ജോർദാൻ നദി
മദ്ധ്യപൂർവേഷ്യയിലെ 251 കിലോമീറ്റർ നീളമുള്ള (156 മൈൽ) ജോർദാൻ നദി ഗലീലി കടലിലൂടെയും ചാവുകടലിലൂടെയും വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്നു. ജോർദാനും ഗോലാൻ കുന്നുകളും നദിയുടെ കിഴക്ക് അതിർത്തിയിലാണ്. വെസ്റ്റ് ബാങ്കും ഇസ്രായേലും പടിഞ്ഞാറ് ഭാഗത്താണ്. ജോർദാൻ, വെസ്റ്റ് ബാങ്ക് എന്നീ പ്രദേശങ്ങൾക്ക് നദിയിൽ നിന്നാണ് പേരുകൾ സ്വീകരിച്ചിരിക്കുന്നത്.
Jordan River | |
---|---|
നദിയുടെ പേര് | Arabic: نهر الأردن, Nahr al-Urdun Hebrew: נהר הירדן, Nahar ha-Yarden |
ഉദ്ഭവം | Hebrew: ירדן (yardén, “descender”), from ירד (yarad, “descended”)[1] |
Country | Jordan, Israel, Syria, Palestine |
Region | Middle East, Eastern Mediterranean littoral |
District | Galilee |
Physical characteristics | |
പ്രധാന സ്രോതസ്സ് | Anti-Lebanon Mountain Range at Mount Hermon, Golan Heights 2,814 മീ (9,232 അടി) |
നദീമുഖം | Dead Sea −416 മീ (−1,365 അടി) |
നീളം | 251 കി.മീ (156 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
പോഷകനദികൾ |
|
യഹൂദമതത്തിലും ക്രിസ്തുമതത്തിലും ഈ നദിക്ക് വലിയ പ്രാധാന്യമുണ്ട്. കാരണം ഇസ്രായേല്യർ വാഗ്‌ദത്ത ദേശത്തേക്ക് ഈ നദിയിലൂടെ കടന്നു എന്നും നസറായനായ യേശുവിനെ യോഹന്നാൻ സ്നാപകൻ ജോർദാൻ നദിയിൽ സ്നാനപ്പെടുത്തിയെന്നും ബൈബിൾ പറയുന്നു.[2]
ഭൂമിശാസ്ത്രം
തിരുത്തുകയോർദ്ദാൻ നദിയുടെ ഉറവിടങ്ങളിൽ നിന്ന് ഗലീലി കടലിലേക്കും ഗലീലി കടലിന് തെക്ക് ചാവുകടലിലേക്കും ഒരു താഴ്ന്ന പ്രവാഹം കാണപ്പെടുന്നു. പുരാതന സാങ്കേതിക പദാവലിയിൽ, മുകളിലെ പ്രവാഹം (അല്ലെങ്കിൽ ഭൂരിഭാഗവും) പ്രായേണ "അപ്പർ ജോർദാൻ വാലി"യ്ക്ക് എതിർദിശയിൽ "ഹുല താഴ്‌വരയിലൂടെ" കടന്നുപോകുന്നതായും നദി ഗലീലി കടലിലേയ്ക്ക് കടന്നുപോകുന്ന പ്രത്യേക മാർഗ്ഗമായും താഴ്ന്ന പ്രവാഹം യാർമൗക്ക്, സർക നദികൾ പോഷിപ്പിക്കുന്ന ജോർദാൻ വാലി എന്നും പരാമർശിക്കുന്നു.
നദി അതിന്റെ മുകളിലെ ഗതിയിൽ, ബനിയാസിലെയും ഡാനിലെയും ഹസ്ബാനി നദി ഒരുകാലത്ത് വലുതും ചതുപ്പുനിലവും സമുദ്രനിരപ്പിൽ നിന്ന് അല്പം മുകളിലുമായ ഹുല തടാകത്തിലേക്ക് 75 കിലോമീറ്റർ (47 മൈൽ) ഒഴുകികൊണ്ട് നദി അതിവേഗം താഴുന്നു. ഇപ്പോൾ വളരെ താഴ്ന്നുപോയ തടാകത്തിൽ നിന്ന് പുറത്തുകടന്ന് 25 കിലോമീറ്റർ (16 മൈൽ) മുകളിലൂടെ ഗലീലി കടലിലേക്ക് കുത്തനെ താഴേക്ക് ഒഴുകി അതിന്റെ വടക്കേ അറ്റത്ത് പ്രവേശിക്കുന്നു. ജോർദാൻ തടാകത്തിനുള്ളിൽ നിക്ഷേപിച്ചിരുന്ന ചെളിയുടെ ഭൂരിഭാഗവും അതിന്റെ തെക്കേ അറ്റത്തിനടുത്ത് നിക്ഷേപിക്കുന്നു. ആ സമയത്ത്, സമുദ്രനിരപ്പിൽ നിന്ന് 210 മീറ്റർ താഴെയാണ് നദി സ്ഥിതിചെയ്യുന്നത്. അവസാന 120 കിലോമീറ്റർ (75 മൈൽ) നീളമുള്ള ഭാഗം ഗ്രേഡിയന്റ് (പെട്ടെന്നുളള വീഴ്ച മൊത്തം 210 മീറ്ററാണ്) കുറവായ "ജോർദാൻ വാലി" എന്ന് പൊതുവായി വിളിക്കപ്പെടുന്ന ഭാഗത്തേയ്ക്ക് ഒഴുകുന്നു. അതിനാൽ ചാവുകടലിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് നദി സമുദ്രനിരപ്പിൽ നിന്ന് 422 മീറ്റർ താഴെയുള്ള ഒരു ടെർമിനൽ തടത്തിലേയ്ക്ക് ഒഴുകുന്നു. ഈ അവസാന ഭാഗത്ത് കിഴക്ക് നിന്ന് യർമൗക്ക്, സർക എന്നീ രണ്ട് പ്രധാന പോഷകനദികൾ പ്രവേശിക്കുന്നു.
ഗലീലി കടലിനു വടക്ക് ഇസ്രായേലിന്റെ അതിർത്തി ഗോലാൻ കുന്നുകളുടെ പടിഞ്ഞാറൻ അതിർത്തിയായി മാറുന്നു. തടാകത്തിന്റെ തെക്ക്, യോർദ്ദാൻ രാജ്യത്തിനും (കിഴക്ക്) ഇസ്രായേലിനും (പടിഞ്ഞാറ്) അതിർത്തി സൃഷ്ടിക്കുന്നു.
പോഷകനദികൾ
തിരുത്തുകജോർദാൻ നദിയിൽ പടിഞ്ഞാറ് നിന്ന് കിഴക്ക് അരുവികൾ ഒത്തുചേർന്ന് അതിന്റെ മുകളിലെ തടം സൃഷ്ടിച്ചിരിക്കുന്നു.
- അയ്യോൺ (Hebrew: עיון Iyyon, Arabic: دردره ദർദാര അഥവാ براغيث ബ്രാഗിത്ത് - പഴയ PEF മാപ്പുകളിൽ (1871–77) മെർജ് അയ്യൂൺ പ്രദേശത്തെ വാദി എൽ-ഖറാർ അതിന്റെ താഴത്തെ ഭാഗത്ത് നഹർ ബറൈഗിറ്റ്), ലെബനനിൽ നിന്ന് ഒഴുകുന്ന ഒരു അരുവി.
- ഹസ്ബാനി (Arabic: الحاصباني ഹസ്ബാനി, Hebrew: ഒന്നുകിൽ שניר സ്നിർ അല്ലെങ്കിൽ ഹട്‌സ്ബാനി ), ലെബനനിലെ ഹെർമോൻ പർവതത്തിന്റെ വടക്കുപടിഞ്ഞാറൻ പാദത്തിൽ നിന്ന് ഒഴുകുന്ന ഒരു അരുവി.[3]
- ഡാൻ (Arabic: اللدان ലെദ്ദാൻ, Hebrew: דן ഡാൻ), ഹെർമോൻ പർവതത്തിന്റെ അടിത്തട്ടിലുള്ള ഒരു അരുവി.
- ബനിയാസ് (Arabic: بانياس ബനിയാസ്, Hebrew: ഒന്നുകിൽ ബനിയാസ് അല്ലെങ്കിൽ חרמון ഹെർമൻ), ഹെർമോൻ പർവതത്തിന്റെ ചുവട്ടിൽ ബനിയാസ് ഒരു നീരുറവയിൽ നിന്ന് ഉണ്ടാകുന്ന ഒരു അരുവി.
ഗലീലി കടലിന്റെ തെക്ക് ഭാഗമാണ് ജോർദാൻ നദിക്ക് കൂടുതൽ പോഷകനദികളുടെ ജലം ലഭിക്കുന്നത്.
ഈ വിഭാഗത്തിലെ ചെറിയ പോഷകനദികളാണ്
പദോൽപ്പത്തി
തിരുത്തുകനദിയുടെ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി അനുമാനങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും, ഏറ്റവും സ്വീകാര്യമായത് സെമിറ്റിക് വാക്ക് യാർദാ |'താഴേക്ക് ഒഴുകുക' <√ירד ഇത് നദിയുടെ അപചയത്തെ പ്രതിഫലിപ്പിക്കുന്നു. [4]:121[5]ഈ വാക്കിന് സമാനമായ വാക്ക് അരമായ, ഹീബ്രു, എന്നീ ഭാഷകളിലും മറ്റ് സെമിറ്റിക് ഭാഷകളിലും കാണപ്പെടുന്നു. [5] ഈ പേരിന്റെ ആദ്യത്തെ രേഖപ്പെടുത്തിയ ഉപയോഗം അനസ്തസി ഒന്നിൽ യാർദാൺ എന്ന് കാണപ്പെടുന്നു. ഈ പുരാതന ഈജിപ്ഷ്യൻ പാപ്പിറസ് റാമെസ് രണ്ടാമന്റെ കാലത്തേയായിരിക്കാം.[6] ആദ്യകാല അറബ് വൃത്താന്തങ്ങൾ നദിയെ അൽ-ഉർദുൻ എന്നാണ് വിളിച്ചിരുന്നത്.[7]
അവലംബം
തിരുത്തുക- ↑ Klein, Ernest, A Comprehensive Etymological Dictionary of the Hebrew Language for Readers of English, The University of Haifa, Carta, Jerusalem, p. 264
- ↑ "An Interfaith Look at the Jordan River". Retrieved 16 January 2017.
- ↑ Essays in Political Geography. Routledge. 2016. p. 260. ISBN 9781317605287.
- ↑ Rahkonen, Pauli Ensio Juhani (11 October 2016). ""Canaanites" or "Amorites"? A Study on Semitic toponyms of the second millenium BC in the Land of Canaan". Studia Orientalia Electronica (in ഇംഗ്ലീഷ്). 4: 108–130. ISSN 2323-5209.
- ↑ 5.0 5.1 Mills, Watson E.; Bullard, Roger Aubrey (1990). Mercer Dictionary of the Bible. Mercer University Press. pp. 466–467, 928. ISBN 9780865543737. Retrieved 15 June 2018.
- ↑ Aḥituv, Shmuel (1984). Canaanite toponyms in ancient Egyptian documents. Magnes Press. p. 123. Retrieved 15 June 2018.
- ↑ Le Strange, Guy (1890). Palestine Under the Moslems: A Description of Syria and the Holy Land from A. D. 650 To 1500. Alexander P. Watt for the Committee of the Palestine Exploration Fund. p. 52. Retrieved 15 June 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Jordan River എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- SMART – Multilateral project for sustainable water management in the lower Jordan Valley
- Inventory of Conflict and Environment (ICE), Jordan River Dispute
- "Map of the River Jordan and Dead Sea: And the Route of the Party Under the Command of Lieutenant W.F. Lynch, United States Navy" is a map from the mid-19th century of the River Jordan and Dead Sea
- "The Jordan River" in which John the Baptist baptized his cousin Jesus of Nazareth. (Yardenit.com)