ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്
ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് | |
---|---|
കാലഘട്ടം | 381 |
അംഗീകരിക്കുന്നത് | |
മുൻപത്തെ സൂനഹദോസ് | 1ാം നിഖ്യാ സൂനഹദോസ് |
അടുത്ത സൂനഹദോസ് | എഫേസൂസ് സൂനഹദോസ് |
വിളിച്ചുചേർത്തത് | തിയോഡോഷ്യസ് 1ാമൻ ചക്രവർത്തി |
അദ്ധ്യക്ഷൻ | അലക്സാണ്ട്രിയിലെ തിമോത്തെയോസ്, അന്ത്യോഖ്യയിലെ മിലിത്തിയുസ്, നസിയാൻസസിലെ ഗ്രിഗോറിയോസ്, കോൺസ്റ്റാന്റിനോപ്പിളിലെ നെക്താറിയുസ് |
പ്രാതിനിധ്യം | 150 പേർ |
ചർച്ചാവിഷയങ്ങൾ | ആറിയനിസം, പരിശുദ്ധാത്മാവ് |
പ്രമാണരേഖകൾ | നിഖ്യാ - കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം, ഏഴ് കാനോനകൾ (തർക്കവിഷയമായ 3 എണ്ണം ഉൾപ്പടെ) |
ക്രി. വ. 381ൽ കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബുൾ, തുർക്കി) ചേർന്ന ക്രിസ്തുമത സമ്മേളനമാണ് ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് (ലത്തീൻ: Concilium Constantinopolitanum; ഗ്രീക്ക്: Σύνοδος τῆς Κωνσταντινουπόλεως). റോമാ ചക്രവർത്തി ആയിരുന്ന തിയോഡോഷ്യസ് ഒന്നാമനാണ് സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയുടെ മേൽപ്പട്ടക്കാരുടെ ഒരു സമ്മേളനം എന്ന നിലയിൽ ഈ സൂനഹദോസ് വിളിച്ചുചേർത്തത്.[1][2] ക്രൈസ്തവ സഭയിലെ വിവിധ വിഷയങ്ങളിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ആവശ്യമായ നിയമനിർമാണങ്ങൾ നടത്തുന്നതിനും മേൽപ്പട്ടക്കാർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടാക്കാനും വേണ്ടി ആണ് ഈ സൂനഹദോസ് വിളിച്ചു ചേർക്കപ്പെട്ടത്. പാശ്ചാത്യ സഭയുടെ പങ്കാളിത്തം ഉണ്ടായിരുന്നില്ലെങ്കിലും നിഖ്യാ വിശ്വസപ്രമാണത്തിൽ ഈ സൂനഹദോസ് ചില ഭേദഗതികളും വിപുലീകരണങ്ങളും നടത്തുകയും മറ്റു പല വിഷയങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.[3] ആധുനിക ക്രൈസ്തവസഭകളിൽ പ്രചാരത്തിലിരിക്കുന്ന നിഖ്യാ - കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം ഈ സൂനഹദോസിന്റെ സംഭാവനയാണ്.[4] 381 മെയ് മുതൽ ജൂൺ മാസങ്ങൾ വരെ കോൺസ്റ്റാന്റിനോപ്പിളിലെ ഹാഗിയ ഐറീൻ പള്ളിയിലാണ് ഈ സൂനഹദോസ് നടന്നത്.
അവലംബം
[തിരുത്തുക]- ↑ Socrates Scholasticus, Church History, book 5, chapters 8 & 11, മാഗ്നസ് മാക്സിമസിൻ്റെ കലാപവും ഗ്രേഷ്യൻ്റെ മരണവും നടന്ന അതേ വർഷം തന്നെ സൂനഹദോസ് നടന്നു എന്ന് സ്ഥാപിക്കുന്നു.
- ↑ Hebblewhite, M. (2020). Theodosius and the Limits of Empire. pp. 56ff.
- ↑ Richard Kieckhefer (1989). "Papacy". Dictionary of the Middle Ages. ISBN 0-684-18275-0.
- ↑ "Catholic Encyclopedia: First Council of Constantinople". www.newadvent.org. Retrieved 2021-06-02.