated Sparrow Petronia xanthocollis". Newsletter for Birdwatchers. 9 (7): 8.
- Mittal, O. P.; Sharma, V. L. (1990). "Studies on karyotypes of two species of Indian birds (Passeriformes: Aves)". Res. Bull. Panjab Univ. 41 (1–4): 93–102.
{{cite journal}}
: CS1 maint: multiple names: authors list (link) - Dixit, A. S.; Tewary, P. D. (1989). "Involvement of a circadian rhythm in the photoperiodic ovarian response of the yellow-throated sparrow, Gymnorhis xanthocollis". J. Exp. Biol. 143: 411–418. PMID 2732664.
{{cite journal}}
: CS1 maint: multiple names: authors list (link) - Tewary, P. D.; Tripathi, P. M.; Tripathi, B. K. (1985). "Effects of exogenous gonadal steroids and castration on photoperiodic responses of the Yellow-throated Sparrow Gymnorhis xanthocollis (Burton)". Indian J. Exp. Biol. 23: 426–428.
{{cite journal}}
: CS1 maint: multiple names: authors list (link) - Tewary, P. D. and Dixit, A. S. (1986). "Photoperiodic regulation of reproduction in subtropical female Yellow-Throated Sparrows (Gymnorhis xanthocollis)" (PDF). The Condor. 88 (1): 70–73. doi:10.2307/1367755.
{{cite journal}}
: CS1 maint: multiple names: authors list (link) - Venugopal, B. (1997). "Nest relocation by Yellow-throated Sparrow (Petronia xanthocollis)". Indian Journal of Biodiversity. 1 (1&2): 174.
- Misra, M. K. (1989). "Breeding behaviour of the Indian Yellow throated Sparrow (Petronia xanthocollis xanthocollis) (Burton)". Zoos' Print. 4 (10): 17–18.