രക്തത്തിന്റെ 50% വും വരുന്ന ദ്രാവകഭാഗമാണ് രക്തപ്ലാസ്‌മ. വൈക്കോലിന്റെ നേരിയ മഞ്ഞ നിറമുള്ള ഈ ദ്രാവകം ശരീരഭാരത്തിന്റെ 5% വരെ വരുന്നു. എഴുപത് കിലോഗ്രാം ഭാരമുള്ള ഒരു മനുഷ്യനിൽ ഏകദേശം 3500 mL പ്ലാസ്മയുണ്ടാകും. സുപ്രധാനമാംസ്യങ്ങളായ ഫൈബ്രിനോജൻ, ആൽബുമിൻ എന്നിവ പ്ലാസ്മയിലാണുള്ളത്. യൂറിയ, യൂറിക്കാസിഡ്, ക്രിയാറ്റിനിൻ, ഗ്ലൂക്കോസ്, ഹോർമോൺ, ആന്റിബോഡി എന്നിങ്ങനെ രക്തത്തിലെ എല്ലാവിധരാസരൂപങ്ങളും സംവഹനത്തിന് രക്തപ്ലാസ്മയെ ഉപയോഗിക്കുന്നു. രക്തം കട്ടപിടിപ്പിക്കുന്ന ഫൈബ്രിനോജനും മറ്റ് രക്തക്കട്ട രൂപവല്ക്കരണത്തിന് സഹായിക്കുന്ന രക്തത്തിലെ പദാർത്ഥങ്ങളും രക്തകോശങ്ങളും ഒഴിവാക്കിയാൽ ലഭിക്കുന്ന ദ്രാവകമാണ് സീറം.

സാധാരണ പ്ലാസ്മാമൂല്യങ്ങൾ

തിരുത്തുക
അയോൺ സാധാരണ അളവ്
സോഡിയം 135-145 മില്ലി ഇക്വലന്റ് പെർ ലിറ്റർ (mEq/L)
പൊട്ടാസ്യം 3.7-5.1 mEq/L
കാൽസ്യം 8.5-10.5 mEq/L
ഫോസ്ഫറസ് 3-4.5 mEq/L
മഗ്നീഷ്യം 1.5-2 mEq/L
കൊളസ്ട്രോൾ 160-200 mg/dL
യൂറിക്കാസിഡ് 2-8 mg/dL
യൂറിയ 8-25 mg/dL
ക്രിയാറ്റിനിൻ 1-2 mg/dL
ബിലിറൂബിൻ 0.2-0.8 mg/dL

പ്ലാസ്മാ പ്രോട്ടീനുകൾ

തിരുത്തുക

100 മില്ലി ലിറ്റർ രക്തത്തിൽ പ്ലാസ്മാ പ്രോട്ടീനുകൾ അഥവാ മാംസ്യങ്ങൾ ഏകദേശം 6 മുതൽ 8 വരെ ഗ്രാം ഉണ്ടാകും. ഇവയെ പ്രധാനമായും മേജർ ഫ്രാക്ഷൻ എന്നും മൈനർ ഫ്രാക്ഷൻ എന്നും തരംതിരിച്ചിരിക്കുന്നു.[1]

മേജർ ഫ്രാക്ഷൻ

തിരുത്തുക

ആൽബുമിൻ

തിരുത്തുക

ആൽബുമിന്റെ അളവ് 3.5-5 g/dL ആണ്. 69000 ആണ് ഇതിന്റെ തൻമാത്രാ ഭാരം. കരളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഈ മാംസ്യം ഉയർന്ന ഗാഢതയിൽ രക്തത്തിലുള്ളതിനാൽ രക്തത്തിന്റെ ഓസ്മോട്ടിക് മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നു.

ഗ്ലോബുലിൻ

തിരുത്തുക

ഗ്ലോബുലിന്റെ അളവ് 1.5-3 g/dL ആണ്. 90000-150000 ആണ് തൻമാത്രാ ഭാരം. ആൽഫാ ഗ്ലോബുലിൻ, ബീറ്റാ ഗ്ലോബുലിൻ, ഗാമാ ഗ്ലോബുലിൻ എന്നിങ്ങനെ ഇവയ്ക്ക് വിഭജനമുണ്ട്. കരളിലും അസ്ഥികളിലും പ്ലീഹയിലുമാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്.

ഫൈബ്രിനോജൻ

തിരുത്തുക

ഫൈബ്രിനോജന്റെ രക്തത്തിലെ അളവ് 0.3 g/dL ആണ്. തൻമാത്രാഭാരം 340000 ഉള്ള ഈ മാംസ്യം കരളിൽ ഉത്പാദിപ്പിക്കപ്പെടുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുകയാണ് ഇവയുടെ ധർമ്മം.

മൈനർ ഫ്രാക്ഷൻ

തിരുത്തുക
  • പ്രോത്രാംബിൻ- 0.04 g/dL
  • ന്യൂക്ലിയോപ്രോട്ടീൻ-
  • രാസാഗ്നികൾ-

മറ്റ് പദാർത്ഥങ്ങൾ

തിരുത്തുക

ഹാപ്റ്റോഗ്ലോബുലിൻ ഹീമോഗ്ലോബിനുമായി ചേർന്നുണ്ടാകുന്ന ഗ്ലൈക്കോപ്രോട്ടീനുകൾ, എൽ.ഡി.എൽ(ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ), എച്ച്.ഡി.എൽ(ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ), വി.എൽ.ഡി.എൽ(വെരി ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ), മെറ്റലോപ്രോട്ടീനുകൾ (ലോഹീയ മാംസ്യങ്ങൾ) എന്നിവയും രക്തപ്ലാസ്മയുടെ ഘടകങ്ങളാണ്. [2]

പ്ലാസ്മാ ദാനം

തിരുത്തുക

ഫ്രെഷ് ഫ്രോസൻ പ്ലാസ്മ (fresh frozen plasma (FFP)) ആയോ Plasma Frozen Within 24 Hours After Phlebotomy (PF24) ആയോ പ്ലാസ്മയെ രക്തനിവേശനത്തിൽ നൽകാറുണ്ട്. എ.ബി.രക്തഗ്രൂപ്പുകാരിൽ ആന്റിബോഡികൾ എന്ന പ്രതിദ്രവ്യങ്ങൾ ഇല്ലാത്തതിനാൽ ഇവരിലെ രക്തത്തിൽ നിന്നാ അഫാരസിസ് എന്ന പ്രക്രിയ വഴി പ്ലാസ്മ സ്വീകരിച്ച് പ്ലാസ്മാദാനത്തിന് നൽകാറുണ്ട്. അതിനാൽ AB രക്തഗ്രൂപ്പ് പ്ലാസ്മയുടെ കാര്യത്തിൽ സാർവ്വികദാതാവ് (Universal donor) എന്നറിയപ്പെടുന്നു.[3]

  1. Textbook of Medical Physiology, N. Geetha, PARAS Pub. 2012, page 67-69
  2. Textbook of Medical Physiology, N. Geetha, PARAS Pub. 2012, page 67-69
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-26. Retrieved 2012-07-15.
"https://ml.wikipedia.org/w/index.php?title=രക്ത_പ്ലാസ്മ&oldid=3642617" എന്ന താളിൽനിന്ന് ശേഖരിച്ചത്