Jump to content

ഹൃദയം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:55, 28 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MadPrav (സംവാദം | സംഭാവനകൾ) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
ഹൃദയം
സംവിധാനംവിനീത് ശ്രീനിവാസൻ
നിർമ്മാണംവിശാഖ് സുബ്രഹ്മണ്യം
രചനവിനീത് ശ്രീനിവാസൻ
അഭിനേതാക്കൾപ്രണവ് മോഹൻലാൽ
കല്യാണി പ്രിയദർശൻ
അജു വർഗ്ഗീസ്
വിജയരാഘവൻ
ചിത്രസംയോജനംരഞ്ചൻ എബ്രഹാം
സ്റ്റുഡിയോമെരിലാൻഡ് സിനിമാസ്
റിലീസിങ് തീയതി
  • 2020
രാജ്യംഇന്ത്യ
ഭാഷമലയാളം

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 2020-ൽ പ്രദർശനത്തിനെത്തുവാനൊരുങ്ങുന്ന ഒരു മലയാളഭാഷ റൊമാന്റിക് ചലച്ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൽ നായിക കല്യാണി പ്രിയദർശനാണ്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത്. നാൽപതുവർഷങ്ങൾക്ക് ശേഷം തെന്നിന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അഭിനേതാക്കൾ