പെണ്ണാർ നദി
ദൃശ്യരൂപം
ദക്ഷിണേന്ത്യയിലെ ഒരു നദിയാണ് പെണ്ണാർ. കർണാടകയിലെ കോലാർ ജില്ലയിലെ നന്ദി മലനിരകളിലാണ് ഇതിന്റെ ഉദ്ഭവം. 560 കിലോമീറ്റർ (350 മൈൽ) ആണ് ഇതിന്റെ നീളം. ഉദ്ഭവസ്ഥാനത്തുനിന്ന് വടക്ക് ദിശയിലും പിന്നീട് കിഴക്ക് ദിശയിലും ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലൂടെ ഒഴുകുന്നു. ഡെക്കാൻ സമതലത്തിന്റെ തെക്കൻ പ്രദേശങ്ങളിൽനിന്നാണ് പെണ്ണാറിനും അതിന്റെ പോഷക നദികൾക്കും ജലം ലഭിക്കുന്നത്. നെല്ലൂരിന് 15 കിലോമീറ്റർ കിഴക്കുള്ള ഉടുകുരു എന്ന പ്രദേശത്ത്‌വച്ച് പെണ്ണാർ ബംഗാൾ ഉൾക്കടലിൽ ചേരുന്നു.
ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |
14°35′N 80°10′E / 14.583°N 80.167°E