എൽ ക്ലാസിക്കോ
റയൽ മാഡ്രിഡ് സി.എഫ്. X എഫ്.സി. ബാഴ്സലോണ | |
---|---|
മേഖല | സ്പെയിൻ |
ആദ്യ മത്സരം | ബാഴ്സ 3–1 റയൽ 1902 കോപ ഡി ലാ കൊറോണേഷൻ സെമിഫൈനൽ (13 മെയ് 1902) |
പങ്കെടുക്കുന്ന ടീമുകൾ | റയൽ മാഡ്രിഡ്, ബാഴ്സലോണ |
മത്സരങ്ങളുടെ എണ്ണം |
|
കൂടുതൽ തവണ വിജയിച്ചത് |
|
കൂടുതൽ തവണ കളിച്ച കളിക്കാരൻ | റൗൾ ഗോൺസാൽവെസ് (37: റയൽ) 2009-10 ലാ ലിഗാ (റൗണ്ട് 31: 10 ഏപ്രിൽ 2010)[1] |
മികച്ച ഗോൾവേട്ടക്കാരൻ | ആൽഫ്രെഡോ ഡി സ്റ്റെഫാനോ (18: റയൽ) 1963–64 ലാ ലിഗാ (റൗണ്ട് 12: 15 ഡിസംബർ 1963) |
അവസാന മത്സരം | 2012–13 ലാ ലിഗാ ബാഴ്സലോണ 2–2 റയൽ മാഡ്രിഡ് (റൗണ്ട് 7: 7 ഒക്ടോബർ 2012) |
അടുത്ത മത്സരം | 2012–13 ലാ ലിഗാ (റൗണ്ട് 26: 3 മാർച്ച് 2013) |
ലീഗ് മത്സരങ്ങൾ | ഔദ്യോഗികം:
ആകെ:
|
ഏറ്റവും വലിയ വിജയം | റയൽ മാഡ്രിഡ് 11–1 ബാഴ്സലോണ
1943 കോപ ഡെൽ ജെനറലിസിമോ 2ആം പാദ സെമി ഫൈനലുകൾ (13 ജൂൺ 1943) |
സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകളായ എഫ്.സി. ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള ഏതൊരു മത്സരത്തേയും എൽ ക്ലാസിക്കോ (സ്പാനിഷ്: El Clásico; കറ്റാലൻ: El Clàssic[2]) എന്ന് വിളിക്കപ്പെടുന്നു. മുമ്പ് ലാ ലിഗയിലെ റയൽ - ബാഴ്സാ പോരാട്ടം മാത്രമേ എൽ ക്ലാസിക്കോ എന്നറിയപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ്, കോപ ഡെൽ റേ തുടങ്ങി എല്ലാ റയൽ-ബാഴ്സാ മത്സരവും എൽ ക്ലാസിക്കോ എന്നറിയപ്പെടുന്നു.
റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള വൈരം വളരെ പ്രശസ്തമായതിനാലാണ് ഈ മത്സരത്തിന് പ്രത്യേക പേരും ജനശ്രദ്ധയും ലഭിക്കുന്നത്. സ്പെയിനിലെ ഏറ്റവും വലിയ നഗരങ്ങളായ മാഡ്രിഡും ബാഴ്സലോണയുമാണ് ഈ ക്ലബ്ബുകളുടെ ആസ്ഥാനങ്ങൾ. ലോകത്തിലെത്തന്നെ ഏറ്റവും സമ്പന്നമായ, സ്വാധീനമേറിയ, വിജയകരമായ രണ്ട് ക്ലബ്ബുകൾ കൂടിയാണ് റയലും ബാഴ്സയും. കായിക പോരാട്ടം എന്നതിലുപരി റയൽ-ബാഴ്സാ പോരാട്ടത്തിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്. റയൽ സ്പാനിഷ് ദേശീയതയെ പ്രതിനിധീകരിക്കുമ്പോൾ ബാഴ്സ കറ്റാലനിസത്തിന്റെ പ്രതീകമാണ്.[3] ലോകത്തിലെ ഏറ്റവും വലിയ കായിക പോരാട്ടമായി എൽ ക്ലാസിക്കോയെ പരിഗണിക്കപ്പെടുന്നു.[4][5][6]
ഇതുവരെ 221 ഔദ്യോഗിക മത്സരങ്ങളിൽ റയലും ബാഴ്സയും ഏറ്റുമുട്ടിയപ്പോൾ റയൽ 88 തവണയും ബാഴ്സ 86 തവണയും വിജയിച്ചിട്ടുണ്ട്. എന്നാൽ മൊത്തം മത്സരങ്ങൾ പരിഗണിക്കുമ്പോൾ 253 തവണ ഏറ്റുമുട്ടിയതിൽ ബാഴ്സ 105 തവണയും റയൽ 92 തവണയുമാണ് വിജയിച്ചിട്ടുള്ളത്.
അവലംബം
- ↑ "Clásico comes just in time for Madrid". Retrieved 8 october 2012.
{{cite web}}
: Check date values in:|accessdate=
(help); Text "Publisher UEFA.com" ignored (help) - ↑ "El clàssic es jugarà dilluns". El Punt. 18 November 2010. Retrieved 18 November 2010.
- ↑ http://footballblog.co.uk/castilian-oppression-v-catalan-nationalism-el-gran-classico.html
- ↑ http://www.google.com/hostednews/afp/article/ALeqM5hR9vdLtW7NiFE65gSzW-AC1kX-eg?docId=CNG.58d42948ccc56a058e6adb1e0e63535c.c1
- ↑ Rookwood, Dan (28 August 2002). "The bitterest rivalry in world football". The Guardian. London.
- ↑ http://news.yahoo.com/s/afp/20110415/ts_afp/fblesprealmadridbarcelona