ഇറ്റലി
ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി. സൗന്ദര്യ ആരാധകരും, സുഖലോലുപന്മാരുമാണ് ഇറ്റലിക്കാർ. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, പ്രകൃതിഭംഗിയും, ഈ രാജ്യത്തിനുണ്ട്.ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ് ഇറ്റലി ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, സ്ലൊവേനിയ, ഓസ്ട്രിയ, ക്രൊയേഷ്യ എന്നിവ അയൽരാജ്യങ്ങൾ. സാൻമാരിനോ, വത്തിക്കാൻ എന്നീ സ്വതന്ത്ര രാജ്യങ്ങളും ഇറ്റാലിയൻ ഭൂപടത്തിനുള്ളിൽ തന്നെയാണ്. ലോകപ്രശസ്ത സ്പോർട്സ് കാർ ആയ ഫെറാറി ഉണ്ടാക്കുന്ന ഫിയറ്റ് എന്ന കാർ നിർമ്മാണശാല ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നു.
ഇറ്റാലിയൻ റിപ്പബ്ലിക്ക് Repubblica italiana | |
---|---|
Location of ഇറ്റലി (കടും പച്ച) – in യൂറോപ്പ് (ഇളം പച്ച & കടും ഗ്രേ) | |
തലസ്ഥാനം and largest city | റോം |
ഔദ്യോഗിക ഭാഷകൾ | ഇറ്റാലിയൻ[1] |
നിവാസികളുടെ പേര് | ഇറ്റാലിയൻ |
ഭരണസമ്പ്രദായം | പാർലമെന്ററി ജനാധിപത്യം |
ജോർജൊ നെപോളിറ്റാനോ | |
എൻറിക്കോ ലെറ്റ | |
Pietro Grasso | |
Laura Boldrini | |
നിയമനിർമ്മാണസഭ | പാർലമെന്റ് |
• ഉപരിസഭ | സെനറ്റ് ഓഫ് റിപ്പബ്ലിക്ക് |
• അധോസഭ | ചേബർ ഓഫ് ഡെപ്യൂട്ടീസ് |
രൂപീകരണം | |
• ഏകീകരണം | 17 മാർച്ച് 1861 |
• Republic | 2 ജൂൺ 1946 |
• ആകെ വിസ്തീർണ്ണം | 301,338 കി.m2 (116,347 ച മൈ) (72st) |
• ജലം (%) | 2.4 |
• 2012 b census | 59,685,227[2] (23nd) |
• ജനസാന്ദ്രത | 197.7/കിമീ2 (512.0/ച മൈ) (63st) |
ജി.ഡി.പി. (PPP) | 2012 estimate |
• ആകെ | $1.833 trillion[3] (10th) |
• പ്രതിശീർഷം | $30,136[3] (31st) |
ജി.ഡി.പി. (നോമിനൽ) | 2012 estimate |
• ആകെ | $2.014 trillion[3] (9th) |
• Per capita | $33,115[3] (25th) |
ജിനി (2006) | 32[4] medium |
എച്ച്.ഡി.ഐ. (2013) | 0.881[5] very high · 25th |
നാണയവ്യവസ്ഥ | യൂറോ (€)c (EUR) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
ഡ്രൈവിങ് രീതി | വലതു വശം |
കോളിംഗ് കോഡ് | 39d |
ഇൻ്റർനെറ്റ് ഡൊമൈൻ | .ite |
|
ഇന്ന് ഇറ്റലി ഒരു ഡെമോക്രാറ്റിക് രാജ്യവും വികസിത രാജ്യവുമാണ്. നാറ്റോ, ജി8, യൂറോപ്യൻ യൂണിയൻ, ലോക വ്യാപാര സംഘടന എന്നിവയിൽ അംഗവുമാണ് ഇറ്റലി.
പേരിന്റെ ഉത്ഭവം
തിരുത്തുകഇറ്റാലിയ എന്ന് ലാറ്റിൻ പദത്തിൽ നിന്നാണ് ഇറ്റലി വന്നതെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദക്ഷിണ ഇറ്റലിയെ ആണ് ഇറ്റാലിയ എന്ന് വിളിച്ചിരുന്നത്.
ചരിത്രം
തിരുത്തുകറോമാക്കാർക്ക് മുൻപ്
തിരുത്തുകഇറ്റലിയാകെ നടത്തിയ ഉത്ഖനനത്തിലൂടെ ഇരുപതിനായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യവാസമുണ്ടായിരുന്ന് എന്ന് തെളിഞ്ഞിട്ടുണ്ട്. ബി.സി. ഏഴ്, എട്ട് ദശകങ്ങളിൽ സിസിലിയുടെ തീരപ്രദേശങ്ങളിലും ദക്ഷിണ ഇറ്റാലിയൻ പെനിൻസുലയിലും ഗ്രീക്ക് കോളനികൾ സ്ഥാപിതമായി. അനന്തരം, റോമാക്കാർ ഈ പ്രദേശങ്ങളെ മാഗ്നാ ഗ്രെയേഷ്യ എന്ന് വിളിച്ചു. ജൂലിയസ് സീസറുടെ കാലമായപ്പോഴേക്കും (100-44 ക്രിസ്തുവിന് മുമ്പ്) ലോകാധിപന്മാരായി റോമാക്കാർ. 392ൽ കുടിപ്പകയും തമ്മിൽതല്ലും കാരണം, റോമാ സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ ആരംഭമായി. 410 ആയതോടെ, പടിഞ്ഞാറൻ സൈന്യത്തിന്റെ കടന്നുകയറ്റത്തോടെ, സമ്പൂർണ തകർച്ച.
774 ആയപ്പോഴേക്കും ജർമൻകാരനായ ചക്രവർത്തി, കാൾ ഒന്നാമനെ അവരോധിക്കേണ്ട ഗതികേട് അന്നത്തെ മാർപാപ്പ ലിയോ മൂന്നാമനുണ്ടായി. 962ൽ ജർമ്മനി, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളുടെ അധിപനായി ചക്രവർത്തി ഓട്ടോ അധികാരമേറ്റു. തുടർന്ന് നോർമാഡന്മാരുടെ കുടിയേറ്റ മേഖലയെന്ന നിലയിൽ, ഒരുവിധ പുരോഗതിയുമില്ലാതെ, ചരിത്രത്തിന്റെ 'ശാപമേറ്റുവാങ്ങിയ' രാജ്യവുമായി ഇന്നത്തെ ഇറ്റലി.
രണ്ടാംലോക മഹാ യുദ്ധത്തിൽ ജർമനിക്കൊപ്പം ചേർന്ന് പരാജയമേറ്റു വാങ്ങിയ ഇറ്റലിക്കാരാണ് ലോകചരിത്രത്തിൽ, അസ്ഥിരതയാർന്ന ഭരണകൂടങ്ങളുടെ 'വേലിയേറ്റം' കൊണ്ട് വിഖ്യാതമായത്. ശരാശരി ആറുമാസമായിരുന്നു അവിടെ ഒരു ജനകീയ സർക്കാറിന്റെ ഭരണകാലം.
മാഫിയാകളുടെ നിയന്ത്രണത്തിലായിരുന്നു ഭരണകൂടമെങ്കിലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സമ്പത്തും, കഠിനാധ്വാനികളായ ജനതയും കൂടി ഇറ്റലിയെ ഇന്നത്തെ രീതിയിൽ ലോക വ്യാവസായിക രാജ്യങ്ങളിലൊന്നാക്കി. കൃഷിയിലും മൽസ്യബന്ധനത്തിലും അധിഷ്ഠിതമായിരുന്ന സാമ്പത്തികവ്യവസ്ഥ സാവധാനം വ്യാവസായിക രംഗത്തേക്ക് തിരിഞ്ഞതോടെ ലോകത്തിലെ നാലാമത്തെ ഓട്ടോമോബൈൽ വ്യവസായ രാഷ്ട്രമായി ഇറ്റലി.
കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Ethnologue report". Ethnologue.com. Retrieved 30 October 2010.
- ↑ "Resident population and population change". ISTAT. Retrieved 25 June 2013.
- ↑ 3.0 3.1 3.2 3.3 "Italy". International Monetary Fund. Retrieved 17 April 2013.
- ↑ "Distribution of family income – Gini index". CIA – The World Factbook. Archived from the original on 2014-06-25. Retrieved 9 July 2010.
- ↑ "Human Development Report 2011" (PDF). United Nations. 2011. Retrieved 5 November 2011.
- ↑ "Comune di Campione d'Italia". Comune.campione-d-italia.co.it. 14 July 2010. Retrieved 30 October 2010.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.