മരുപ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയാണുള്ളത്‌. അതിനാൽതന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനിൽക്കുകയില്ല. എന്നാൽ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും ജീവിക്കാൻ ആവശ്യമായ ജലം ലഭ്യമാകുന്നു. ഇവയെയാണ്‌ മരുപ്പച്ച എന്നു വിളിക്കുന്നത്‌. ഭൂജലവിതാനത്തിൽ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത്‌ ഉപരിതലത്തിലേക്ക്‌ അനാവൃതമാകുന്നു.

The Huacachina oasis in Ica, Peru

മരുപ്പച്ചകളിൽ പലതും മരുഭൂമിയിൽ കൂടിയുള്ള കച്ചവടസംഘങ്ങളുടെ യാത്രാമാർഗ്ഗമായിരുന്നു.

വരണ്ട പ്രദേശങ്ങളിൽ താഴ്ച്ചയുള്ള കുഴൽകിണറുകൾവഴി ഭൂജലം പുറത്തുകൊണ്ടുവന്ന് കൃത്രിമമായി മരുപ്പച്ചകൾ സൃഷ്ടിക്കാവുന്നതാണ്‌.

അവലംബം: പരിസ്ഥിതി പരിചയകോശം, കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌

"https://ml.wikipedia.org/w/index.php?title=മരുപ്പച്ച&oldid=3945508" എന്ന താളിൽനിന്ന് ശേഖരിച്ചത്