അന്ന ലിന്ദ്
Anna Lindh | |
Lindh in 2002 | |
മുൻഗാമി | Lena Hjelm-Wallén |
---|---|
പിൻഗാമി | Jan O. Karlsson (acting) |
നിയോജക മണ്ഡലം | Södermanland county |
ജനനം |
1957 ജൂൺ 19(1957-06-19) |
മരണം |
2003 സെപ്റ്റംബർ 11(2003-09-11) (പ്രായം 46) |
രാഷ്ട്രീയപ്പാർട്ടി
|
|
ജീവിത പങ്കാളി(കൾ) |
Bo Holmberg (married 1991–2003) |
കുട്ടി(കൾ) |
Filip, David |
ഒരു സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക് രാഷ്ട്രീയക്കാരിയും സോഷ്യൽ ഡെമോക്രാറ്റിക് യൂത്ത് ലീഗ് ചെയർമാനും (1984 മുതൽ 1990 വരെ ) സ്വീഡിഷ് പാർലമെന്റ് അംഗവും ( 1982 മുതൽ 1985 വരെയും 1998 മുതൽ 2003 വരെയും)ആയിരുന്നു അന്ന ലിന്ദ് (Ylva Anna Maria Lindh) (ജനനം 19 ജൂൺ 1957, മരണം 11 സെപ്റ്റംബർ 2003). 1994 ൽ പരിസ്ഥിതി മന്ത്രിയായി, പിന്നീട് 1998 ൽ വിദേശ കാര്യ മന്ത്രിയായി സ്ഥാനക്കയറ്റം ലഭിക്കുയും. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഗൊറാൻ പേഴ്ൺ പാർട്ടി ചെയർമാൻ സ്ഥാനത്തേക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കും തന്റെ പിൻഗാമിയായി അന്ന ലിന്ദിനെ പരിഗണിച്ചിരുന്നു. 11 സെപ്റ്റംബർ 2003 ന് ഇവർ കൊല്ലപ്പെടുകയായിരുന്നു.
ജീവിതരേഖ
സ്റ്റഫൻ- നാൻസി ലിന്ദ് ദമ്പദികളുടെ മകളായി സ്റ്റോക്ഹോമിലെ തെക്കുകിഴക്കേ പ്രാന്തപ്രദേശമായ എൻസ്കെഡെ ആഴ്സ്റ്റയിലാണ് ജനിച്ചത്. ലിന്ദ് തന്റെ 12ാം വയസ്സിൽ തന്നെ സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക് യൂത്ത് ലീഗ് പ്രാദേശിക ബ്രാഞ്ച് അംഗമാവുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. ആ കാലങ്ങളിൽ വിയറ്റ്നാം യുദ്ധം പ്രതിഷേധിക്കുന്ന തരത്തിൽ തന്റെ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകിയിരുന്നു.
1982 ൽ ഉപ്പ്സാല സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദം നേടി. അതേ വർഷം തന്നെയാണ് അവൾ പാർലമെന്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. 1984 ൽ ലിന്ദ് സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക് യൂത്ത് ലീഗ് ആദ്യ വനിതാ പ്രസിഡന്റായി. ലിന്ദ് പ്രസിഡന്റായിരുന്ന ആറു വർഷം അന്താരാഷ്ട്ര കാര്യങ്ങളിൽ കൃത്യമായ പ്രതിബദ്ധത അടയാളപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ചെയ്തിരുന്നത്.
രാഷ്ട്രീയ ജീവിതം
ലിന്ദ് 1982 മുതൽ 1985 വരെയും പിന്നീട് 1998 മുതൽ 2003 ൽ കൊല്ലപ്പെടുന്നവരെയും പാർലമെന്റിൽ സേവനമനുഷ്ടിച്ചു. 1991 മുതൽ 1994 വരെ അവൾ സംസ്കാരം-പരിസ്ഥിതി കമ്മീഷണറായും സ്റ്റോക്ക്‌ഹോം മേ.റായും പ്രവർത്തിച്ചു. 1994 ൽ ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി വിജയച്ച ശേഷം പ്രധാനമന്ത്രി Ingvar Carlsson ലിന്ദിനെ പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. ആപൽക്കരമായ രാസ പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടുള്ള യൂറോപ്യൻ യൂണിയൻ നിയമനിർമ്മാണത്തിനെതിരെ പ്രവർത്തിച്ചു.
വധം
സെപ്തംബർ 10 ന് ഉച്ചയ്ക്ക് സ്റ്റോക്ക്‌ഹോമിൽ വെച്ചു നടന്ന ഒരു കത്തി ആക്രമണത്തിരയായ ലിന്ദ് 2003 സെപ്റ്റംബർ 11 രാവിലെ മരിച്ചു. Nordiska Kompaniet ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ ലേഡീസ് വിഭാഗത്തിൽ ഷോപ്പിംഗ് നടത്തികൊണ്ടിരിക്കുമ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടത്.
അവലംബം
കൂടുതൽ വായനയ്ക്ക്
- Hurriyetdailynewscom. (2016). Hurriyetdailynewscom. Retrieved 16 May 2016, from http://www.hurriyetdailynews.com/anna-lindh---foreign-minister-principled-politician-and-a-real-friend.aspx?pageID=438
- Pantti, M. (2005). Mourning Olof Palme and Anna Lindh in Finnish Newspapers . Finnish Newspapers, 6(3), 357-377
പുറത്തേക്കുള്ള കണ്ണികൾ
- Website of the Anna Lindh Foundation Archived 2014-01-25 at the Wayback Machine.