Jump to content

അണുശക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:13, 9 ജനുവരി 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Escarbot (സംവാദം | സംഭാവനകൾ) (r2.7.2+) (യന്ത്രം ചേർക്കുന്നു: kk നീക്കുന്നു: als, an, ast, az, bat-smg, bn, bs, ca, cy, da, de, el, en, eo, es, et, eu, fa, fi, fr, fy, gan, gl, he, hr, hu, id, is, it, ja, kn, ko, la, lad, ...)
പ്രമാണം:Susquehanna steam electric station.jpg
സുസ്ക്വെഹന്ന ആണവനിലയം

അണുക്കളുടെ കേന്ദ്രത്തിന് മാറ്റം വരുത്തി ശക്തി ഉൽപ്പാദിപ്പിക്കുന്നതിനെയാണ്‌ അണുശക്തി എന്നു പറയുന്നത്.

ആണവനിലയങ്ങളിലെ റിയാക്റ്ററുകളിൽ നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തിയാണ് വിദ്യുച്ഛക്തിയുടെ രൂപത്തിൽ അണുശക്തിയുല്പാദിപ്പിക്കുന്നത്. അണുവിഘടനം നടക്കുമ്പോഴുണ്ടാകുന്ന താപോർജ്ജം ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയാക്കുകയും ഈ നീരാവി ഉപയോഗിച്ച് വൈദ്യുതജനിത്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന ടർബൈനെ കറക്കിയാണ് വൈദ്യുതിയുണ്ടാക്കുന്നത്.

റിയാക്റ്ററുകൾ

രണ്ടുതരത്തിലുള്ള റിയാക്റ്ററുകളുണ്ട്.

  1. ഫിഷൻ റിയാക്റ്റർ - അണുവിഘടനം മുഖേനയാണ് ഇതിൽ വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നത്. പൊതുവേ ആണവറിയാക്റ്റർ എന്നു പറയുന്നത് ഫിഷൻ റിയാക്റ്ററിനെയാണ്.
  2. ഫ്യൂഷൻ റിയാക്റ്റർ - അണുസംയോജനം മുഖേനയാണ് ഇത്തരം റിയാക്റ്ററുകൾ പ്രവർത്തിക്കുന്നത്[1]. തെർമോന്യൂക്ലിയർ റിയാക്റ്റർ എന്നും ഇത് അറിയപ്പെടുന്നു.

വൈദ്യുതോൽപ്പാദനത്തിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം പ്രവർത്തനസമയത്ത് ഉല്പാദിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഫിഷൻ റിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ.

ഇന്ധനം

പ്രധാന ലേഖനം: ആണവ ഇന്ധനം

റിയാക്റ്ററുകളിൽ അണുസം‌യോജനത്തിനോ വിഘടനത്തിനോ ഉപയോഗിക്കുന്ന പദാർത്ഥങ്ങളെയാണ്‌ ആണവ ഇന്ധനം എന്നു പറയുന്നത്. യുറേനിയം, പ്ലൂട്ടോണിയം എന്നിങ്ങനെ അണുഭാരമേറിയ മൂലകങ്ങളാണ്‌ ആണവറിയാക്റ്ററുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്.

അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
  1. http://hyperphysics.phy-astr.gsu.edu/Hbase/nucene/fusrea.html
"https://ml.wikipedia.org/w/index.php?title=അണുശക്തി&oldid=1157803" എന്ന താളിൽനിന്ന് ശേഖരിച്ചത്