Jump to content

അമോസ് ടുട്ടുവോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11:05, 16 ഫെബ്രുവരി 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ezhuttukari (സംവാദം | സംഭാവനകൾ)
അമോസ് ടുട്ടുവോള
അമോസ് ടുട്ടുവോള
ജനനം(1920-06-20)ജൂൺ 20, 1920
മരണംജൂൺ 8, 1997(1997-06-08) (പ്രായം 76)
ദേശീയതനൈജീരിയക്കാരൻ
അറിയപ്പെടുന്നത്എഴുത്തുകാരൻ

യോരുബ നാടോടിക്കഥകളെ അടിസ്ഥാനപ്പെടുതി കഥകളെഴുതി പ്രശസ്തനായ നൈജീരിയൻ എഴുതുകാരനാണ് അമോസ് ടുട്ടുവോള . ടുട്ടുവോള നൈജീരിയയിലെ അബിയോക്കുട്ടയിൽ 1920 ൽ ജനിച്ചു. തന്റെ ഏഴാമതെ വയസ്സിൽ എഫ്. ഒ. മോനു എന്നൊരാളുടെ സഹായിയായി. അദ്ദേഹം ടുട്ടുവോളയെ അടുതുള്ള ഒരു സാൽവേഷൻ ആർമി സ്കൂളിൽ അയച്ച് പഠിപ്പിച്ചു. അദ്ദേഹതിന്റെ പഠനം ആറു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 1939 ൽ തന്റെ അച്ഛന്റെ മരണതിനു ശേഷം കൊല്ലപ്പണി പഠിക്കുന്നതിനായി താൻ സ്കൂൾ പഠനം ഉപേക്ഷിച്ചു. പിന്നീട് താൻ ബ്രെഡ് വിൽപ്പനക്കാരനായും നൈജീരിയയിലെ ലേബർ ഡിപ്പാർട്ട്മെന്റിന്റെ ദൂതനായും മറ്റും സേവനം ചെയ്തു. 1946 ൽ ടുട്ടുവോള തന്റെ ആദ്യ മുഴുനീള കൃതി ദി പാം വൈൻ ഡ്രിങ്കാർഡ് പ്രസിദ്ധീകരിച്ചു. 1947 ൽ താൻ വിക്ടോറിയ അലാക്കെയെ വിവാഹം കഴിച്ചു. ആദ്യതെ മൂന്നു കൃതികളിലൂടെ ലോകപ്രശസ്തനായി മാറിയ അദ്ദേഹം 1956ൽ നൈജീരിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പരേഷനിൽ ചേർന്നു.

പുറത്തേക്കുള്ള കണ്ണികൾ