അരാപ്പഹോ
ഒരു അൽഗോങ്കിയൻ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനവിഭാഗമാണ് അരാപ്പഹോ. വടക്കെ അമേരിക്കയിലെ കൊളറാഡോ, വയോമിങ്ങ് നദിതടപ്രദേശങ്ങളിലാണ് ഇവർ കൂടുതലായി വസിക്കുന്നത്. വടക്കൻ മിനിസോട്ടയാണ് ഇവരുടെ പ്രഭവസ്ഥാനം. ഇവിടെ നിന്നുമാണ് പ്ലശ്ശാറ്റേ, അർകൻസാ തടങ്ങളിലേക്ക് ഇവർ ചേക്കേറിയത്. ഷേയെൻ ഇന്ത്യൻ (Cheyenne) വർഗ്ഗക്കാരുമായി ഇവർക്ക് അഭേദ്യമായ ബന്ധമുണ്ട്. റ്റെപ്പി എന്ന പേരിലുള്ള കോൺ ആകൃതിയിലുള്ള കുടിലുകളിലാണ് ഇവർ വസിക്കുന്നത്. കാട്ടുപോത്തിനെ വേട്ടയാടുകയാണ് ഇവരുടെ പ്രധാന തൊഴിൽ.
Regions with significant populations | |
---|---|
United States (Colorado, Oklahoma, Wyoming, Nebraska) | |
Languages | |
English, Arapaho, Plains Sign Talk | |
Religion | |
traditional religion, Native American Church, Christianity | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Gros Ventre, Cheyenne and other Algonquian peoples |
1960-ൽ വയോമിങ്, ഒക്‌ലഹോമ എന്നിവിടങ്ങളിൽ 2500-ഓളം അരാപ്പഹോ ഇന്ത്യൻ വർഗക്കാർ ഉണ്ടായിരുന്നുവെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. തെക്കൻ - വടക്കൻ എന്നിങ്ങനെ അരാപ്പഹോ ഇന്ത്യൻ വിഭാഗങ്ങളും കൂടാതെ മൂന്നോളം മറ്റു വിവിധ വിഭാഗങ്ങളും ഇവരുടെ ഇടയിൽ ഉണ്ട്. പണ്ട് ഗോത്രപരമായി സ്വതന്ത്രരായിരുന്ന ഇവർക്ക് പ്രത്യേകഭാഷയുമുണ്ടായിരുന്നു. അൽഗോങ്കിയൻ ഭാഷയിൽനിന്ന് വ്യതിരിക്തമാണ് അരാപ്പഹോ ഭാഷ. ഈ ഭാഷ സംസാരിക്കുന്ന വിഭാഗം വളരെക്കാലം മുൻപെ മൂലഗോത്രത്തിൽനിന്നു മാറിയവരാണ്. എന്നാൽ ഇവർക്കു പ്രത്യേക കുലം ഉണ്ടായിരുന്നില്ല. മതാനുഷ്‌ഠാനങ്ങളുടെ ഭാഗമായി ജനത്തെ പ്രായത്തിൻറെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. പുരുഷന്മാർക്കിടയിൽ ഏഴു വിഭാഗങ്ങളും സ്ത്രീകൾക്കിടയിൽ ഒരു വിഭാഗവുമുണ്ട്. ഇവർ സൂര്യനൃത്തം നടത്തിയിരുന്നു.
അവലംബം
തിരുത്തുക- Fowler, Loretta. Arapahoe Politics, 1851-1978: Symbols in Crises of Authority. University of Nebraska Press, 1982. ISBN 0-8032-1956-3.
- McDermott, John D. Circle of Fire: The Indian War of 1865. Mechanicsburg, PA: Stackpole Books, 2000.
- Pritzker, Barry M. A Native American Encyclopedia: History, Culture, and Peoples. Oxford: Oxford University Press, 2000. ISBN 978-0-19-513877-1.
- Waldman, Carl. Encyclopedia of Native American Tribes. New York: Checkmark Books, 2006. ISBN 0-8160-6273-0.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- The Northern Arapaho Tribe
- The Cheyenne and Arapaho Tribes of Oklahoma
- Arapaho Language Sample
- Encyclopedia of Oklahoma History and Culture - Arapaho, Southern
- Arapaho Charter High School Archived 2009-06-13 at the Wayback Machine.
- Arapaho artwork Archived 2017-04-22 at the Wayback Machine., in the collection of the National Museum of the American Indian
- Info Please: Arapaho
- The Arapaho language: Documentation and Revitalization
- The Arapaho Project