ഡിയെഗോ വെലാസ്ക്വെസ്
ഡിയെഗോ വെലാസ്ക്വെസ് (സ്പാനിഷ് ഉച്ചാരണം: [ˈdjeɣo roˈðriɣeθ de ˈsilba i βeˈlaθkeθ]; 1599 ജൂൺ ആറിന് മാമോദീസ നടത്തി - ഓഗസ്റ്റ് 6, 1660) ഒരു സ്പാനിഷ് ചിത്രകാരൻ ആയിരുന്നു. സ്പെയിനിലെ രാജാവായ ഫിലിപ്പ് IV-ന്റെ കൊട്ടാരത്തിലെ ആസ്ഥാന ചിത്രകാരനായിരുന്നു വെലാസ്ക്വെസ്. ബാരോക്വ് കാലഘട്ടത്തിലെ തനതായ വ്യക്തിത്വമുള്ള ചിത്രകാരനായിരുന്നു ഇദ്ദേഹം. ഛായാചിത്രരചനയായിരുന്നു പ്രധാന മേഖല. ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള ധാരാളം സീനറികളും ഇദ്ദേഹം വരച്ചിട്ടുണ്ട്. സ്പാനിഷ് രാജകുടുംബത്തിലെ അംഗങ്ങളുടെയും യൂറോപ്പിലെ പ്രധാനവ്യക്തികളുടെയും ധാരാളം ഛായാചിത്രങ്ങളും ഇദ്ദേഹം വരച്ചിട്ടുണ്ട്. ധാരാളം സാധാരണക്കാരുടെ ചിത്രങ്ങളും ഇദ്ദേഹം വരച്ചിട്ടുണ്ട്. 1656-ലാണ് ഇദ്ദേഹം തന്റെ ഏറ്റവും പ്രശസ്ത ചിത്രമായ ലാസ് മെനിനാസ് വരച്ചത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ക്വാർട്ടർ മുതൽ വെലാസ്ക്വെസിന്റെ ചിത്രങ്ങൾ യഥാതഥപ്രസ്ഥാനത്തിലെയും ഇംപ്രഷണിസ്റ്റ് പ്രസ്ഥാനത്തിലെയും ചിത്രകാരന്മാർക്ക് മാതൃകയായിരുന്നു. എഡ്വാർഡ് മാനെ ഇക്കൂട്ടത്തിൽ പ്രശസ്തനായിരുന്നു. പ്രധാന ആധുനിക ചിത്രകാരായാ പാബ്ലോ പിക്കാസോ, സാൽവഡോർ ഡാലി, ഫ്രാൻസിസ് ബേക്കൺ എന്നിവർ വെലാക്വെസിന്റെ പ്രശസ്തമായ പല ചിത്രങ്ങളും പുനഃസൃഷ്ടിക്കുന്നതിലൂടെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ദുഃഖം നിറഞ്ഞ ജീവിതമായിരുന്നു ഡിയഗോ വെലാസ്ക്വെസിന്റേത്. അദ്ദേഹം 18-ആം വയസ്സിൽ വിവാഹം കഴിച്ചു. രണ്ട് പെണ്മക്കൾ ഉണ്ടായിരുന്നു. വെലാസ്ക്വെസ് 61-ആം വയസ്സിൽ അന്തരിച്ചു.
ആദ്യകാല ജീവിതം
സ്പെയിനിലെ സെവിൽ എന്ന സ്ഥലത്താണ് വെലാസ്ക്വെസ് ജനിച്ചത്. ഹൊവാഒ റോഡ്രിഗസ് ഡാ സിൽവ, ജെറോണിമ വെലാക്വെസ് എന്നിവരായിരുന്നു മാതാപിതാക്കൾ. സെവില്ലിലെ സെന്റ് പീറ്റർ പള്ളിയിലാണ് ഇദ്ദേഹത്തിന്റെ മാമോദിസ നടന്നത്. 1599 ജൂൺ ആറിനായിരുന്നു ഇത്. ജനിച്ച് ഏതാനം ആഴ്ച്ചകൾക്കുള്ളിലാവണം ഈ ചടങ്ങ് നടന്നത്. വെലാസ്ക്വെസിന്റെ അച്ഛന്റെ മാതാപിതാക്കൾ പോർച്ചുഗലിൽ നിന്ന് ഏതാനം ദശകങ്ങൾക്കു മുൻപാണ് സെവില്ലിലേക്ക് താമസം മാറ്റിയത്. താഴെക്കിടയിലുള്ള കുലീനർ എന്ന സ്ഥാനമായിരുന്നു ഇവർക്കുണ്ടായിരുന്നത്.
വെലാസ്ക്വെസിന് ഭാഷകളിലും തത്ത്വശാസ്ത്രത്തിലും നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നു. ആദ്യകാലം മുതൽക്കുതന്നെ കലയിൽ ഇദ്ദേഹം വലിയ താൽപ്പര്യം കാണിച്ചിരുന്നു. ഫ്രാൻസിസ്കോ ഡെ ഹെറേറയുടെ കീഴിലായിരുന്നു ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. നീണ്ട രോമങ്ങളുള്ള ബ്രഷുകൾ ഉപയോഗിക്കാൻ ഇദ്ദേഹം പഠിച്ചത് ഹെറേറയുടെ കീഴിലായിരുന്നിരിക്കണം.
12 വയസ്സുള്ളപ്പോൾ ഇദ്ദേഹം വെലെസ്ക്വെസിന്റെ സ്റ്റുഡിയോ വിട്ട് ഫ്രാൻസിസ്കോ പാച്ചികോയുടെ കീഴിൽ അപ്രെന്റീസായി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹം അഞ്ചു വർഷം ഇവിടെ തുടർന്നു.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
- Velázquez works at the Web Gallery of Art
- Velázquez at Artcyclopedia.com
- 202 paintings by Diego Velázquez Archived 2015-11-26 at the Wayback Machine. at DiegoVelazquez.org
- Diego Velázquez at WikiPaintings.org