തെങ്ങമം ബാലകൃഷ്ണൻ
തെങ്ങമം ബാലകൃഷ്ണൻ | |
---|---|
നാലാം കേരള നിയമസഭാംഗം (അടൂർ) | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] പത്തനംതിട്ട,കേരളം | ഏപ്രിൽ 1, 1927
മരണം | 3 ജൂലൈ 2013[1] കൊല്ലം,കേരളം | (പ്രായം 86)
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | നിർമ്മല |
കുട്ടികൾ | സോണി ബി. തെങ്ങമം, കരീന. ബി. തെങ്ങമം, |
മാതാപിതാക്കൾs | മാധവൻ (അച്ഛൻ), നാണിയമ്മ (അമ്മ)[1] |
കേരളത്തിലെ പ്രമുഖനായ സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനുമാണ് തെങ്ങമം ബാലകൃഷ്ണൻ(01 ഏപ്രിൽ 1927 -03 ജൂലൈ 2013)[1].നാലാം കേരള നിയമ സഭാംഗമായിരുന്നു[2]. സി.പി.ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന നിർവ്വാഹക സമിതിയംഗം, സംസ്ഥാന കൺട്രോൾ കമ്മീഷനംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ
അടൂരിനടുത്ത് തെങ്ങമത്ത് ചാക്കൂർ തെക്കതിൽ മാധവന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്കു വന്നു. ഇടയ്ക്കാട് സമരത്തിൽ പങ്കെടുത്ത് പോലീസിന്റെ ക്രൂര മർദ്ദനം ഏറ്റു വാങ്ങി.[3]
ജനയുഗത്തിൽ സബ് എഡിറ്ററും ദീർഘകാലം പത്രാധിപരുമായിരുന്നു. മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയ്ക്കും ഉപമുഖ്യമന്ത്രിയായ ആർ.ശങ്കറിനും എതിരെ അഴിമതി ആരോപണം ഉന്നയിച്ച് തെങ്ങമം എഴുതിയ റിപ്പോർട്ടുകൾ ശ്രദ്ധേയങ്ങളായിരുന്നു.[4]
1970 ൽ അടൂർ നിന്ന് സി.പി.ഐ സ്ഥാനാർത്ഥിയായി നാലാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള പബ്ളിക്ക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്നു.[5] കേരള ഗ്രന്ഥശാലാ സംഘം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് ഭാരാഹിയായിരുന്നു. ജനയുഗം പത്രത്തിന്റെയും മാസികയുടെയും പബ്ളിഷറായും പത്രാധിപരായും പ്രവർത്തിച്ചു[1][6]. ഗ്രന്ഥാലോകത്തിന്റെ ഹോണററി എഡിറ്ററായിരുന്നു.
കൃതികൾ
- നിറക്കൂട്ടില്ലാതെ' (ആത്മകഥ)
പുരസ്കാരങ്ങൾ
- ടി.എ.മജീദ് സ്മാരക പുരസ്കാരം[7]
അവലംബം
- ↑ 1.0 1.1 1.2 1.3 1.4 "തെങ്ങമം ബാലകൃഷ്ണൻ അന്തരിച്ചു".
- ↑ http://www.niyamasabha.org/codes/members/m070.htm
- ↑ http://www.janayugomonline.com/php/newsDetails.php?nid=1010431
- ↑ "തെങ്ങമം ബാലകൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. 2013 ജൂലൈ 4. Retrieved 2013 ജൂലൈ 4.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.keralapsc.org/organis_1.htm
- ↑ പത്രപ്രവ൪ത്തന പാരമ്പര്യം / കൊല്ലം കോർപ്പറേഷൻ, എന്റെ ഗ്രാമം
- ↑ http://www.hindu.com/2007/07/06/stories/2007070653320300.htm