സെൻട്രൽ ഇന്റലിജൻസ് ഏജൻസി

(CIA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ സിവിലിയൻ രഹസ്യാന്വേഷണവിഭാഗമാണ്‌ സി.ഐ.എ എന്ന സെൻട്രൽ ഇന്റലിജൻസ് ഏജൻസി.രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായിരുന്ന ഒ.എസ്.എസ്. (ഓഫീസ് ഓഫ് സ്ട്രാറ്റെജിക് സർവ്വിസസ്) പിരിച്ചു വിടപ്പെട്ടതിനെ തുടർന്ന്1946ൽ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ രൂപം നൽകിയ സംഘടനയാണിത്. നയരൂപവത്കരണം നടത്തുന്നതിനു സഹായകമായി വിദേശ ഗവണ്മെന്റുകൾ, കോർപ്പറേഷനുകൾ, വ്യക്തികൾ തുടങ്ങിയവയേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച്, അപഗ്രഥിച്ച് ഗവണ്മെന്റിനെ ഉപദേശിക്കലാണ്‌ ഇതിന്റെ പ്രധാന ധർമ്മം.അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് പ്രസിഡന്റിനെ കൂടാതെ യു. എസ്. കോൺഗ്രസ് കമ്മിറ്റികളോടു മാത്രമേ വിധേയത്വം പുലർത്തേണ്ടതുള്ളൂ. 2004 വരെ അമേരിക്കയിലെ ഗവണ്മെന്റിന്റെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ആയിരുന്നു. 2004-ൽ ഇന്റലിജൻസ് റിഫോം ആൻഡ് ടെററിസം പ്രിവൻഷൻ ആക്റ്റ് നിലവിൽ വന്നതോടെ, ഗവണ്മെന്റിന്റേയും ഇന്റലിജൻസ് കമ്യൂണിറ്റിയുടേയും ചില ധർമ്മങ്ങൾ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് ഏറ്റെടുത്തു. ഇന്റലിജൻസ് സൈക്കിളിന്റെ നിയന്ത്രണവും നിർവഹണവും, പതിനാറ് ഇന്റലിജൻസ് കമ്യൂണിറ്റി ഏജൻസികളുടെയും പൊതു അഭിപ്രായങ്ങളൂടെ ഏകീകൃത റിപ്പോർട്ടിങ്ങ്, പ്രസിഡന്റിനുള്ള ബ്രീഫ് തയ്യാറാക്കൽ എന്നിവ ഇപ്പോൾ ഡി.എൻ.ഐയുടെ ചുമതലയിലാണ്‌. എൻ. ആർ.ഒ( നാഷണൽ റിക്കൊനൈസൻസ് ഓഫീസ്) യുടെ പര്യവേഷണ ഉപഗ്രഹങ്ങളും സിഗ്നലുകൾ തടസ്സപ്പെടുത്തുവാനുള്ള സംവിധാനങ്ങളൂം , അമേരിക്കൻ സൈന്യത്തിന്റെ വിമാനങ്ങാളും സി ഐ എ ഉപയോഗിക്കുന്നു. ഡയക്ടർ ഓഫ് സെൻ‌ട്രൽ ഇന്റലിജൻസ് ആണ് സി ഐ എ യുടെ തലവൻ.അദ്ദേഹമാണ് അമേരിക്കയിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളൂടെ തലവനും ഇക്കാര്യത്തിലെ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവും.[6]വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടിയിലാണ്‌ സി.ഐ.ഏയുടെ ആസ്ഥാനം.

സെൻട്രൽ ഇന്റലിജൻസ് ഏജൻസി
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുദ്ര
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുദ്ര
ഏജൻസി അവലോകനം
രൂപപ്പെട്ടത് July 26, 1947
മുമ്പത്തെ ഏജൻസി Central Intelligence Group
ആസ്ഥാനം Langley, Virginia, United States 38°57′06″N 77°08′48″W / 38.951796°N 77.146586°W / 38.951796; -77.146586
ജീവനക്കാർ Classified[1][2]

20,000 estimated[3]

വാർഷിക ബജറ്റ് Classified[4][5]
ഉത്തരവാദപ്പെട്ട മന്ത്രി John Michael McConnell, Director of National Intelligence
മേധാവി/തലവൻമാർ General (Ret.) Michael Hayden, USAF, Director
 
Stephen Kappes, Deputy Director
 
Scott White, Associate Deputy Director
വെബ്‌സൈറ്റ്
www.cia.gov
The entrance of the CIA Headquarters.

വിവാദങ്ങൾ

തിരുത്തുക

2001 സെപ്റ്റംബർ 11 ലെ ഭീകാരാക്രമണത്തെ തുടർന്ന് പിടികൂടിയവരെ ചോദ്യം ചെയ്യുന്നതിനു വേണ്ടി ലിത്വേനിയയിൽ സി.ഐ.എ. രഹസ്യ തടവറകൾ പ്രവർത്തിപ്പിച്ചത് തെളിഞ്ഞിരുന്നു.[7]

  1. "CIA Frequently Asked Questions". cia.gov. 2006-07-28. Archived from the original on 2019-05-01. Retrieved 2008-07-04.
  2. "Public affairs FAQ". cia.gov. July 28, 2006. Archived from the original on 2019-05-01. Retrieved 2008-07-04. However, it was made public for several years in the late 1990s. In 1997 it was of $26.6 billion and in 1998 it was $26.7 billion
  3. Crile, George (2003). Charlie Wilson's War. Grove Press.
  4. Kopel, Dave (1997-07-28). "CIA Budget: An Unnecessary Secret". Retrieved 2007-04-15.
  5. "Cloak Over the CIA Budget". 1999-11-29. Retrieved 2008-07-04.
  6. മാതൃഭൂമി ഹരിശ്രീ 2005 ജനുവരി 29
  7. "ലിത്വേനിയയിൽ സി.ഐ.എ രഹസ്യതടവറകൾ". മാധ്യമം ദിനപത്രം. 2009-12-23. Retrieved 2009-12-23.[പ്രവർത്തിക്കാത്ത കണ്ണി]