Jump to content

ആന്ദ്രെ റുബ്ലേവ് (റഷ്യൻ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
22:21, 16 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Reformat 1 URL (Wayback Medic 2.5)) #IABot (v2.0.9.5) (GreenC bot)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആന്ദ്രെ റുബ്ലേവ്
സംവിധാനംആന്ദ്രേ തർകോവ്സ്കി
നിർമ്മാണംതാമര ഓഗൊർഡ്നിക്കോവ [A]
രചനആന്ദ്രെ കൊഞ്ചലോവിസ്കി
ആന്ദ്രേ തർകോവ്സ്കി
അഭിനേതാക്കൾഅനറ്റോളി സോളൊനിറ്റ്സിൻ
ഇവാൻ ലാപികോവ്
നിക്കൊളായ് ഗ്രിങ്കോ
നിക്കൊളായ് സെർജിയേവ്
നിക്കൊളായ് ബുർല്യായേവ്
ഇർമ റാവുഷ്
സംഗീതംവ്യാചെസ്ലാവ് ഒവ്ചിന്നിക്കോവ്
ഛായാഗ്രഹണംവാഡിം യൂസോവ്
സ്റ്റുഡിയോമോസ് ഫിലിം
റിലീസിങ് തീയതി1971
രാജ്യംസോവ്യറ്റ് യൂണിയൻ
ഭാഷറഷ്യൻ
ബജറ്റ്1,300,000 റൂബിളുകൾ
സമയദൈർഘ്യം205 മിനി. (തനതു പതിപ്പ്)

ആന്ദ്രേ തർകോവ്സ്കി സംവിധാനം ചെയ്ത പ്രസിദ്ധമായ ചലച്ചിത്രംആണ് ആന്ദ്രെ റുബ്ലേവ്(Андрей Рублёв, Andrey Rublyov).അദ്ദേഹത്തിന്റെ മാസ്ടർപീസ് ആയി ഈ സിനിമയെ പല നിരൂപകരും കരുതുന്നു.താൻ കിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല സിനിമ എന്നാണ് ഇംഗ്മർ ബർഗ്മാൻ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.സിനിമയുടെ ചരിത്രത്തിലെ ഏറ്റവും നല്ല പത്ത് സിനിമകളിലൊന്നായി ഇത് വിലയിരുത്തപ്പെട്ടിട്ടുമുണ്ട് .എല്ലാ നാശങ്ങൾക്കും നിരാശകൾക്കും മേലെ ജീവിതമെന്ന പ്രസ്ഥാനത്തിന്റെ അജയ്യത ആണ് ഈ സിനിമ ഉയർത്തിപ്പിടിക്കുന്നത്.വിഖ്യാത മധ്യകാല റഷ്യൻ ചിത്രകാരനായ ആന്ദ്രെ റുബ്ലേവിന്റെ ജീവിതത്തെ ആസ്പദമാക്കി 1966 ൽ നിർമ്മിച്ച 'ആന്ദ്രെ റുബ്ലേവ്‌'1971 ൽ മാത്രമേ പുറത്തിറക്കാൻ സോവിയറ്റ്‌ അധികൃതർ അനുവദിച്ചുള്ളൂ.

പ്രമേയം

[തിരുത്തുക]

റഷ്യൻ ചരിത്രത്തെക്കുറിച്ചുള്ള ഒരു ഐതിഹാസികചിത്രമാണ് 'ആന്ദ്രേ റുബ്ലേവ്'.റഷ്യൻ രാഷ്ട്രത്തിന്റെ ഉത്ഭവവും സമൂഹത്തിൽ കലാകാരന്റെ സ്ഥാനവും ഈ സിനിമ കൈകാര്യം ചെയ്യുന്ന ര് പ്രധാന വിഷയങ്ങളാണ്.റഷ്യൻ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു പതിനഞ്ചാം നൂറ്റാിന്റെ ആദ്യ ശതകങ്ങൾ.ശത്രുതയിൽ കഴിഞ്ഞിരുന്ന രാജകുടുംബങ്ങൾ തമ്മിലും ഒരേ രാജകുടുംബത്തിൽ പെട്ട സഹോദരങ്ങൾ തമ്മിലും അന്തമില്ലാത്ത യുദ്ധങ്ങളും ടാർട്ടാറുകളുടെ ഇടയ്ക്കിടയ്ക്കുള്ള ആക്രമണവും ആ കാലഘട്ടത്തിലെ മനുഷ്യജീവിതം ദു:സ്സഹമാക്കിത്തീർത്തു.കൊടിയ മർദ്ദനങ്ങളും നരഹത്യകളും നിഷ്ഠുരമായ ശിക്ഷാമുറകളും യുദ്ധങ്ങളും കൊള്ളകളും മതപീഡനങ്ങളും നിത്യസംഭവങ്ങൾ പോലെയായി.ആന്ദ്രെ റുബ്‌ളെവ് ക്രിസ്തീയ സന്യാസിയും ക്രിസ്തീയ മോട്ടീഫുകളും ദൈവരൂപങ്ങളും ബൈബിൾ കഥാപാത്രങ്ങളും സംഭവങ്ങളും പള്ളികൾക്കകത്ത് പെയിന്റ് ചെയ്യുന്ന പ്രതിഭാശാലിയായ ചിത്രകാരനും ആയിരുന്നു.ആദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നതിനാൽ ഭാവനാത്മകം ആയ പുന:സ്യഷ്ടിയിലൂടെയാണ് ഈ വ്യക്തിയും കാലഘട്ടവും സിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.ഒരു കത്തീഡ്രലിന്റെ പെയിന്റിംഗ് പണികൾക്കായി യാത്രചെയ്യുന്നതിനിടയിൽ ആന്ദ്രെയ്ക്കും സംഘാംഗങ്ങൾക്കുമുാകുന്ന ഗതിമാറ്റവും അനുഭവങ്ങളും അത് അവരിലുാക്കുന്ന പരിവർത്തനങ്ങലുമാണ് എപ്പിക് ഘടനയുള്ള സിനിമ പിന്തുടരുന്നത്. എട്ട് വ്യത്യസ്ത ഖണ്ഡങ്ങളായാണ് ചിത്രം ചിട്ടപ്പെടുത്തിയിട്ടുള്ളത്.ഉൾനാടൻ ഗ്രാമങ്ങളിൽ ജീവിക്കുന്ന കർഷകരുടെ ജീവിതരീതികളും വിശ്വാസങ്ങളും പ്രക്യതിമതസമൂഹങ്ങളുടെ ആചാരാനുഷ്ടാനങ്ങളും ലൈംഗികപ്രണയത്തെ കുറിച്ചുള്ള അവരുടെ വ്യത്യസ്ത സമീപനങ്ങളും റുബ്ലേവ് തന്റെ യാത്രയ്ക്കിടയിൽ മനസ്സിലാക്കുന്നു.ഏകദൈവവിശ്വാസത്തിൽ കേന്ദ്രീകരിച്ച ക്രിസ്തീയ മതസങ്കല്പ്പത്തിനും ലോകബോധത്തിനും കടകവിരുദ്ധമാണ് ഇവയെല്ലാം എന്നത് അദ്ദേഹത്തിൽ ആത്മീയസംഘർഷങ്ങൾ ഉാക്കുന്നു്. പേഗൻ വിശ്വാസികളെ ഭയപ്പെടുത്തിയും ക്രൂരമായ മർദ്ദനങ്ങളിലൂടെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതിനു അദ്ദേഹം സാക്ഷിയാകുന്നു.വ്യക്തിസ്വാതന്ത്ര്യത്തിലും മനുഷ്യസ്‌നേഹത്തിലും വിശ്വസിക്കുന്ന റുബ്ലേവിനെ പരിഹരിക്കാനാവാത്ത സംഘർഷങ്ങളിലേക്കാണ് അത് നയിക്കുന്നത്.ഇതിനെല്ലാമിടയിലാണ് ടാർട്ടാറുകളുടെ അധിനിവേശങ്ങളും കൊള്ളയും കൊള്ളിവെപ്പുകളും ജനതയുടെ ജീവിതം ദു:സ്സഹമാക്കുന്നത്. ഇവയെല്ലാം ആദ്ദേഹത്തിന്റെ ജീവിതമതകലാവീക്ഷണങ്ങളിൽ മാറ്റം വരുത്തുന്നു.

സോവിയറ്റ് വ്യവസ്ഥയുടെ വിമർശനം

[തിരുത്തുക]

സോവിയറ്റ് വ്യവസ്ഥയെക്കുറിച്ചും ഏകപാർട്ടി സര്വാധിപത്യത്തിൻ കീഴിൽ കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും അവസ്ഥയെക്കുറിച്ചും ഉള്ള പരോക്ഷമായ വിമർശനം തർക്കോവ്‌സ്കി ഈ സിനിമയിൽ ഉൾച്ചേർത്തിട്ടുണ്ട് .

കലാകാരന്റെ സ്വാതന്ത്ര്യം എന്ന വിഷയം

[തിരുത്തുക]

കലയെയും കലാകാരനെയും വരുതിയിൽ നിർത്താൻ ശ്രമിക്കുന്ന മത രാഷ്ട്രീയ മാർക്കറ്റ് ഘടനകളുടെ ഇന്നത്തെയും ഇനി വരാനിരിക്കുന്നതുമായ രൂപങ്ങൾക്കെതിരായ പാഠങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട് സിനിമ.

പ്രതികരണങ്ങൾ

[തിരുത്തുക]

ഒരു ക്രിസ്തീയ സന്യാസിയെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥയ്ക്ക് അംഗീകാരം ലഭിക്കുക പോലുള്ള നല്ല കാര്യങ്ങൾ ചിത്രത്തിന്റെ ആദ്യഘട്ടത്തിൽ ഉായിരുന്നെങ്കിലും ചിത്രത്തിന്റെ ആദ്യപ്രദർശനത്തിനു ശേഷം അത് തമസ്കരിക്കപ്പെടുകയാണുായത്.

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

അവാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Festival de Cannes: Andrei Rublev". festival-cannes.com. Archived from the original on 2012-10-31. Retrieved 2009-04-10.

പുറം കണ്ണികൾ

[തിരുത്തുക]