ദേശീയപാത 66 (ഇന്ത്യ)
റൂട്ട് വിവരങ്ങൾ | ||||
---|---|---|---|---|
നീളം | 1,622 km (1,008 mi) | |||
പ്രധാന ജംഗ്ഷനുകൾ | ||||
വടക്ക് അവസാനം | പൻവേൽ, മഹാരാഷ്ട്ര | |||
NH 48 in Panvel NH 166 in Pali | ||||
തെക്ക് അവസാനം | കന്യാകുമാരി, തമിഴ്നാട് | |||
സ്ഥലങ്ങൾ | ||||
സംസ്ഥാനങ്ങൾ | Maharashtra: 482 കി.മീ (300 മൈ) Goa: 139 കി.മീ (86 മൈ) Karnataka: 280 കി.മീ (170 മൈ) Kerala: 669 കി.മീ (416 മൈ) Tamil Nadu: 56 കി.മീ (35 മൈ) | |||
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ | Panvel - Ratnagiri - Sindhudurg - Panaji - Karwar - Udupi - Mangalore - Kasaragod - Kannur - Kozhikode - Ponnani - Kochi - Alapuzha - Kollam - Trivandrum - Kanyakumari | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കന്യാകുമാരി മുതൽ മഹാരാഷ്ട്രയിലെ പൻവേൽ വരെയുള്ള ദേശീയപാതയാണ് ദേശീയപാത 66 (മുൻപ് ദേശീയപാത 17;ഒപ്പം ദേശീയപാത 47-ന്റെ കുറച്ചുഭാഗവും).[1] പശ്ചിമഘട്ടത്തിനു സമാന്തരമായി കൊങ്കൺ കടലോരത്തുകൂടി പോകുന്ന ഈ പാത കന്യാകുമാരി, നാഗർകോവിൽ, പദ്മനാഭപുരം, വിളവങ്കോട് വഴി പാറശാലയിൽ വച്ച് കേരളത്തിലേക്ക് പ്രവേശിക്കുന്നു. കേരളത്തിൻറെ പടിഞ്ഞാറൻ തീരത്തുകൂടി കടന്നുപോകുന്ന പാത പിന്നീട് മഞ്ചേശ്വരം വഴി കർണ്ണാടകയിലേക്ക് കടക്കുന്നു. കേരളത്തിലാണ് ഈ ദേശീയപാതയ്ക്ക് ഏറ്റവും ദൈർഘ്യമുള്ളത്. പിന്നീട് മംഗലാപുരം, ഉഡുപ്പി, മർഗ്ഗാവ്, സംഗമേശ്വർ വഴി മുംബൈയ്ക്ക് അടുത്തുള്ള പൻവേൽ വരെ പോകുന്നു.
മഹാരാഷ്ട്രയിൽ ഈ പാത മുംബൈ-ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1622 കിലോമീറ്റർ (1008 മൈൽ) നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഒമ്പതാമത്തെ വലിയ ദേശീയപാതയാണ്.[2]
ചിത്രങ്ങൾ
-
എൻ.എച്ച്. 17 - ഗോവയിൽ നിന്നുള്ള ദൃശ്യം
-
NH 17 at Maravanthe
അവലംബം
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 1 ഫെബ്രുവരി 2016. Retrieved 24 സെപ്റ്റംബർ 2010.
- ↑ http://www.walkthroughindia.com/walkthroughs/15-longest-national-highways-india-new-highway-number/
പുറത്തേക്കുള്ള കണ്ണികൾ