ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പ്
സമുദ്രനിരപ്പിൽ നിന്നും 4.5 കിലോമീറ്റർ ഉയരത്തിൽ ലഡാക്കിലെ ഹാൻലെ താഴ്വരയിലാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നക്ഷത്രനിരീക്ഷണശാല സ്ഥിതിചെയ്യുന്നത്.പടിഞ്ഞാറൻ ഹിമാലയത്തിലെ മനുഷ്യവാസമില്ലാത്ത ഈ പ്രദേശം, വാനനിരീക്ഷണത്തിന് അത്യന്തം അനുയോജ്യമാണ്. ഒരു 2 മീറ്റർ പ്രകാശിക അധോരുണ ദൂരദർശിനിയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ബാംഗ്ലൂരിലെ പരീക്ഷണ കേന്ദ്രത്തിലിരുന്നുകൊണ്ട് വിദൂരനിയന്ത്രണം വഴിയാണ് ഈ ദൂരദർശിനി പ്രവർത്തിപ്പിക്കുന്നത്.
അമേരിക്കയിലെ വാഷിങ്ടൺ സർവ്വകലാശാലയുമായി സഹകരിച്ചു കൊണ്ട് ഒരു 0.5 മീറ്റർ ഫോട്ടോ മെട്രി ടെലിസ്കോപ്പും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു 0.3 മീറ്റർ ഡിഫറൻഷ്യൽ മോണിട്ടർ, സ്വയം പ്രവർത്തക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്നിവയും ഇവിടത്തെ സവിശേഷതകളാണ്.
പുറത്തേക്കുള്ള കണ്ണികൾ
http://www.iiap.res.in/centers/iao ^ a b c News, Dec 25, 2000, Vol. 79 No. 12 Current Science, Indian Academy of Sciences ^ a b c d e Pallava Bagla (January 7, 2002) "India Unveils World's Highest Observatory", National Geographic News, Retrieved January 21, 2011 ^ Rajan, Mohan Sundara. "Telescopes in India". National Book Trust, India, 2009, p. 132