എംപതി

(എമ്പതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്നോം പണിയിടത്തിൽ ഉപയോഗിക്കുന്ന ഒരു ഓൺലൈൻ ചാറ്റിങ് സോഫ്റ്റ്‌വേർ ആണ് എംപതി. ഒരു തൽക്ഷണ സന്ദേശമയയ്‌ക്കൽ (IM), വോയ്‌സ് ഓവർ ഐപി(VoIP) ക്ലയന്റാണ്, അത് ടെക്‌സ്‌റ്റ്, വോയ്‌സ്, വീഡിയോ, ഫയൽ കൈമാറ്റങ്ങൾ, വിവിധ ഐഎം(IM) കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോളുകൾ വഴിയുള്ള ഇന്റർ-ആപ്ലിക്കേഷൻ ആശയവിനിമയം എന്നിവയെ പിന്തുണയ്ക്കുന്നു.

എംപതി
Screenshot
Original author(s)Xavier Claessens
വികസിപ്പിച്ചത്Guillaume Desmottes, Xavier Claessens
Stable release
3.12.14[1] Edit this on Wikidata / 26 ഓഗസ്റ്റ് 2017
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC
ഓപ്പറേറ്റിങ് സിസ്റ്റംBSD, Linux, Other Unix-like
ലഭ്യമായ ഭാഷകൾMultilingual
തരംInstant messaging client
അനുമതിപത്രംGPL-2.0-or-later
വെബ്‌സൈറ്റ്wiki.gnome.org/Apps/Empathy

ഹോട്ട്മെയിൽ, യാഹൂ! മെയിൽ, ജിമെയിൽ, ജാബർ, സല്യൂട്ട്, എയിം, ഗഡുഗഡു, ഐ.സി.ക്യു, എം.എസ്.എൻ, ക്യൂക്യൂ എന്നിങ്ങനെയുള്ള അക്കൌണ്ടുകൾ ലോഗ് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മൈക്കൽ ഹാലെൻഡൽ, റിച്ചാർഡ് ഹൾട്ട് തുടങ്ങിയവരും പിന്നീട് മാർട്ടിൻ റസ്സലും പരിപാലിച്ചിരുന്ന ഗോസിപ്പ് പ്രോജക്റ്റ് ഫോർക്കുചെയ്യുന്നതിലൂടെയാണ് എംപതി സൃഷ്ടിച്ചത്. അക്കാലത്ത് ബാക്ക്‌എൻഡിനെ കുറിച്ച് സംഭാവകർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതിനാൽ ഇത് ഉപേക്ഷിക്കപ്പെട്ടു. ഇത് തുടക്കത്തിൽ പൂർണ്ണമായും എക്സ്എംപിപി(XMPP)അടിസ്ഥാനമാക്കിയുള്ളതായിരുന്നു (Google Talk, Facebook-ന്റെ ചാറ്റ് നിർവ്വഹണങ്ങൾ എന്നിവയ്ക്ക് സമാനമാണ്), എന്നാൽ മറ്റുള്ളവർ ടെലിപതി സ്റ്റാക്ക് ഉപയോഗിക്കണമെന്ന് ആഗ്രഹിച്ചു. തൻമൂലം ഫോർക്കിംഗ് നടത്തുകയും, പുതിയ പേര് നൽകുകയും ചെയ്തു. അങ്ങനെയാണ് എംപതിയിലേക്ക് വരാനിടയായത്.

ഗ്നോം ഡെസ്‌ക്‌ടോപ്പിനായി തൽക്ഷണ സന്ദേശമയയ്‌ക്കൽ ക്ലയന്റുകൾ[2] വികസിപ്പിക്കുന്നതിന് പുനരുപയോഗിക്കാവുന്ന ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് വിജറ്റുകളുടെ ഒരു ശേഖരവും എംപതി നൽകുന്നു. ഒരു ഏകീകൃത ഉപയോക്തൃ ഇന്റർഫേസ് ഉപയോഗിച്ച് വ്യത്യസ്തമായ തൽക്ഷണ സന്ദേശമയയ്‌ക്കൽ നെറ്റ്‌വർക്കുകളിലേക്ക് കണക്റ്റുചെയ്യുന്നതിന് വേണ്ടി ടെലിപതി ചട്ടക്കൂട് ഉപയോഗിച്ച് എക്സ്റ്റക്ഷനായാണ് ഇത് എഴുതിയിരിക്കുന്നത്.

ഗ്നോം ഡെസ്‌ക്‌ടോപ്പിൽ അതിന്റെ പതിപ്പ് 2.24 മുതൽ എംപതി ഉൾപ്പെടുത്തിയിട്ടുണ്ട്,[3][4] ഉബുണ്ടുവിൽ പതിപ്പ് 9.10 മുതൽ (കാർമിക് കോല), ഫെഡോറയിൽ പതിപ്പ് 12 മുതൽ (കോൺസ്റ്റന്റൈൻ); എംപതിയെ അവയുടെ ഡിഫോൾട്ട് മെസഞ്ചർ ആപ്ലിക്കേഷനായി പിഡ്ജിന് പകരം ഉപയോഗിച്ചു.

ഗ്നോം ടീം ഇപ്പോൾ എംപതി വികസിപ്പിക്കുന്നില്ല.[5]

സവിശേഷതകൾ

തിരുത്തുക

ടെലിപതി ചട്ടക്കൂട് ഉപയോഗിച്ച് നടപ്പാക്കിയ പ്രോട്ടോക്കോളുകളെ എംപതി നേറ്റീവ് ആയി പിന്തുണയ്ക്കുന്നു: എക്സ്എംപിപി(Facebook IM, Google Talk എന്നിവയ്‌ക്കായുള്ള കോൺഫിഗറേഷൻ ഉൾപ്പെടെ, Gizmo5, LiveJournal Talk, Nokia Ovi, മറ്റ് ജാബർ സെർവറുകൾ എന്നിവയും പിന്തുണയ്‌ക്കുന്നു), പ്രാദേശിക നെറ്റ്‌വർക്ക് പിയർ കണ്ടെത്തുന്നതിനായി സല്യൂട്ട് ലിങ്ക്-ലോക്കൽ എക്സ്എംപിപി, എംഎസ്എൻപി(MSNP-MSN മെസഞ്ചർ അല്ലെങ്കിൽ Windows Live Messenger ഉപയോഗിക്കുന്ന Microsoft Messenger സേവനത്തിന് വേണ്ടിയുള്ളതാണ്) ഐആർസി(IRC), എസ്ഐപി(SIP). ലിബ്‌പർപ്പിൾ പ്ലഗ്-ഇൻ ഉപയോഗിച്ച് അധിക പ്രോട്ടോക്കോളുകൾ പിന്തുണയ്ക്കുന്നവ ഇനിപറയുന്നവയാണ്: ഓസ്കാർ(OSCAR) (AIM/ICQ/MobileMe), ബോൻജൂർ(Bonjour->ആപ്പിളിന്റെ സീറോകോൺഫ്(Zeroconf) ഇമ്പ്ലിമെന്റേഷൻ), മൈസ്പേസ്ഐഎം(MySpaceIM), ക്യൂക്യൂ(QQ), എംഎക്സ്ഇറ്റ്(MXit), നോവൽ(Novell) ഗ്രൂപ്പ്വൈസ്(GroupWise), വൈഎംഎസ്ജി(YMSG), ഗാഡു-ഗാജഡു(Gadu-Gadu), ലോട്ടസ് സേയിംടൈം(Lotus Sametime), ആർഎസ്ഐ(rSI), ഇസഡ്പിഎച്ച്എൽഇ(ZPHLE).

ചിത്രശാല

തിരുത്തുക
  1. "Empathy 3.12.14". Retrieved 19 ജനുവരി 2018.
  2. Ryan, Paul (25 August 2007). "Empathy toolkit simplifies instant messaging integration". Ars Technica. Retrieved 20 March 2010.
  3. Paul, Ryan (20 March 2009). "Hands-on: GNOME 2.26 brings incremental improvements". Ars Technica. Retrieved 20 March 2010.
  4. "GNOME 2.24 Release Notes". The GNOME Project. Archived from the original on 2010-07-15. Retrieved 2011-07-18.
  5. "Apps/Empathy - GNOME Wiki!". wiki.gnome.org. Retrieved 2019-11-12.
"https://ml.wikipedia.org/w/index.php?title=എംപതി&oldid=4137297" എന്ന താളിൽനിന്ന് ശേഖരിച്ചത്