ഇസ്‌ലാമിലെ കർമ്മശാസ്ത്രസരണികളാണ്‌ മദ്‌ഹബുകൾ (അറബി: مذهب). ഇസ്‌ലാമിക ശരീഅത്തിനെ (പരിശുദ്ധഖുർആനും സുന്നത്തും) വിശദീകരിക്കാനും അതിൽനിന്ന് വിധികൾ കണ്ടെത്താനുമുള്ള ഒരു മാർഗമാണ് മദ്ഹബ്.ഇസ്‌ലാമിക ശരീഅത്താണ് ഏതൊരു മദ്ഹബിനേക്കാളും മഹത്തരവും വിശാലവും.ഏതൊരു മദ്ഹബിനുമുള്ള പ്രമാണം ഇസ്‌ലാമിക ശരീഅത്ത് മാത്രമാണ്; എന്നാൽ ശരീഅത്തിന് യാതൊരു മദ്ഹബും പ്രമാണികമാകില്ല താനും.അതിനാൽ, താൻ സ്വീകരിച്ച മദ്ഹബിന്റെ അഭിപ്രായം തെറ്റാണെന്നോ അല്ലെങ്കിൽ ശരീഅത്തിനോട് കൂടുതൽ യോജിക്കുന്നത് മറ്റൊരു ഇമാമിൻ്റെ നിർദ്ദേശമാണെന്നോ ബോധ്യപ്പെട്ടാൽ അത് പാലിക്കുവാൻ വിശ്വാസി നിർബന്ധിതനാണ്.

വളരെയേറെ മദ്‌ഹബുകൾ ഇസ്‌ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പദം കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത് പ്രധാനപ്പെട്ട നാല്‌ മദ്‌ഹബുകളെയാണ്‌: മുഹമ്മദ് നബിﷺയുടെ മരണത്തിന് ശേഷമുള്ള 150 വർഷക്കാലത്ത് നിരവധി മദ്ഹബുകളുണ്ടായിരുന്നു.കാലങ്ങൾക്ക് ശേഷം മദ്ഹബുകൾ വളരുകയും വ്യാപിക്കുകയും വേർതിരിയുകയുമൊക്കെയുണ്ടായി.[1] ̃ഒരു കാലത്ത് അത് 130 ആയി ചുരുങ്ങി. പിന്നീട് പലതും കാലഹരണപ്പെട്ടു. മദ്ഹബിന്റെ ഇമാമുമാർ തങ്ങളെ തഖ്‌ലീദ് ചെയ്യണമെന്ന് - പിൻപറ്റണമെന്ന് - ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. എന്നല്ല, തഖ്‌ലീദ് ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയും പരിശുദ്ധ ഖുർആനും തിരുസുന്നത്തും അവലംബിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് ഇമാമുമാർ ചെയ്തത്. തെളിവിന്റെ പിൻബലമില്ലാതെ തങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കരുതെന്ന് ഇമാമുകൾ പറയുകയുണ്ടായി. മുഹമ്മദ് നബി ﷺപഠിപ്പിച്ച സത്യമാർഗ്ഗം മനുഷ്യർക്ക് പറഞ്ഞുകൊടുക്കുന്നതിന് വേണ്ടി ആ നാല് മദ്ഹബ് പണ്ഡിതൻമാരും നടത്തിയ ത്യാഗ പരിശ്രമങ്ങൾ വളരെ ബൃഹത്തും ആത്മാർഥവുമാണ്.ഒരു വിശ്വാസിക്ക് ഏതെങ്കിലും ഒരു മദ്ഹബിന്റെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനോ അതിന്റെ വക്താവാകുന്നതിനോ തടസ്സമില്ല. ഹനഫിയോ ശാഫിഈയോ മാലികിയോ ഹമ്പലിയോ ഏതു മദ്ഹബ് വേണമെങ്കിലും സ്വീകരിക്കാം. എന്നാൽ പരിശുശുദ്ധ ഖുർആനും സുന്നത്തും കൽപ്പിച്ച കാര്യങ്ങളുമായി ആ 'മദ്ഹബ്' (ഇമാം) ൻ്റെ നിർദ്ദേശങ്ങൾ യോജിക്കാതെ വന്നാൽ പരിശുദ്ധ ഖുർആനും സുന്നത്തും മാത്രമാണ് സ്വീകരിക്കാൻ പാടുള്ളൂ. മദ്ഹബ് അന്ധമായി പിൻപറ്റാൻ പാടില്ല. പരമ്പരാഗതമായി നാല് മദ്ഹബുകളാണ് ഭൂരിപക്ഷ മുസ്ലിങ്ങളും അനുവർത്തിച്ചുപോരുന്നത്.അവ താഴെ കൊടുക്കുന്നു. [2]

നാലു മദ്‌ഹബുകളുടെ സ്ഥാപകരായ നാലു പണ്ഡിതരുടെയും പഠന ഗവേഷണങ്ങൾക്ക് പിൻഗാമികൾ നൽകിയ അംഗീകാരമാണ് മദ്‌ഹബുകൾക്ക് അടിത്തറ പാകിയത്. ഇവരുടെ ശിശ്യർ സ്വന്ത്വം ഗവേഷണങ്ങളേക്കാൾ ഗുരുനാഥരുടെ ഗവേഷണങ്ങൾക്ക് മുൻഗണന നൽകുകയും,ആ ഗവേഷണങ്ങളുടെ ആധികരികത സ്ഥാപിക്കുന്നതിലായി ജോലിയാകുകയും ചെയ്തു. ഇവരുടെ ശിശ്യഗണങ്ങളും തലമുറകളായി ഇതേ പാത തുടർന്നു. ഇതാണ് മദ്ഹബുകളുടെ ആവിർഭാവത്തിനും പ്രചരണത്തിനും ഹേതുവായത്. ഇസ്ലാമിന്റെ തനതായ പരമ്പരയും നിലനിൽപ്പും പരിശുദ്ധ ഖുർആനും മുഹമ്മദ് നബി ﷺയുടെ ചര്യകളും പിൻപറ്റുന്നതിലൂടെയാണ്. മദ്ഹബ് ഇമാമുമാർ, പരിശുദ്ധ ഖുർആനും മുഹമ്മദ് നബി ﷺയുടെ ചര്യകളും വിശ്വാസികൾക്ക് (മനസ്സിലാക്കാൻ എളുപ്പത്തിൽ )വിശദീകരിച്ചു നൽകുകയാണ് ചെയ്തത്.

  1. Abou El Fadl, Khaled (22 March 2011). "What is Shari'a?". ABC RELIGION AND ETHICS. Retrieved 20 June 2015.
  2. [1]
"https://ml.wikipedia.org/w/index.php?title=മദ്ഹബ്&oldid=4117972" എന്ന താളിൽനിന്ന് ശേഖരിച്ചത്