2007
വർഷം
സഹസ്രാബ്ദം: | 3-ആം സഹസ്രാബ്ദം |
---|---|
നൂറ്റാണ്ടുകൾ: | |
പതിറ്റാണ്ടുകൾ: | |
വർഷങ്ങൾ: |
പ്രധാനസംഭവങ്ങൾ
തിരുത്തുക- ജനുവരി 30- മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് വിസ്റ്റ പുറത്തിറക്കി.
- ഐ.എസ്.ആർ.ഓ നിർമ്മിച്ച തിരിച്ചിറക്കാവുന്ന ബഹിരാകാശ പേടകം 22-നു വിജയകരമായി തിരിച്ചിറക്കി പരീക്ഷിച്ചു. ജനുവരി 10-ന് ആണ് ഉപഗ്രഹം പി.എസ്.എൽ.വി ഉപയോഗിച്ച് വിക്ഷേപിച്ചത്. ഇന്ത്യയുടെ ചാന്ദ്രയാൻ പദ്ധതിക്കു മുന്നോടിയായിട്ടാണിത്.
- ഫെബ്രുവരി 25-ഗാനരചയിതാവ് പി. ഭാസ്കരൻ അന്തരിച്ചു.
- ഫെബ്രുവരി 20-എറണാകുളം-ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻകെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത് പെരിയാറ്റിൽ ബോട്ട് മുങ്ങി പതിനഞ്ച് കുട്ടികളും മൂന്ന് അദ്ധ്യാപികമാരും മരിച്ചു.
- ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് മാർച്ച് 11-നു വെസ്റ്റ് ഇൻഡീസിൽ ആരംഭിച്ചു.
- പ്രമുഖ വാസ്തുശില്പി ലാറി ബേക്കർ ഏപ്രിൽ ഒന്നിന് അന്തരിച്ചു.
- ഇന്ത്യയുടെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്നതിനാല്‍ തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യു.പി.എ-ഇടതു സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി പ്രതിഭാ പാട്ടിലും, എൻ.ഡി.എ സ്വതന്ത്രനായി ഭൈരോൺ സിംഗ് ഷെഖാവത്തുമാണ് മത്സരിക്കുന്നത്
- ജൂലൈ 31-മുംബൈ ബോംബു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഹിന്ദി ചലച്ചിത്ര നടൻ സഞ്ജയ് ദത്തിന് ആറു കൊല്ലം തടവുശിക്ഷ ലഭിച്ചു.
- ഇന്ത്യയുടെ രാഷ്ട്രപതിയായി പ്രതിഭാ പാട്ടിലിനെ തിരഞ്ഞെടുത്തു.
- ഓഗസ്റ്റ് 1- കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയിലെ വിചാരണത്തടവുകാരനായിരുന്ന അബ്ദുന്നാസർ മദനിയെ കോടതി കുറ്റവിമുക്തനാക്കി.
- സെപ്റ്റംബർ 24 - ആദ്യ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണി നായകനായ ഇന്ത്യൻ സംഘം വിജയിച്ചു.
- ഒക്ടോബർ 10 - മലയാള സാഹിത്യകാരനായ സി.വി. ശ്രീരാമൻ അന്തരിച്ചു.
- ഒക്ടോബർ 3- മലയാള ഭാഷാ വിദഗ്ദ്ധനും ചിന്തകനുമായ എം.എൻ. വിജയൻ അന്തരിച്ചു.
- ഒക്ടോബർ 2- ലോക അഹിംസാദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.
- നവംബർ 3- പാകിസ്താനിൽ പ്രസിഡന്റ് പർവേസ് മുഷാറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
- ഡിസംബർ 27-പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടു.
ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട് | ||
---|---|---|
2001 • 2002 • 2003 • 2004 • 2005 • 2006 • 2007 • 2008 • 2009 • 2010 • 2011 • 2012 • 2013 • 2014 • 2015 • 2016 • 2017 • 2018 • 2019 • 2020 • 2021 • 2022 • 2023 • 2024 • 2025 • 2026 • 2027 • 2028 • 2029 • 2030 • 2031 • 2032 • 2033 • 2034 • 2035 • 2036 • 2037 • 2038 • 2039 • 2040 • 2041 • 2042 • 2043 • 2044 • 2045 • 2046 • 2047 • 2048 • 2049 • 2050 • 2051 • 2052 • 2053 • 2054 • 2055 • 2056 • 2057 • 2058 • 2059 • 2060 • 2061 • 2062 • 2063 • 2064 • 2065 • 2066 • 2067 • 2068 • 2069 • 2070 • 2071 • 2072 • 2073 • 2074 • 2075 • 2076 • 2077 • 2078 • 2079 • 2080 • 2081 • 2082 • 2083 • 2084 • 2085 • 2086 • 2087 • 2088 • 2089 • 2090 • 2091 • 2092 • 2093 • 2094 • 2095 • 2096 • 2097 • 2098 • 2099 • 2100 |