രാമ വർമ്മ (1724-1729)
1724 മുതൽ 1729 വരെ വേണാട് ഭരിച്ചിരുന്ന രാജാവാണ് രാമ വർമ്മ [3]. ആറ്റിങ്ങൽ റാണിയായിരുന്ന അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ പുത്രനും വേണാട് രാജാവുമായിരുന്ന രവി വർമ്മയുടെ (1684-1718) ഭരണകാലത്ത് കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ ഇളയവനാണ് രാമ വർമ്മ. മൂത്ത രാജകുമാരനായ ഉണ്ണി കേരള വർമ്മയുടെ നിര്യാണത്തെ തുടർന്ന് രാമ വർമ്മ വേണാടിന്റെ രാജാവായി. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ അമ്മാവനായാണ് ഇദ്ദേഹം ചരിത്രത്തിൽ ഏറെ അറിയപ്പെടുന്നത്.
രാമവർമ രാജാവിന്റെ മക്കൾ, തമ്പി രാമൻ രാമനും, തമ്പി രാമൻ ആദിച്ചനും വധിക്കപ്പെട്ടു.
ബാല്യം, ദത്തെടുക്കൽ
തിരുത്തുകകോലത്തുനാട്ടിലെ തട്ടാരി കോവിലകത്തു നിന്നും വേണാട് രാജാവ് രവി വർമ്മയുടെ കാലത്ത് ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ ഒരാളാണ്. ഇവരെ കൂടാതെ രണ്ടു രാജകുമാരിമാരെയും ആസമയത്ത് ദത്തെടുത്തിരുന്നു. ഇവരിൽ മൂത്തറാണി പെട്ടെന്നു തന്നെ മരിക്കുകയും രണ്ടാമത്തെയാൾ ഉമയമ്മറാണിയ്ക്കുശേഷം ആറ്റിങ്ങൽ റാണി ആവുകയും തുടർന്ന് ഒരു പുത്രനു ജന്മം നൽകുകയും ചെയ്തു. ഈ പുത്രനാണ് ലോക പ്രസിദ്ധനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ്. [4] രാമ വർമ്മ വിവാഹം ചെയ്തത് ബംഗാളി യുവതി അഭിരാമിയെ ആയിരുന്നു. ഇവരിൽ രാജാവിനു രണ്ടു പുത്രന്മാരും (പത്മനാഭൻ തമ്പി, രാമൻ തമ്പി) ഒരു പുത്രിയും (ഉമ്മിണി തങ്ക) ജനിച്ചു.
രാമ വർമ്മയ്ക്കു ശേഷം
തിരുത്തുക1729 ജനുവരി 27-നു രാമ വർമ്മ നാടുനീങ്ങി. മരുമക്കാത്തയമനുസരിച്ച് ഇളയ സഹോദരിയുടെ പുത്രൻ മാർത്താണ്ഡവർമ്മ രാജാവായി. രാമവർമ്മയുടെ മക്കൾ പത്മനാഭൻ തമ്പിയും, രാമൻ തമ്പിയും അനിന്തിരവനായ മാർത്താണ്ഡവർമ്മയുമായി ബദ്ധ ശത്രുക്കളായിരുന്നു. മാർത്താണ്ഡവർമ്മ രാജാവായതോടെ അവർക്ക് ലഭിച്ചിരുന്ന പ്രത്യേക പദവികളും സ്വാധീനശക്തിയും ഇല്ലാതായി. ഇതു കാരണം മാർത്താണ്ഡവർമ്മ രാജാവായി തുടരുന്നതിനെ അവർ എതിർത്തു. 1341 മുതൽ രാജകുടുംബം മരുമക്കത്തായമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ തമ്പിമാർ ഈ ഏർപ്പാട് പ്രകൃതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മർത്താണ്ഡവർമ്മയുടെ അവകാശത്തെ ചോദ്യം ചെയ്തു. നാഗർകോവിലിൽ തങ്ങളുടെ ആസ്ഥാനമാക്കി അവർ കലാപം ആരംഭിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഊരാളന്മാരായ പോറ്റിമാരും അവരെ അകമഴിഞ്ഞു സഹായിച്ചു. എട്ടുവീട്ടിൽ പിള്ളമാരോട് ചേർന്ന് രാജാവിനെ കൊലപ്പെടുത്താനുള്ള തമ്പിമാരുടെ രഹസ്യനിക്കങ്ങൾ വിദഗ്ദരായ ചാരന്മാരുടെ സഹായത്തോടെ മാർത്താണ്ഡവർമ്മ മുൻകൂട്ടി അറിഞ്ഞു പലപ്പോഴും രക്ഷപെട്ടു. ഒരിക്കൽ പത്മനാഭൻ തമ്പി രാജഭടന്മാരോട് ഇടയുകയും മാർത്താണ്ഡവർമ്മയുടെ നിർദ്ദേശിച്ചിരുന്നതനുസരിച്ച് ഭടന്മാർ അദ്ദേഹത്തെ കൊല്ലുകയും ചെയ്തു. ഇതറിഞ്ഞ രാമൻ തമ്പി രാജാവിനെ വധിക്കാൻ ശ്രമിക്കുകയും എന്നാൽ മാർത്താണ്ഡവർമ്മയുടെ കയ്യാൽ മരണമടയുകയും ചെയ്തു. സഹോദരന്മരുടെ മരണമറിഞ്ഞ് ഉമ്മിണി തങ്ക ആത്മഹത്യ ചെയ്തുവെന്നു പറയപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ http://www.worldstatesmen.org/India_princes_K-W.html#Tiruvidamkodu/Tiruvankur
- ↑ P. SHANGOONNY MENON (1878). "CHAPTER III". A history of Travancore from the earliest times (ചരിത്രം) (in ഇംഗ്ലീഷ്). HIGGINBOTHAM AND CO. Madras. p. 148. Retrieved 2013 ഒക്ടോബർ 26.
{{cite book}}
: Check date values in:|accessdate=
(help); Unknown parameter|month=
ignored (help)